നമ്മളെ നശിപ്പിക്കാൻ നമുക്ക് മാത്രമേ സാധിക്കൂ ! ബാലയുടെ കരൾ പ്ലാസ്മയിൽ! ല,ഹ,രിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ സുഖം കിട്ടുന്നത് ആ നിമിഷം മാത്രം !

ബാല കഴിഞ്ഞ കുറച്ച് നാളുകളായി വാർത്താ മാധ്യമങ്ങളിൽ ഒരു ചർച്ചാ വിഷയമാണ്. അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാകുകയും ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും ചെയ്തത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കരൾ സംബന്ധമായ അസുഖമായിരുന്നു അദ്ദേഹത്തിന്.  ഇപ്പോഴിതാ നടന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് സുഹൃത്തുകൂടിയാണ് ടിനി ടോം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ടിനിയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ബാലയുടെ കാര്യങ്ങൾ അറിയുന്ന സമയത്ത് ചെന്നൈയിൽ ആയിരുന്നു. ഒരു തമിഴ് സിനിമയുടെ പ്രെസ് മീറ്റിനായി പോയതാണ്. ഞാൻ എല്ലാ ദിവസവും ബാലയുടെ വിവരങ്ങൾ വിളിച്ചു അന്വേഷിക്കാറുണ്ട്. അമൃത ആശുപത്രിയുമായി വളരെയധികം ബന്ധം ഉണ്ട് എനിക്ക്. മിക്ക പരിപാടികൾക്കും ഞാൻ ഭാഗവും ആയിരുന്നു. അവിടെയുള്ള സന്യാസിനിമാരുമായി നല്ല ബന്ധം ആണ് എനിക്ക് ഉള്ളത്. അവർ പറഞ്ഞ് രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞിട്ട് കണ്ടാൽ മതി. ഇപ്പോൾ പ്ലാസ്മയിൽ ആണെന്ന്. ഏകദേശം വെന്റിലേറ്ററിൽ കിടക്കുന്ന പോലെയാണ്. ലിവറിന് കൊടുക്കുന്ന ഒരു വെന്റിലേഷൻ ആണ് ഈ പ്ലാസ്മ എന്ന് പറയുന്നത്.

രോഗം എന്നത് ഒരു മനുഷ്യൻ എപ്പോൾ വേണമെങ്കിലും കടന്ന് വരാം, പക്ഷെ അത് നമ്മൾ വിളിച്ചുവരുത്തരുത്. പക്ഷെ നമ്മളെ നശിപ്പിക്കാൻ നമ്മൾക്ക് മാത്രമേ സാധിക്കൂ എന്നാണ് ഞാൻ മനസിലാക്കിയത്, അതാണ് പഠിച്ചതും. ഇപ്പോൾ ഏത് സംഭവത്തിൽ ആണെങ്കിലും അങ്ങനെ ആണ് . നമ്മളെ എത്രയോ ആളുകൾ തേജോവധം ചെയ്യാൻ ശ്രമിച്ചാലും ആരൊക്കെ മോശം കമന്റുകൾ പങ്കിട്ടാലും അതൊന്നും നമ്മളെ ബാധിക്കരുത്. ഏതൊരു നടനെക്കാളും കൂടുതൽ സൈബർ അറ്റാക്ക് നേരിട്ട ആളാണ് ഞാൻ. അതൊന്നും  എന്റെ മൂക്കിലെ രോമത്തെപോലും ബാധിച്ചിട്ടില്ല.

ഇതിൽ നിന്നെല്ലാം എനിക്ക് താഴ്ച്ച അല്ല ഉണ്ടാകുന്നത്, നേരെ മറിച്ച് ഉയർച്ചയാണ് ഉണ്ടാകുന്നത്. നമ്മളെ നശിപ്പിക്കാൻ നമ്മൾക്ക് മാത്രമേ കഴിയൂ. നമ്മളെ ഇറക്കി വിട്ടിരിക്കുന്നത് എന്തോ ഒരു കാര്യത്തിനാണ്. അതിനായി സമയം വേണ്ടി വരും. ചിലപ്പോൾ കുറേക്കാലം നമ്മൾ കാത്തിരിക്കേണ്ടി വരും. ഞാൻ മനസിലാക്കുന്നത് ഒരു കലാകാരനോ, ഒരു കലാകാരിയോ അവരുടെ ഒക്കെ പേര് ഞാൻ എടുത്തു പറയുന്നില്ല. അവരൊക്കെ അവരുടെ ആരോഗ്യം സംരക്ഷിക്കാത്തതും ജീവിത രീതിയും ഒക്കെ കൊണ്ടാണ് പല ആപത്തുകളും സംഭവിക്കുന്നത്. പുതിയ തലമുറ എങ്കിലും ഇതൊക്കെ ശ്രദ്ധിക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്. ടിനി കൗമുദി ചാനലിനോട് ടിനി ടോം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *