ഞങ്ങൾ ഉമ്മയും മകനുമല്ല, ഭാര്യഭർത്താക്കന്മാരാണ് ! പ്രായവ്യത്യാസമോ പരിഹാസങ്ങളോ ഒന്നും ഞങ്ങളെ ബാധിക്കില്ല ! ടി ടി ഫാമിലി പറയുന്നു !
ഇന്ന് സമൂഹ മാധ്യമങ്ങൾ വിനോദനത്തിനും വരുമാനത്തിനും ഒരു മാർഗമായിട്ടാണ് ഏവരും കാണുന്നത്, ഇന്ന് എല്ലാവർക്കും യുട്യൂബ് ചാനലുകളും അതുവഴി ലക്ഷങ്ങൾ വരുമാനമാണ് ലഭിക്കുന്നത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ഒരു കുടുംബമാണ് ടി ടി ഫാമിലി എന്നറിയപ്പെടുന്ന ഷെമിയും ഷെഫിയും. യൂട്യൂബിൽ മാത്രം മൂന്ന് ലക്ഷത്തോളം സബ്സ്ക്രൈബേർസാണ് ഇവർക്കുള്ളത്. കടുത്ത ബോഡി ഷെയ്‌മിങ്ങിനും സാധാരണക്കാർക്ക് സങ്കൽപിക്കാൻ കഴിയാത്ത തരത്തിലുള്ള സൈബർ ആക്രമണത്തിനും ഇരയായിട്ടുള്ള വരാണ് ഇവർ. എന്നാൽ അതിലൊന്നും തളരാതെ അതിശക്തമായി തന്നെ മുൻപോട്ട് കുതിക്കുകയാണ് ഷെമിയും ഷെഫിയും.
ഇവരുടെ യുട്യൂബ് ചാനലിൽ നിന്നും അത്യാവശ്യം വരുമാനവും ഇവർ നേടുന്നുണ്ട്. പ്രായ വ്യത്യാസമോ പരിഹാസ ശരങ്ങളോ ഒന്നും തങ്ങളുടെ കുടുംബ ജീവിതത്തെ ബാധിക്കില്ലെന്ന് വെറുതെ പറയുകയല്ല, സമൂഹത്തിനാകെ അത് കാണിച്ചുകൊടുക്കുകയുമാണ് ഇവർ. ഷെമിയെ വിവാഹം ചെയ്യുമ്പോൾ നല്ല ചെറുപ്പം ആണ് ഷെഫി. കുടുംബക്കാർ ഏറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഷെമിയെ കൈവിട്ടുകളയാൻ ഒരുക്കമായിരുന്നില്ല ഷെഫി. ഉമ്മയും മോനുമാണോ എന്നൊക്കെയുള്ള കമന്റുകളും വീഡിയോകൾക്ക് താഴെ വരാറുണ്ട്. മോശം കമന്റുകളെപ്പറ്റിയും തങ്ങളുടെ ജീവിതത്തെപ്പറ്റിയുമൊക്കെ ഇരുവരും ഇപ്പോൾ യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കുന്നു.
ഷെമിയുമായി തനിക്ക് പത്ത് വയസിനു മുകളിൽ പ്രായക്കുറവുണ്ട് എന്ന് പറയുന്ന ശെഫി കുടുംബ ജീവിതത്തിന് പ്രായവ്യത്യാസം ഒരിക്കലുമൊരു ഘടകമല്ലന്നാണ് പറയുന്നത്, വിവാഹ മോചിതയും രണ്ടു മക്കളുടെ ഉമ്മയുമായ ഷെമി പന്ത്രണ്ട് വർഷമായി ഏകാന്ത ജീവിതമാണ് നയിച്ചിരുന്നത്, വാപ്പ തനിക്കും കുട്ടികൾക്കുമായി ഒരു വീട് വെച്ചുതന്നിരുന്നു എന്നും അത്യാവിശം ജീവിക്കാനുള്ള സാമ്പത്തികം തനിക്ക് ഉണ്ടായിരുന്നു എന്നും ഷെമി പറയുന്നുണ്ട്.
അതുപോലെ ഡിവോഴ്സായി നിൽക്കുന്ന സമയത്ത് പുറത്തുപോകുമ്പോൾ വേറെ വിവാഹം ചെയ്യുന്നില്ലേ? കുട്ടികളെ എന്താക്കും, ചെലവിനെങ്ങനെയാണ്, എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. ഇതൊന്നും ഇഷ്ടമല്ലാത്തതിനാൽ കഴിയുന്നതും പുറത്തു പോകില്ലായിരുന്നുവെന്നും ഷെമി പറയുന്നു, ഇപ്പോൾ ഷെഫിയുമായുള്ള വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. വിവാഹത്തിന് തന്റെ ഫാമിലിയിൽ നിന്ന് വലിയ രീതിയിൽ എതിർപ്പുണ്ടായില്ലെന്നും പക്ഷേ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോൾ ഷെഫിയുടെ ലൈഫ് അങ്ങനെ ആയിപ്പോകുമോയെന്ന് കരുതി സ്‌നേഹം കൊണ്ട് വേണ്ടെന്ന് പറഞ്ഞുവെന്നും ഷെമി പറയുന്നു.
പക്ഷെ എന്തിന്റെ പേരിലായാലും ഷെമിയെ വിട്ടുകളയാൻ താൻ തയ്യാറായിരുന്നില്ലെന്നാണ് ഷെഫി പറയുന്നത്, ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേ എന്നൊക്കെയായിരുന്നു കമന്റുകൾ. അപ്പോഴൊക്കെ കരയുന്ന തന്നെ കണ്ട്, വേറെ പണിയൊന്നുമില്ലേ എന്ന് ഷെഫി ചോദിക്കും. ഇപ്പോൾ കമന്റുകൾ നോക്കാറേയില്ലെന്നും ഷെമി തുറന്നു പറയുന്നു. ഇരുവർക്കും ഐഷു എന്നൊരു മകളുണ്ട്. വളരെ സന്തുഷ്ടമായ കുടുംബ ജീവിതമാണ് തങ്ങളുടേതെന്ന് ഇരുവരും ഒരുപോലെ പറയുന്നു.
Leave a Reply