ഞാൻ ഉണ്ണി മുകുന്ദനുമായി അന്ന് പിണങ്ങിയതാണ് ! പത്ത് വർഷമായി ! അത് അതികമാർക്കും അറിയില്ല ! രാഹുല്‍ മാധവ് തുറന്ന് പറയുന്നു !

ദൃശ്യം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും ജിത്തു ജോസഫും ഒരുമിച്ച സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഒരുമിച്ച ചിത്രമാണ് 12ത്ത് മാന്‍. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. വമ്പൻ താര നിര അണിനിരന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് ഓരോ താരങ്ങളും കാഴ്‌ചവെച്ചിരുക്കുന്നത്. അതുപോലെ യുവ താരങ്ങളായ ഉണ്ണി മുകുന്ദനും രാഹുല്‍ മാധവും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേതകതയും 12ത്ത് മാനിനുണ്ട്. ഇരുവരുടെയും കൂട്ടുകെട്ടിനെ കുറിച്ച് പറയാന്‍ ഒരു പ്രത്യേക കാരണമുണ്ട്, വലിയൊരു പിണക്കം മാറിയ സെറ്റ് കൂടെയാണ് 12ത്ത് മാന്റേത് എന്നാണ് ഇപ്പോൾ താരം തുറന്ന് പറയുന്നത്.

എന്നാൽ  പിണക്കത്തെ കുറിച്ച് അധികമാർക്കും അറിയില്ല, 2011 ല്‍ റിലീസ് ആയ ബങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെയും രാഹുല്‍ മാധവിന്റെയും തുടക്കം. ചിത്രത്തില്‍ സഹോദരന്മാരായി അഭിനയിച്ച ഇരുവരും ഈ സിനിമയ്ക്ക് ശേഷം പിണക്കത്തിലായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ആ സിനിമയിലെ മറ്റു താരങ്ങൾക്ക് പോലും അരിയില്ല എന്നതാണ് സത്യം. ബാങ്കോക്ക് സമ്മറിന്റെ ലൊക്കേഷനില്‍ വച്ച് നടന്ന ഒരു സംഭവം കാരണം വര്‍ഷങ്ങളായി തങ്ങൾ പിണക്കത്തിലായിരുന്നു. ഒരു ഫോണ്‍ കോളില്‍ തീരുന്ന നിസ്സാര പ്രശ്‌നം രണ്ടുപേരുടെയും ഈഗോ കാരണം മിണ്ടാതെ ഇരുന്നത് കരാണം വളര്‍ന്നു. ഒടുവില്‍ ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ആണ് ആ പിണക്കം മാറിയത് എന്നും താരങ്ങൾ പറയുന്നു.

അത്രയും നിസ്സാര കാര്യത്തിനാണ് ഞങ്ങൾ പിണങ്ങിയത്. അത് എന്താണെന്ന് പോലും പറയാന്‍ മാത്രം ഇല്ല എന്ന് രാഹുല്‍ പറയുന്നു. സത്യത്തില്‍ ആ കാരണം ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. മറ്റൊരാള്‍ കേട്ടാല്‍ കളിയാക്കും. അതുകൊണ്ട് ആ കാരണം പുറത്ത് പറയുന്നില്ല. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തോന്നും ‘ശ്ശെ എന്തായിരുന്നു ഇത്രയും നാള്‍ സംസാരിക്കാതിരുന്നത്’ എന്ന്. അതൊക്കെ അന്നത്തെ ഒരു പക്വത കുറവ്. ഞങ്ങൾ രണ്ടുപേരും സിനിമയിൽ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ തന്നെയാണ്.

പക്ഷെ അത് അന്നത്തെ ഞങ്ങളുടെ ഒരു പക്വ,ത കുറവ് മാത്രമായിരുന്നു. അതിന് ശേഷം സംസാരിക്കാന്‍ ഒരു അവസരം കിട്ടാത്തത് കൊണ്ട് മിണ്ടാതെയായി. ഉണ്ണിയുടെ സിനിമകള്‍ എല്ലാം ഞാന്‍ കാണാറുണ്ട്. ഉണ്ണി ആദ്യമായി നിര്‍മിച്ച മേപ്പടിയാന്‍ കണ്ടപ്പോള്‍ അഭിമാനം തോന്നി. ട്വല്‍ത്ത് മാനിന് ശേഷം ഇപ്പോൾ ഞങ്ങൾ വീണ്ടും കമ്പനിയായി, ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്. വണ്ടര്‍ഫുള്‍ പേഴ്‌സണാണ് ഉണ്ണി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *