അയ്യപ്പനായി മറ്റാർക്കും ഇതുപോലെ ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ! മിന്നൽ മുരളിയേക്കാളും വലിയ സൂപ്പർ ഹീറോ അയ്യപ്പൻ തന്നെയാണ് ! ഉണ്ണി മുകുന്ദൻ !

മലയാള സിനിമ ലോകത്ത് അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘മാളികപ്പുറം’.  കേരളത്തിന് പുറത്തും മികച്ച വിജയം നേടിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് ഉണ്ണി മുകുന്ദനായിരുന്നു. എന്നാൽ ഈ ചിത്രവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ കൂടി ഉണ്ണി മുകുന്ദൻ നേരിട്ടിരുന്നു. ആ സമയത്ത് ഉണ്ണി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

അദ്ദേഹം പറയുന്നത് ഇങ്ങനെ, എന്റെ ശരീരം ഞാൻ പരിപാലിച്ച് നോക്കിയിരുന്നത് കൊണ്ടാണ് മല്ലുസിംഗ്  പോലൊരു പടം വിജയിപ്പിക്കാൻ എനിക്ക് കഴിഞ്ഞത്. എന്റെ ശരീരം ഞാൻ അലങ്കാരമായി കൊണ്ടുനടക്കാറില്ല. അതുകൊണ്ടാണ് വെയിറ്റ് കൂട്ടി മേപ്പടിയാൻ ചെയ്തത്. ഞാൻ രാവിലെ അഞ്ചുമണിക്ക് എഴുനേൽക്കും, അത് ഇനി മൂന്ന് മണിക്ക് കിടന്നാലും അതെന്റെ ശീലമാണ്. ഞാൻ ഒരു സാധാരണ ആളുതന്നെയാണ്, സമ്മർ വെക്കേഷന് കേബിൾ കിട്ടുമ്പോൾ മാത്രമാണ് സിനിമ കണ്ടിരുന്നത്. അല്ലാത്തപ്പോഴെല്ലാം ​ഗ്രൗണ്ടിൽ കളിക്കുമായിരുന്നു. അതിനാൽ‌ മൈൻഡ് ഒരു അത്ലറ്റിന്റേതാണ്.

അതുകൊണ്ടാകും പരാജയങ്ങൾ ഉണ്ടായപ്പോൾ വിട്ടുകൊടുക്കാൻ പറ്റാതെയായി. നിവിന്റെ സിനിമകൾ എനിക്ക് ഇഷ്ടമാണ്. അവനെപ്പോലെയൊക്കെ ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. നിവിൻ‌ മാത്രമല്ല മറ്റുള്ള നടന്മാരെയും ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ വിവാഹത്തിന്റെ കാര്യത്തിൽ മാത്രം എനിക്ക് ഒരു പ്ലാനിങില്ല. നടക്കുമ്പോൾ നടക്കും, നടക്കുമ്പോൾ നടക്കും ആത്രേയ ഉള്ളു. നിലവിൽ ഇപ്പോൾ ഞാൻ തന്നെയാണ് വലിയവൻ. അയ്യപ്പനെക്കാൾ വലിയ സൂപ്പർ ഹീറോ സൗത്തിലോ നോർത്തിലോ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. തൽക്കാലം ഞാനാണ്. എന്റെ സ്ട്രങ്ത് ഫാമിലി ഓഡിയൻസാണ്. മിന്നൽ മുരളയെക്കാൾ വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ.

ആ സിനിമയിൽ ഞാൻ ചെയ്തത് പോലെ അയ്യപ്പനായിട്ട് വേറെ ആർക്കും അത് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെ ഇപ്പോൾ എനിക്ക് എന്റെ വിവാഹത്തിന്റെ കാര്യത്തിൽ ഒരു പ്ലാനിങില്ല. ​വിധി പോലെ നടക്കട്ടെ. മോഡിയോട് കുറച്ച് ഇഷ്ടം കൂടുതലുണ്ടെന്ന് പറയാതെ വയ്യ. അദ്ദേഹത്തോടൊപ്പം പട്ടം പറപ്പിച്ചിട്ടുണ്ട്. പക്ഷെ അത് പ്രൂവ് ചെയ്യാൻ പറ്റില്ല. ഞാൻ ​ഗണേശോത്സവത്തിൽ പങ്കെടുത്താൻ പോലും അതൊരു സ്റ്റേറ്റ്മെന്റായി മാറുന്നു. പക്ഷെ ചില ആളുകൾ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി കാണുന്നതുകൊണ്ട് എനിക്ക് ചെയ്യാതിരിക്കാനും പറ്റില്ല. നല്ല വില്ലൻ വേഷങ്ങൾ വന്നാൽ ഇനിയും ചെയ്യും. നായകൻ ആരാണെന്ന് ആളുകൾ മനസിലാക്കുന്നത് സിനിമ റിലീസ് ചെയ്ത ശേഷമാണ് എന്നും ഉണ്ണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *