‘ജീവിതത്തിൽ താൻ ഒറ്റപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ ബന്ധം ഞാൻ അവസാനിപ്പിക്കുകയായിരുന്നു’ ! ജീവിതത്തെ കുറിച്ച് തെസ്നിഖാൻ പറയുന്നു !!
മലയാള സിനിമ മേഖലയിലെ വളരെ പ്രശസ്തയായ അഭിനേത്രിയാണ് തെസ്നിഖാൻ. താരത്തിന്റെ പിതാവ് വളരെ പ്രശസ്തനായ ഒരു മജീഷ്യൻ ആയിരുന്നു. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് തെസ്നിഖാൻ. 1988 ൽ ഡെയ്‌സി എന്ന ചിത്രത്തിലൂടെ ആണ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായി നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു. പക്ഷെ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയത് കൊണ്ട് തുടർന്നും അതെ വേഷങ്ങളിൽ ഒതുങ്ങി പോയ ഒരു അഭിനേത്രികൂടിയാണ് തെസ്നിഖാൻ. നടി കൂടുതലും തിളങ്ങിയത് കോമഡി വേഷങ്ങളിൽ ആയിരുന്നു.
തന്റെ ജീവിതത്തിൽ ഒരുപാട് വിഷമതകൾ സഹിച്ച ആളാണ് തെസ്നിഖാൻ എപ്പോഴും നമ്മളെ ചിരിപ്പിക്കുന്നനടിയെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു. തെസ്നിഖാൻ വിവാഹിതയായിരുന്നു എന്ന കാര്യം കൂടുതൽ പേർക്കും അറിയില്ല. എന്നാൽ വിവാഹിതയായ നടി പക്ഷെ ജീവിതത്തിൽ ഇപ്പോഴും തനിച്ചാണ് , തനറെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ അബദ്ധമായിരുന്നു തന്റെ വിവാഹം എന്നാണ് തെസ്നി പറയുന്നത്.. 1998 ൽ പുറത്തിറങ്ങിയ ചിത്രം ഡെയ്‌സി ആയിരുന്നു തെസ്‌നിയുടെ ആദ്യ ചിത്രം. ഇന്ന് മലയാള സിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും തെസ്‌നിഅഭിനയിച്ചിട്ടുണ്ട് , കഴിഞ്ഞ ദിവസം ടെലിവിഷനിൽ ഒരു ചാറ്റ് ഷോയിൽ താരം തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു, താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
ഇനി ഒരിക്കലും വിവാഹം എന്ന അബദ്ധം ചെയ്യാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇപ്പോൾ തെസ്നിഖാൻ പറയുന്നത്. ഒരിക്കൽ താൻ ആ അബദ്ധം കാണിച്ചിരുന്നു ഇനി അത് ഉണ്ടാവില്ലയെന്നും താരം പറയുന്നു, ജീവിതത്തിൽ എല്ലാം സൂക്ഷിച്ച് കരുതലോടെ ചെയ്യന്ന ആളാണ് താൻ സിനിമയിലേക്ക് വന്നപ്പോഴും അത് അങ്ങനെ തന്നെയായിരുന്നു. പക്ഷെ വിവാഹ ജീവിതം തെരെഞ്ഞടുത്തതിൽ അത് തനിക്ക് സാധിച്ചില്ല, അവിടെ തന്റെ എല്ലാ കണക്ക് കൂട്ടലും തെറ്റിയിരുന്നു എന്നും താരം പറയുന്നു.
എന്റെ ദാമ്പത്യ ജീവിതം വെറും രണ്ടുമാസമാണ് നിലനിന്നത് , വിവാഹമെന്നാൽ നമുക്ക് എന്തിനും കൂട്ടായി ഒരാൾ എന്നല്ലേ, കെട്ടുന്ന ആൾ നമ്മളെ സംരക്ഷിക്കും എന്ന വിശ്വാസത്തിലല്ലെ പുതിയ ഒരു വീട്ടിലേക്ക് നമ്മൾ ചെന്നുകയറുന്നത്, പക്ഷേ തന്റെ ഭാര്യ എന്ത് വേണേലും ആയിക്കോട്ടെ എന്ന മട്ടിലാണെങ്കില്‍ പിന്നെന്തിനാണ് വിവാഹം. ഒരു സ്നേഹവും കരുതലും തനിക്ക് കിട്ടിയിരുന്നില്ല. 15 വര്‍ഷം മുന്‍പായിരുന്നു ആ വിവാഹം നടന്നിരുന്നത്, ലളിതമായ ചടങ്ങായിരുന്നു, വിവാഹം കഴിഞ്ഞ് എന്നെ നോക്കുന്നില്ല, സംരക്ഷിക്കുന്നില്ല എന്റെ ഒരു കാര്യങ്ങളും അറിയണ്ട കേൾകണ്ട എന്ന ഭാവമായിരുന്നു അദ്ദേഹത്തിന് പേരിന് മാത്രം ഒരു ഭര്‍ത്താവ്. വിവാഹ ശേഷം കുടുംബവും കുട്ടികളുമൊക്കെയായ് സന്തുഷ്ടമായി കഴിയാനായിരുന്നു താൻ ആഗ്രഹിച്ചത്. പക്ഷെ അത് സാധിച്ചില്ല. ജീവിതത്തിൽ താൻ ഒറ്റപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ ബന്ധം ഞാൻ അവസാനിപ്പിക്കുകയായിരുന്നു, പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരണം എന്ന് ഉപദേശിച്ചത് എന്നും നടി പറയുന്നു…
Leave a Reply