പ്രണവിന്റെ അഭിനയം അത്ര പോരാ ! തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും ! കൊല്ലം തുളസി പറയുന്നു !

മലയാള സിനിമക്ക് ഏറെ പരിചിതനായ നടനാണ് കൊല്ലം തുളസി. അദ്ദേഹം കൂടുതലും വില്ലൻ വേഷങ്ങളിലാണ് തിളങ്ങിയത് ഇപ്പോൾ അടുത്തിടെയായി അദ്ദേഹം തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, മലയാള സിനിമ ഇപ്പോഴും നടന്മാരുടെ പുരുഷാധിപത്യമാണ് പിന്തുടരുന്നത് എന്നും, മഞ്ജു വാര്യർ ഇന്ന് ഒരു നിർമാതാവാണ്. അതുപോലെ മറ്റു നായികമാരും സിനിമകൾ നിർമിച്ച് പ്രാധാന്യമുള്ള കഥകൾ ചെയ്ത് ഹിറ്റാക്കട്ടെ. ഇവിടിപ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനും അവരുടെ പത്ത് പടം പൊട്ടിയാലും അവർക്ക് ഒന്നുമില്ല. നടിമാർ അങ്ങനെയുള്ള സിനിമകൾ ചെയ്ത് ജനങ്ങൾക്ക് മുന്നിലേക്ക് കൊടുക്കട്ടെ.പ്രേക്ഷകർ അത് സ്വീകരിക്കട്ടെ. വനിതാ സംഘടനകൾ വരുന്നത് നല്ലതാണ് എന്നും തുളസി പറയുന്നു.

അതുപോലെ അമ്മ താര സംഘടന നേതൃ സ്ഥാനത്ത് നിന്ന് മോഹൻലാൽ മാറി പകരം പുതിയ താരങ്ങൾക്കോ അല്ലെങ്കിൽ സുരേഷ് ഗോപിയോ ആ സ്ഥാനത്ത് വരണമെന്നും അദ്ദേഹം പറയുന്നു, അതുപോലെ താര പുത്രന്മാരെ കുറിച്ചും തുളസി പറയുന്നുണ്ട്. ലാലിൻറെ മകൻ പ്രണവിന്റെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. എന്നാൽ ജയറാമിന്റെ മകൻ കാളിദാസിനെ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരില്‍ എല്ലാം എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാള്‍ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദിനെ തോന്നിയിട്ടുള്ളത്. ദുൽഖർ അച്ഛന്റെ മകനാണെന്ന് തെളിയിച്ചു കഴിഞ്ഞു, മമ്മൂട്ടിയുടെ തലത്തിലേക്ക് ഇനിയും വളരാൻ കിടക്കുന്നേയുള്ളൂ. പിന്നെ പ്രണവ്, ആ കൊച്ചിനെ കാണുമ്പോള്‍ സത്യം പറഞ്ഞാൽ എനിക്ക് ഒരു കൊച്ചു കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്.

വെറുതെ ആ ചെക്കനെ കൊണ്ട്  ഇതൊക്കെ ആരോ  നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ് എന്നാണ് നമുക്ക് തോന്നുന്നത്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നുന്നുണ്ട്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളര്‍ന്നു വരും. പക്ഷെ ഇനിയും ഒരുപാട് സമയമെടുക്കും. അതിന് ഈ യുവ നടന്മാർക്ക് വളർന്ന് വരണമെങ്കിൽ ആദ്യം അച്ചന്മാർ ഒന്ന് ഒതുങ്ങണം. സുരേഷ് ഗോപിയടക്കം എല്ലാവരും. അച്ഛന്റേയും മകന്റേയും സിനിമ ഒരേ ദിവസം റിലീസ് ചെയ്യുമ്പോള്‍ ആരുടെ സിനിമ വിജയിക്കണം എന്നായിരിക്കും അച്ഛന്‍ ആഗ്രഹിക്കുക, സ്വഭാവികമായിട്ടും മകന്റെ സിനിമ വിജയിക്കണമെന്ന് പ്രാര്‍ത്ഥിക്കും, അതേസമയം നന്ദിയും ഗുരുത്വവും സ്മരണയുമുള്ള മക്കളാണ് ഇവരെല്ലാം. അതുകൊണ്ടാണ് അവര്‍ രക്ഷപ്പെടുന്നതും.

അതുപോലെ കലാകാരന്മാർക്ക് ഒരിക്കലും അഹങ്കാരം പാടില്ല എന്നും ഗുരുത്വം ഇല്ലാതെ പോയ ആരും രെക്ഷപെട്ടിട്ടില്ല.   ഫാസിലിന്റെ മകൻ ഫഹദ്  മിടുക്കനാണ്, അതുപോലെ തന്നെ അവന് വളരെ ബഹുമാനവും ഗുരുത്വവും ഉണ്ട്. ഞാന്‍ ഫാസിലിന്റെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല. എങ്കിലും ആ കൊച്ചിന്റെ ബഹുമാനം അത് പറയാതിരിക്കാൻ കഴിയില്ല. അതുപോലെയാണ് പൃഥ്വിരാജ്…. സുകുമാരനും ഞാനും ഒരേകാലത്തുള്ളവരാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ പൃഥ്വിരാജിന് അറിയുകയും ചെയ്യാം. രാജുവും വളരെ ബഹുമാനം ഉള്ള നടനാണ്, ആയാലും ഇനിയും കടമ്പകൾ കടക്കാനുണ്ട് എന്നും തുളസി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *