എനിക്കറിയാവുന്ന പെൺകുട്ടികളിൽ എന്നെക്കാള്‍ വെയിറ്റ് കൂട്ടി ലെഗ് പ്രസ് ചെയ്യുന്നവൾ !! ആശംസകൾ
മലയാള സിനിമയുടെ മസിൽ അളിയൻ എന്ന് ആരധകർ കളിയാക്കി വിളിക്കുന്ന നാടാണ് ഉണ്ണി മുകുന്ദൻ, ബോഡി ബിൽഡിങ്ങിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ഉണ്ണി സൗത്ത് സിനിമ മേഖലയിൽ അറിയപ്പെടുന്ന നടനാണ്, മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിക്ക് ഇത്രയും താര പദവി നേടിക്കൊടുത്തത്, ആ കഥാപാത്രം പൃഥ്വിരാജ് ചെയ്യേണ്ടതായിരുന്നു പക്ഷെ എന്തോ കാരണങ്ങൾ കൊണ്ട് അത് നടന്നില്ല അതുകൊണ്ട് ആ അവസരം പിന്നീട് ഉണ്ണിയിലേക്ക് എത്തിച്ചേരുകയിരുന്നു.. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപെടുന്ന ചിത്രം മിനിസ്‌ക്രീനിൽ ഇന്നും വിജയയമാണ് . ഇതുവരെ വിവാഹിതനല്ലാത്ത ഉണ്ണിയുടെ പേരുമായി ചേർത്ത് സമൂഹ മാധ്യമങ്ങളിൽ നിരവധി ഗോസിപ്പുകളും സജീവമാണ്..
ഇപ്പോൾ തന്റെ ഒരു അടുത്ത സുഹൃത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ പ്രിയ നടി ശ്രുതി രാമചന്ദ്രനാണ് ആ സുഹൃത്ത്, തന്നെ അത്ഭുതപ്പെടുത്തിയ തന്റെ സഹതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഉണ്ണി. ‘എനിക്കറിയാവുന്ന പെണ്‍കുട്ടികളില്‍ ലെഗ് പ്രസ് എന്നെക്കാള്‍ വെയിറ്റ് കൂട്ടി ചെയ്യുന്ന ഒരേയൊരാള്‍’. എന്നാണ് ഉണ്ണി കുറിച്ചിരിക്കുന്നത്…
ശ്രുതിയുടെ ജനദിനം എന്നതിനേക്കാൾ ഇപ്പോൾ ആരധകർ തിരക്കുന്നത് കണ്ടാൽ ഒരു സാധാരണ നാട്ടിന്പുറത്തുകാരിയായ ആൾ ശ്രുതി… സിനിമകിൽ ചെയ്തിരിക്കുന്നതും അത്തരത്തിലുള്ള കഥാപാത്രങ്ങൾ ആ താരം ലെഗ് പ്രസ് ഒക്കെ എടുക്കുമോ അഥവാ എടുത്താലും ഉണ്ണിയേക്കാൾ വെയിറ്റ് കൂട്ടി എന്നൊക്കെ പറഞ്ഞാൽ അവശ്വസനീയം എന്നൊക്കെയാണ് ആരധകരുടെ കമന്റ്… ശ്രുതി വിവാഹിതയാണ് അല്ലെങ്കിൽ ഉണ്ണിയുമായി ഗോസിപ്പ് പറയാൻ സോഷ്യൽ മീഡിയയ്ക്ക് ഒരു പുതിയ ഇരയെക്കൂടി കിട്ടിയേനെ എന്നാണ് മറ്റുചിലരുടെ രസകരമായ കമന്റ്..
ഒരുപാട് ചിത്രങ്ങളൊന്നും ശ്രുതി മലയത്തിൽ ചെയ്തിട്ടില്ലായെങ്കിലും ചെയ്ത് പടങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു, അതിൽ സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ ആസിഫ് അലിയെ തേക്കുന്ന നായിക കഥാപാത്രം ഏറെ വിജയമായിരുന്നു… ജയസൂര്യ ചിത്രം പ്രേതത്തിലും ശ്രുതി അഭിനയിച്ചിരുന്നു, രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി അഭിനയ രംഗത്ത് എത്തുന്നത്. ജോജു ജോര്‍ജിനൊപ്പമുള്ള മധുരം ആണ് റിലീസിനൊരുങ്ങുന്ന ശ്രുതിയുടെ ഏറ്റവും പുതിയ ചിത്രം ചാണക്യതന്ത്രം എന്ന ചിത്രത്തിൽ ഉണ്ണിയും ശ്രുതിയും ഒരുമിച്ചഭിനയിച്ചിരുന്നു…
നടന്‍ എന്നതിലപ്പുറം ശരീര സൗന്ദര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്നയാളാണ് ഉണ്ണി മുകുന്ദന്‍. ജിമ്മിലെ വര്‍ക്ക് ഔട്ട് വീഡിയോകള്‍ പലപ്പോഴും ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ‌്ക്കാറുമുണ്ട്. വര്‍ക്ക് ഔട്ടിന്റെ കാരിയത്തിൽ ഇപ്പോൾ ടോവിനോയും പ്രിത്വിയും ഉണ്ണിയും തമ്മിൽ ഒരു മത്സരം തന്നെയുണ്ടെന്നാണ് ആരധകർ പറയുന്നത്, ഇവർ ഇടക്കെല്ലാം തങ്ങളുടെ ചിത്രങ്ങളുമായി ആരാധകരെ ആവേശത്തിലാക്കാറുണ്ട്.. തനിക്ക് വരാൻ പോകുന്ന ഭാര്യയും ബോഡി വര്‍ക്ക് ഔട്ടിന്റെ കാര്യത്തിൽ ശ്രദ്ധയുള്ളവൾ ആയിരിക്കണമെന്നും ഉണ്ണി പറഞ്ഞിരുന്നു..
Leave a Reply