മഹാ നടന്‍ ആയാല്‍ മാത്രം പോരാ, നല്ല ഭരണാധികാരി ആകണം ! ‘അമ്മ താര സംഘടനാ സുരേഷ് ഗോപി ഭരിക്കണം ! ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും ! കൊല്ലം തുളസി പറയുന്നു !

മലയാള സിനിമ ലോകത്ത് ഏറെ ശ്രദ്ദേയ കഥാപാത്രം ചെയ്ത കൊല്ലം തുളസി, അദ്ദേഹം പലപ്പോഴും അദ്ദേഹം പല കാര്യങ്ങളും തുറന്ന് പറയാറുണ്ട്. അത്തരത്തിൽ ഇപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അമ്മ സംഘടനയിലെ നിലപാടുകളെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ, അമ്മയിലെ ജനാധിപത്യമില്ലായ്മയെ ചൂണ്ടിക്കാണിച്ചതിന് തന്നെ ഒറ്റപ്പെടുത്തിയെന്ന് കൊല്ലം തുളസി. മണിയന്‍പിള്ള രാജുവായിരുന്നു അതില്‍ പ്രധാന പങ്ക് വഹിച്ചതെന്നും കൊല്ലം തുളസി പറയുന്നു. മഹാ നടന്‍ ആയാല്‍ മാത്രം പോരെന്നും നല്ല ഭരണാധികാരിയകണമെന്നും കൊല്ലം തുളസി മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

അമ്മ താര സഘടനയുടെ തുടക്കം മുതൽ, ഞാൻ അതിൽ ഉണ്ട്. ഒരിക്കല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയുള്ള പാനല്‍ വന്നു. അന്ന് ഞാനൊരു അഭിപ്രായം പറഞ്ഞു, ജനാധിപത്യ പ്രക്രിയയിലൂടെ വേണം അമ്മയിൽ തിരഞ്ഞെടുക്കേണ്ടത് എന്ന്. അന്ന് എന്നെ ഒറ്റപ്പെടുത്തി. അന്ന് എന്നെ ഒറ്റപ്പെടുത്താന്‍ മുന്നില്‍ നിന്നത് മണിയന്‍പിള്ള രാജുവായിരുന്നു. എന്നെ പല സിനിമകളില്‍ നിന്നും കട്ട് ചെയ്തു. ഇന്ന് ആ മണിയന്‍പിള്ള രാജു ജനാധിപത്യ പ്രക്രിയയിലൂടെ മത്സരിക്കുന്നതാണ് കണ്ടത്. ജനാധിപത്യം നല്ലതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കുമ്പോൾ  അവര്‍ക്ക് നമ്മളോടൊരു ബാധ്യതയുണ്ട്. നമുക്ക് അവരിലൊരു അധികാരമുണ്ട്.

നമുക്ക് ധൈര്യമായി അവരോട് ചെന്ന് പറയാം. ഇതുവരെ അതില്ലായിരുന്നു. തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്തു കൊണ്ട് സുധീര്‍ കരമനയുണ്ട്, മഞ്ജുവുണ്ട്. എനിക്കിപ്പോള്‍ അവരോട് ചെന്ന് പറയാം. ഭരിക്കാന്‍ അറിയുന്നവര്‍ ആകണമെന്നില്ലല്ലോ അവിടെയിരിക്കുന്ന എല്ലാവരും. മഹാ നടന്‍ ആണെന്ന് കരുതി ഭരിക്കാന്‍ അറിയണമെന്നില്ല. ഒരു ഭരണാധികാരിയ്ക്ക് മികച്ച നടനുമാകില്ല. പ്രശസ്തിക്ക്  വേണ്ടി മാത്രം വെറുതെ വച്ചിരിക്കുന്നവരും ഇതിലുണ്ട്. കഴിവുള്ള പിള്ളേര്‍ വരട്ടെ. അവരുടെ ചിന്തകളും ആലോചനകളും വരട്ടെ. അങ്ങനെയുള്ളവര്‍ അധികാരത്തിൽ വരട്ടെ. ഇപ്പോള്‍ ഒരു പടത്തില്‍ വന്നു അതിന് അവാര്‍ഡ് കിട്ടി, എന്നാല്‍ ഇരിക്കട്ടെ എന്നാണ്. അവാര്‍ഡ് കിട്ടാന്‍ യാതൊരു വിദ്യാഭ്യാസവും വേണമെന്നില്ല. അത് അഭിനയത്തിന്റെ തികവ് മതി. പക്ഷെ ഈ സ്ഥാനത്ത് ഇരിക്കണമെങ്കില്‍ വിദ്യാഭ്യാസവും അറിവും വേണം. അതുള്ളവരുമുണ്ട് ഇല്ലാത്തവരുമുണ്ട്”.

എന്നാൽ അതെ സമയം ഒരു സിനിമയെ സംബന്ധിച്ച് മോഹൻലാലോ മമ്മൂട്ടയോ അല്ലാതെ വേറെ ആര്‍ക്കും ആ സ്ഥാനത്ത് ഇരിക്കാനാവുകയുമില്ല. ഒരു പ്രശ്‌നം വരുമ്പോൾ അവരുടെ വാക്കുകള്‍ക്ക് വിലയുണ്ട്. ഒരു നിര്‍മ്മാതാവ് പണം കൊടുത്തില്ലെങ്കില്‍ അ്തവരോട് പറയാന്‍ മമ്മൂട്ടിയ്‌ക്കോ മോഹന്‍ലാലിനോ പറ്റുകയുള്ളൂ. അതിനൊന്നും ഇടവേള ബാബുവിന് കഴിവില്ല . ഇടവേള ജനറല്‍ സെക്രട്ടറിയാകുന്നത് ഇപ്പുറത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രണ്ട് മതിലുകള്‍ അവിടെയുള്ളത് കൊണ്ടാണ്. ആ മതിലുകളുടെ മുന്നില്‍ നിന്നാണ് ഇടവേള ബാബു കളിക്കുന്നത്. ഇടവേള ബാബുവിനെ തട്ടിയിട്ടാല്‍ അവിടെ ഈ മതിലുകളുണ്ടെന്ന് അറിയാം. പിന്നെ എനിക്ക് തോന്നിയത്  സുരേഷ് ഗോപിയും വരണം. അദ്ദേഹം എംപിയാണ്. സ്വന്തമായ പ്രിന്‍സിപ്പള്‍ ഉള്ള ആളാണ്. അതുപോലെ ആജ്ഞാ ശക്തിയുള്ളവര്‍ വരണം കമ്മിറ്റിയില്‍” അപ്പോൾ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. .

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *