
‘അവളുടെ ആ സമ്മതം അത് എന്നെ ഞെട്ടിച്ചു’ !! ടോവിനോ പറയുന്നു !!
മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനാണ് ടോവിനോ തോമസ്.. ഇതിനോടകം ഹിറ്റായ നിരവധി ചിത്രങ്ങൾ താരം ചെയ്തു കഴുഞ്ഞു.. കൂടാതെ നിരവധി ചിത്രങ്ങളാണ് റിലീസിനായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്… അതിൽ മിന്നൽ മുരളി ആരാധകർ ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ഒരു ചിത്രമാണ്… ഒരു നടൻ എന്നതിലുപരി നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിലും പങ്കാളിയാണ് ടോവിനോ… പ്രളയ കാലത്തും കോവിഡ് ദുരിതകാലത്തും ടോവിനോ നിരവധി സഹായങ്ങൾ നാടിനുവേണ്ടി ചെയ്തിരുന്നു അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നിരവധി ആരാധകരുമുണ്ട്… മലയാളത്തിന് പുറമെ തമിഴിലും ടോവിനോ സിനിമകൾ ചെയ്തിരുന്നു…
ആദ്യ കാലങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന ടോവിനോ വളരെപെട്ടെന്നാണ് മുൻനിര നായക പദവിയിലേക്ക് എത്തിയത് അതിനു വഴിത്തിരിവായത് എന്ന് നിൻറ്റെ മൊയ്‌ദീൻ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രമാണ്.. ടോവിണോയെപോലെതന്നെ അദ്ദേഹത്തിന്റെ കുടുംബവും നമ്മൾ മലയാളികൾക്ക് വളരെ പ്രിയപെട്ടവരാണ്, ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബ വിശേഷങ്ങൾ ഇടക്ക് ആരാധകർക്കായി പങ്കുവെക്കാറുണ്ട്.. ഇപ്പോൾ അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് ടോവിനോ..

ടോവിനോയുടെ ചുമ്പന സീനുകൾ കാണുമ്പോൾ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഇതൊക്കെ കാണുമ്പോൾ ഭാര്യ എന്താണ് പറയുന്നത് ?… വീട്ടിൽ പ്രശനം ആകില്ലേ എന്നൊക്കെ എന്നാൽ ഇപ്പോൾ അതിന്റെ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ… അത് ഇങ്ങനെയാണ്… ‘സിനിമയായിരുന്നു എന്റെ ലോകം. ഞാന്‍ കല്യാണം കഴിക്കുന്നതിനു മുന്‍പേ എന്റെ അപ്പനോട് ഞാന്‍ പറഞ്ഞു. ‘എനിക്ക് നടനാവുമ്ബോള്‍ ഞാന്‍ കണ്ട സിനിമയിലെ നായകന്മാര്‍ ചെയ്യുന്നത് പോലെ ഒരു നിയന്ത്രണത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കാതെ അഭിനയിക്കുന്ന ഒരു ആക്ടര്‍ ആകണമെന്ന്, അതു കൊണ്ട് ചിലപ്പോള്‍ ചുംബന സീനില്‍ അഭിനയിച്ചേക്കാം, സാഹസികത ചെയ്തേക്കാം, വയലന്‍സ് ചെയ്തേക്കാം’. എന്നൊക്കെ പറഞ്ഞപ്പോള്‍ എന്റെ അപ്പന്‍ പറഞ്ഞത്. ‘നീ എന്നോട് ഇതൊന്നും ചോദിക്കേണ്ട കാര്യമില്ല, പക്ഷേ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയില്‍ നിന്ന് സമ്മതം വാങ്ങണമെന്ന്’.
അന്ന് അപ്പൻ പറഞ്ഞതുപോലെ തന്നെ ഞാൻ അവളെ പ്രണയിച്ചിരുന്ന സമയത്ത് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു സിനിമയിലെ ക്യാരക്ടര്‍ എന്താണോ ആവശ്യപ്പെടുന്നത് അത് താന്‍ ചെയ്യുമെന്ന്. അത് ഇനി എന്തായാലും ചെയ്തെ പറ്റു എന്നും ഞാൻ പറഞ്ഞു… എന്നാൽ അതിൽ ഏറെ രസകരമായതും എന്നെ ഞെട്ടിച്ചതും അവളുടെ അപ്പോഴത്തെ പ്രതികരണമായിരുന്നു… ഞങ്ങള്‍ തമ്മില്‍ നിരവധി കാര്യങ്ങള്‍ക്ക് അടികൂടിയിട്ടുണ്ട്, അതും ചെറിയ കാര്യങ്ങൾക്ക് പോലും വലിയ രീതിയിലുള്ള അടി. പക്ഷേ ഈ കാര്യത്തില്‍ മാത്രം ഞങ്ങള്‍ തമ്മില്‍ തെറ്റിയിട്ടില്ല. അത് സിനിമയിലാണ് ചെയ്യുന്നതെന്ന കോമണ്‍സെന്‍സ് അവളില്‍ ഉള്ളത് കൊണ്ട് അങ്ങനെ ഒരു വഴക്ക് ഉണ്ടായിട്ടില്ല’ ഇതുവരെ .. അതുകൊണ്ട് ഞാൻ വളരെ ഹാപ്പി ആണെന്നും ടോവിനോ പറയുന്നു.
Leave a Reply