എനിക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അമ്മ സംഘടന ഇങ്ങനെ തെന്നി മാറരുത് ! ഉറച്ച ശക്തമായ നിലപാട് ഉണ്ടാകണം ! ഉർവശിക്ക് കൈയ്യടി !

മലയാള സിനിമ ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളികൾ നിറഞ്ഞ ഒരു അവസ്ഥയിൽ കൂടിയാണ് കടന്ന് പോകുന്നത്, ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം പല നടിമാരും തങ്ങൾക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞുകൊണ്ട് ,മുന്നോട്ട് വരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. അത്തരത്തിൽ  സംവിധായകൻ രഞ്ജിത്ത്,  നടന്മാരായ സിദ്ദിഖ്, ഇടവേള ബാബു, സുധീഷ് തുടങ്ങിയ താരങ്ങളെ കുറിച്ച് ആരോപണം ഉന്നയിച്ച്പല നടിമാർ രംഗത്ത് വന്നിരുന്നു, ഇപ്പോഴതാ ആരോപണ വിധേയനായ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ഈ വിഷയത്തിൽ നടി ഉർവശി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായി ഉയര്‍ന്ന ആരോപണം നിസ്സാരവത്കരിക്കരുത്. സ്ത്രീ ഇറങ്ങിയോടി എന്ന് പറയുന്നത് കേൾക്കുമ്പഴെ പേടിയാകും. അന്യഭാഷയിലെ നടി അവരുടെ നാട്ടിൽ പോയി എന്തെല്ലാം പറഞ്ഞിട്ടുണ്ടാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താര സംഘടന അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും ഉർവശി ആരോപിച്ചു.

അതുപോലെ അമ്മ സംഘടന സ്റ്റാർ നൈറ്റ് നടത്തി ആഘോഷിക്കാനുള്ളതല്ല, മറിച്ച് നടിമാരായ സ്ത്രീകളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും മറുപടി നൽകാൻ ബാധ്യസ്ഥരായവരാണ്. എന്നെ കുറിച്ച് ഒരു കുറ്റം ഉയർന്നാൽ ആ സ്ഥാനം വേണ്ടെന്ന് ആദ്യം പറയേണ്ടത് ഞാൻ ആയിരിക്കണം
ഞാൻ മാറി നിന്ന് അന്വേഷണം നേരിടാം എന്ന് പറയണം. അതായിരിക്കും കൂടുതൽ പക്വത.

ഒരു സ്ത്രീ തന്റെ ലജ്ജയും വിഷമവും എല്ലാം ഒതുക്കി ഒരു കമ്മീഷന് മുന്നിൽ കൊടുക്കുന്ന മൊഴിക്ക് ആ വില കൊടുക്കണം. പ്രതികാരം തീർക്കാൻ ആണെങ്കിൽ അവർക്ക് ഈ കാര്യങ്ങൾ ഒരു പ്രസ് മീറ്റ് വിളിച്ചു പറഞ്ഞാൽ പോരെ. ഇത് അങ്ങനെയല്ല കൊടുത്തിരിക്കുന്നത്. ആ സ്ത്രീകള്‍ക്കൊപ്പം ഞാന്‍ എന്നുമുണ്ട്. അമ്മ ഇനി നിലപാട് പറയണം ഉര്‍വശി പ്രതികരിച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ അതിവേഗത്തില്‍ വേണം. സ്റ്റാര്‍ നൈറ്റ് മാത്രം നടത്താനുള്ളതല്ല അമ്മ. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കണം. സർക്കാർ അല്ല അമ്മയാണ് ആദ്യം നിലപാടു എടുക്കേണ്ടതെന്നും ഉര്‍വശി പറഞ്ഞു.

ഇത് വളരെ ഗൗരവമായ വിഷയമാണ്, സംഘടന ഇതിനായി ഇറങ്ങണം. പരാതിയുള്ളവര്‍ കൂട്ടത്തോടെ രംഗത്ത് വരുന്ന അവസ്ഥായാണ് ഇനിയുണ്ടാകുക. അമ്മയിലെ ആയുഷ്കാല മെമ്പര്‍ എന്ന നിലയില്‍ സംഘടന ഇടപെടണം. ഇന്നലെ സിദ്ദിഖ് സംസാരിച്ചത് കേട്ടു. ആദ്യത്തെ പ്രതികരണം എന്ന നിലയില്‍ അങ്ങനെയെ അദ്ദേഹത്തിന് പറയാന്‍ സാധിക്കൂ. എന്നാല്‍ അതിന് അപ്പുറം നിലപാട് വേണമെന്നും ഉര്‍വശി പ്രതികരിച്ചു. നിലപാട് വ്യതമാക്കിയ ഉർവശിക്ക് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *