ലാലേട്ടാ എന്നെ താഴേ ഇടല്ലേ എന്ന് ഞാൻ അപേക്ഷിച്ചു ! ഞാൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ താഴെ ഇടുമെന്ന് ശ്രീനിയേട്ടനും പറഞ്ഞു ! ആ സംഭവം ഉർവശി തുറന്ന് പറയുന്നു !

ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയായിരുന്നു ഉർവശി. മലയത്തിലെ എല്ലാ ശുപാർട് ഹിറ്റ് നായകന്മാർക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള ഉർവശി ഇന്നും സൗന്തിന്ത്യ അറിയപ്പെടുന്ന പ്രശസ്തയായ അഭിനേത്രിയാണ്. മോഹനലാൽ ഉർവശി കൂട്ടുകെട്ടിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഇന്നും നമ്മൾ ഏവരും കാണാൻ ആഗ്രഹിക്കുന്ന ഒരു ഹിറ്റ് ചിത്രമാണ് മിഥുനം. ദാക്ഷായണി ബിസ്‌കറ്റ് ഫാക്ടറി ആരംഭിക്കാനിരുന്ന സേതുമാധവന്റെ കഥയാണ് മിഥുനം പറഞ്ഞത്. മോഹൻലാലിൻറെ കരിയറിൽ എന്നും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ് മിഥുനവും. ശ്രീനിവാസന്‍ രചിച്ച് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘മിഥുനം’ ഇന്നും നമ്മൾ ഇഷ്ടത്തോടെ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.

ഇപ്പോൾ ആ ചിത്രത്തിന്റെ പിന്നിൽ നടന്ന വളരെ രസകരമായ ഒരു സംഭവം തുറന്ന് പറയുകയാണ് ഉർവശി. ചിത്രത്തില്‍ നായകനായ മോഹന്‍ലാലും ശ്രീനിവാസനും കൂടി നായികയായ ഉര്‍വശിയെ പായലില്‍ ഒളിപ്പിച്ച് കൊണ്ടു പോവുന്ന സീന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രംഗങ്ങളില്‍ ഒന്നാണ്. ആ രംഗത്തെ കുറിച്ചാണ് ഉർവശി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഏറെ ആസ്വദിച്ച, ഒപ്പം ടെന്‍ഷനടിച്ച സീനായിരുന്നു അത്. ലാലേട്ടന്റെയും ശ്രീനിയേട്ടന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമാണല്ലോ. തലയുടെ ഭാഗം സേഫ്റ്റിക്കു വേണ്ടി ലാലേട്ടന്‍ തന്നെ പിടിക്കാമെന്നു സമ്മതിച്ചു.

ശ്രീനിയേട്ടന് പൊക്കകുറവായത് കൊണ്ട് കാൽ ഭാഗമാണ് പിടിച്ചത്. എന്നെ പൊക്കികൊണ്ടുപോകുന്ന രംഗത്തിൽ ഇടക്കെല്ലാം ശ്രീനിയേട്ടൻ എന്നോട് ചോദിക്കുന്നുണ്ട് ഏതു കടയില്‍ നിന്നാണു റേഷന്‍ കഴിയുന്നതെന്നൊക്കെ.. രണ്ടു പേര്‍ക്കും ഉയര വ്യത്യാസമുള്ളതു കൊണ്ട് വയലിലൂടെയുള്ള സീന്‍ ഷൂട്ടു ചെയ്യുമ്പോള്‍ താന്‍ വീഴുമെന്നൊക്കെശെരിക്കും പേടിച്ചിരുന്നു. ലാലേട്ടാ എന്നെ താഴെയിടല്ലേ.. എന്ന് താന്‍ അപേക്ഷിക്കുന്നുണ്ടായിരുന്നു. അപ്പോൾ ഉടൻ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ താഴെയിടുമെന്നായി ശ്രീനിയേട്ടന്‍. ‘മിണ്ടാതിരി കൊച്ചേ’ എന്നൊക്കെ ആ സീനില്‍ ലാലേട്ടന്‍ കഥാപാത്രമായ സുലോചനയോട് പറഞ്ഞതല്ല, ശരിക്കും തന്നോടു പറഞ്ഞതാണ് എന്നാണ് ഉർവശി പറയുന്നത്..

ആ രംഗത്തിൽ ശെരിക്കും ഞാൻ പറയുന്ന ഓരോ ഡയലോഗും ശെരിക്കും പേടിച്ചിട്ട് ഞാൻ തന്നെ പറഞ്ഞതാണ് പായില്‍ കിടത്തി കടത്തുക എന്ന സംഭവം ആദ്യമായി അനുഭവിക്കുകയായിരുന്നു താന്‍ എന്നും ഏറെ രസകരമായി ഉർവശി പറയുന്നു. ഉർവശി ആദ്യമായി ദിലീപിന്റെ നായികയായി അഭിനയിച്ച കേശു ഈ വീടിന്റെ നാഥൻ ആണ് ഏറ്റവും പുതിയതായി റിലീസിനെത്തിയത്. സമ്മിശ്ര പ്രതികരണം നേടി ചിത്രം ഇപ്പോഴും ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ പ്രദർശനം തുടരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *