സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിയിരുന്നില്ല ! പക്ഷെ നാസറുമായുള്ള വിവാഹത്തിന് ശേഷം അദ്ദേഹം എന്നോട് സംസാരിച്ചു ! ഉഷ !

ഒരു സമയത്ത് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു ഉഷ. യഥാർത്ഥ പേര് ഹസീന ഹനീഫ് എന്നാണ്, നായികയായും സഹ നടിയായും വില്ലത്തിയായും തിളങ്ങിയ ഉഷ ഇപ്പോൾ സീരിയൽ രംഗത്തും സജീവമാണ്. ഇപ്പോഴിതാ, സിനിമാ ജീവിതത്തെ തന്നെ മാറ്റിമറിച്ച തന്റെ വിവാഹത്തെപ്പറ്റി മനസ്സ് തുറക്കുകയാണ് താരം. ആദ്യ വിവാഹം ഒരു പരാജയമായിരുന്നു.

അദ്ദേഹവുമായി  പ്രണയം എന്നൊന്നും പറയാൻ പറ്റില്ല, ഒരു പാവം മനുഷ്യൻ ആയിരുന്നു സുരേഷ്. അങ്ങനെ സംഭവിച്ചു. കോട്ടയം കുഞ്ഞച്ചന് മുന്നേ സുരേഷ് ബാബുവിനെ എനിക്കറിയാം. സുരേഷ് ബാബുവുമായി ഒന്നിക്കാൻ തീരുമാനിച്ചത് ബാപ്പയ്‌ക്ക് വലിയ സങ്കടമായി. ബന്ധുക്കളും ഒരുപാട് കുറ്റം പറഞ്ഞിരുന്നു. പക്ഷേ, ഞങ്ങള്‍ വിവാഹം കഴിച്ചു. എന്നാല്‍ പിന്നീട് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി, അങ്ങനെ വേർപിരിയുകയായിരുന്നു.

സിനിമയിൽ അത്യാവിശം തിരക്കുള്ള സമയത്തായിരുന്നു ആ വിവാഹം, പക്ഷെ ഈ വിവാഹം എന്റെ കരിയറിനെ ബാധിച്ചു, പല സിനിമകളും നഷ്ടമായി”. “സുരേഷ് ബാബുവുമായുള്ള എന്റെ ബന്ധത്തെപ്പറ്റി മമ്മൂക്കയോട് ബാപ്പ സംസാരിച്ചിരുന്നു. സുരേഷ് ബാബുവിനെ കാര്യം പറഞ്ഞ് മനസ്സിലാക്കണം എന്ന് അദ്ദേഹത്തോട് ബാപ്പ പറഞ്ഞു. പറയാമെന്ന് മമ്മൂക്ക വാക്കും കൊടുത്തിരുന്നു. സുരേഷിനോട് വിളിച്ച്‌ മമ്മൂക്ക കാര്യവും പറഞ്ഞിരുന്നു. പക്ഷേ എന്നിട്ടും ഞങ്ങള്‍ വിവാഹം കഴിച്ചു. അദ്ദേഹം പറഞ്ഞിട്ടും വിവാഹം കഴിച്ചതിന്റെ പിണക്കം കൊണ്ടാണോ എന്തോ അറിയില്ല, സുരേഷുമായി വിവാഹം കഴിഞ്ഞതിന് ശേഷം അദ്ദേഹം എന്നോട് സംസാരിച്ചിരുന്നില്ല..

ഞാൻ അങ്ങോട്ട് ചെന്ന് സംസാരിച്ചാലും അദ്ദേഹം മിണ്ടിയിരുന്നില്ല, കുറെ പ്രാവശ്യം ഗുഡ് മോർണിംഗ് പറഞ്ഞിട്ടും അദ്ദേഹം മൈൻഡ് ചെയ്യാത്തത് കൊണ്ട് മിണ്ടാൻ പോകുന്നത് ഞാനും നിർത്തി. പക്ഷേ, നാസറുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം മമ്മൂക്ക ഒരുതവണ എന്നോട് മിണ്ടി. നടന്നു പോയപ്പോള്‍ അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചു കൊണ്ട് പറഞ്ഞു, ‘കല്യാണമൊക്കെ കഴിഞ്ഞു അല്ലേ.. എല്ലാം ഞാൻ അറിയുന്നുണ്ട്. നന്നായി വരട്ടെ’ എന്ന്..

അതുപോലെ സിനിമയിലെ എനിക്ക് വന്ന ഒരുപാട് നല്ല അവസരങ്ങൾ കഥാപാത്രങ്ങൾ എല്ലാം മമ്മൂക്ക ഇല്ലാതാക്കിയിരുന്നു എന്നറിഞ്ഞ നിമിഷം ഞാൻ ഏറെ വിഷമിച്ചിരുന്നു, അത് എന്തുകൊണ്ടായിരുന്നു എന്നറിയില്ല, അദ്ദേഹവും ഞാനും വിശ്വസിക്കുന്ന പടച്ചവൻ എല്ലാം കാണുന്നുണ്ട്, എനിക്ക് വിധിച്ചത് എനിക്ക് കിട്ടും ഇല്ലാത്തത് കിട്ടില്ല എന്നും ഉഷ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *