
ഉണ്ണി മുകുന്ദന് പശ്ചിമബംഗാൾ ഗവർണറുടെ എക്സലൻസ് പുരസ്‌കാരം ! 13 വർഷമായി ഒരു പിൻബലവുമില്ലാതെ ഞാൻ മലയാളം ഇൻഡസ്‌ട്രിയില്‍ അതിജീവിച്ചു ! ഉണ്ണി മുകുന്ദൻ !
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. ഷെയിൻ നിഗം ഉണ്ണി മുകുന്ദൻ വിഷയത്തിൽ ഉണ്ണി മുകുന്ദൻ ഫാൻസ് ഗ്രൂപ്പുകളിൽ ഉണ്ണിയുടെ കരിയറിലെ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ അടുത്തിടെ ഉണ്ണി മുകുന്ദന് പശ്ചിമ ബംഗാൾ ഗവർണറുടെ എക്സലൻസ് പുരസ്‌കാരം ലഭിച്ചിരുന്നു. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. എന്നാൽ ഏവർക്കും മാതൃകയാകുംവിധം തനിക്ക് ലഭിച്ച സമ്മാനത്തുക ഉണ്ണി മുകുന്ദൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠനത്തിനായി ഉണ്ണി മുകുന്ദൻ നൽകിയിരുന്നു.
അതുപോലെ അടുത്തിടെ ഒരു അഭിമുഖത്തിൽ ഉണ്ണിയുടെ ചില വാക്കുകൾ ഇങ്ങനെ, രാഷ്ട്രീയം അത്ര മോശം കാര്യമാണെന്ന് ഞാൻ കരുതുന്നില്ല, എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഞാൻ ഇഷ്ടപെടുന്ന വ്യക്തികളുണ്ട്, മോദിജി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇതുപോലെ തന്നെ ബഹുമാനപെട്ട മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും എനിക്ക് അദ്ദേഹത്തോട് ഇതേ ബഹുമാനമുണ്ടായിരുന്നു.

എന്റെ ഈ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയെയും ഞാൻ പൂർണമായി ബഹുമാനിക്കുന്നു. 13 വർഷമായി ഒരു പിൻബലവുമില്ലാതെ ഞാൻ മലയാളം ഇൻഡസ്‌ട്രിയില്‍ അതിജീവിച്ചു. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങളെ നേരിടാൻ കരുത്തുണ്ടെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. എന്റെ വിശ്വാസങ്ങള്‍ക്ക് നേരെ വരുന്ന എന്തിനെയും പ്രതിരോധിക്കാൻ എനിക്ക് അവകാശമുണ്ട്.
ഞാ,നൊരു രാജ്യ,സ്നേഹിയാണ്, ഏതെങ്കിലും പ്രത്യേക സാഹചര്യം വരുമ്പോൾ മാത്രം ദേശസേനം ഉണ്ടാവുന്ന ആളല്ല ഞാൻ, എനിക്ക് എല്ലായ്‌പ്പോഴും അങ്ങനെത്തന്നെയാണ്, എന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് ആദ്യം. പിന്നെ മതവും കുടുംബവും. മതം എന്നാല്‍ നിങ്ങള്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള ഒരു വീക്ഷണം നല്‍കുന്ന ഒന്നാണ്. ഒരു സമൂഹമെന്ന നിലയില്‍ നിലനില്‍ക്കാനും അച്ചടക്കം സൃഷ്ടിക്കാനും മതം സഹായിക്കുന്നു.
Leave a Reply