സുരേഷ് ഗോപി നല്‍കുന്ന വാക്കുകള്‍ വെറുതെയാകില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് ! യുക്രൈനില്‍ കുടുങ്ങിയ വിദ്യാർഥികൾ വിളിച്ചത് സുരേഷ് ഗോപിയെ ! പ്രതികരണം !!!

സുരേഷ് ഗോപി ഇന്ന് മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ മാത്രമല്ല, ഉത്തരവാദിത്വമുള്ള പദവികൾ അലങ്കരിക്കുന്ന ഒരു ജനപ്രതിനിധികൂടിയാണ്.  അതിലും ഉപരി ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയാണ്, ഒരു സഹായം തേടി അദ്ദേഹത്തിന്റെ അരികിൽ എത്തിയാൽ, ആ ദുരിതത്തിന് തീർച്ചയായും ഒരു സഹായം ഉണ്ടാകുമെന്ന് യെവകർക്കും അറിയാവുന്ന കാര്യമാണ്, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ വർഷത്തെ ഗൂഗിൾ സെർച്ച് റിസൾട്ട്. നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത് സുരേഷ് ഗോപിയുടെ ഫോൺ നമ്പർ ആണ്. എല്ലായിപ്പോഴും വിദേശ രാജ്യങ്ങളില്‍ പ്രതിസന്ധികളില്‍ പെടുന്നവര്‍ക്ക് രക്ഷകനായി അവതരിക്കാറുള്ള പൊതു പ്രവര്‍ത്തകനാണ് നടന്‍ സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാരിലും ബിജെപി നേതാക്കളിലുമുള്ള ബന്ധവും അടുപ്പവും പലരെയും സഹായിക്കാനായി അദ്ദേഹം ഉപയോഗപ്പെടുത്താറുണ്ട്.

ഇപ്പോഴിതാ ലോകം മുഴുവൻ റഷ്യ – യുക്രൈൻ യു,ദ്ധ,ത്തിൽ വിഷമത്തിലാണ്. കഴിഞ്ഞ അഞ്ചു ദിവസമായി നടക്കുന്ന യു,ദ്ധ,ത്തിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മി,സൈ,ലും ഡ്രോ,ണും ഉപയോഗിച്ചുള്ള ആ,ക്ര,മ,ണം ഇപ്പോഴും തുടരുകയാണ്. റഷ്യയെ പിന്തിരിപ്പിക്കാന്‍ അമേരിക്കയും മറ്റു സഖ്യകക്ഷികളും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല. യുക്രൈന്‍ തലസ്ഥാനമായ കീവ് പൂര്‍ണമായും നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് റഷ്യ. യുക്രൈനിൽ മലയാളികൾ അടക്കുമ്മുള്ള നിരവധി വിദ്യാർഥികൾ അകപ്പെട്ടിരിക്കുകയാണ്, അതുകൊണ്ടു തന്നെ മലയാളികളും ഭീതിയിലാണ്. എംബസിയില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. സമാധാന സാഹചര്യം വരുമെന്ന് കരുതിയാണ് മിക്കവരും അവിടെ തന്നെ നിന്നത്. എന്നാല്‍ റഷ്യ ആ,ക്ര,മണം തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.,

മാധ്യമങ്ങൾ മുഴുവൻ സഹായം അഭ്യർഥിക്കുന്ന വിദ്യാർഥികളുടെ വീഡിയോ ദൃശ്യങ്ങൾ ഏതൊരു മനുഷ്യന്റെയും ഹൃദയം ഭേദിക്കുന്ന കാഴ്ചയാണ്. ഇപ്പോഴിതാ ഈ സാഹചര്യത്തിലാണ് മലയാളികള്‍ സുരേഷ് ഗോപിയെ വിളിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്ന് ഗസാലി ജലീല്‍ എന്ന വിദ്യാര്‍ഥിനി പ്രതികരിച്ചു. ഒരു മീറ്റിങില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. 15-20 മിനുട്ട് കഴിഞ്ഞാല്‍ തിരിച്ചുവിളിക്കുമെന്നാണ് അദ്ദേഹം ഞങ്ങളെ അറിയിച്ചത്. ഞങ്ങൾക്ക് ഉറപ്പുണ്ട് അദ്ദേഹം വിളിക്കും ഞങ്ങളെ രക്ഷിക്കുമെന്നും ആ കുട്ടികൾ നൂറു ശതമാനവും വിശ്വസിക്കുന്നു.

അല്ലെങ്കിലും തുടക്കം മുതൽ അദ്ദേഹം ഈ ദൗത്യത്തിൽ തന്നെയാണ് ഉണ്ടായിരുന്നത്, വിദേശകാര്യ വകുപ്പിന്റെ പാര്‍ലമെന്ററികാര്യ സമിതിയില്‍ അംഗമാണ് സുരേഷ് ഗോപി. കേന്ദ്രസര്‍ക്കാര്‍ യുക്രൈനില്‍ നിന്നുള്ളവരെ ഒഴിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് സുരേഷ് ഗോപിക്ക് അറിവുണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപി നല്‍കുന്ന വാക്കുകള്‍ വെറുതെയാകില്ലെന്നും മലയാളികള്‍ കരുതുന്നു. എല്ലാ കുട്ടികൾക്ക് വേണ്ടിയും പ്രാർഥനയോടെ കാത്തിരിക്കുകയാണ് ലോകമെങ്ങും.

കൂടാതെ യുക്രൈനിലുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി. കെ. സിങ് എന്നിവർ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് യുക്രൈനിന്റെ അയല്‍രാജ്യങ്ങളിലേക്ക് പോകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *