അച്ഛന്റെ ഓർമകളിൽ ഏക മകൾ വൈഷ്ണവി ! കല്യാണിയല്ല, ഇതാണ് സായി കുമാറിന്റെ ശരിക്കുള്ള മകള്‍ !
മലയാള സിനിമ രംഗത്ത് സായികുമാർ എന്ന നടന്റെ സ്ഥാനം അത് എപ്പോഴും ഒരു പടി മുകളിൽ തന്നെ ആയിരിക്കും, അദ്ദേഹത്തിന്റെ കുടുംബ ജീവിതം ഒരു സമയത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ഏക മകളാണ് വൈഷ്‌ണവി സായികുമാർ. ആദ്യ വിവാഹത്തിലെ മകളാണ് വൈഷ്ണവി. 1986 ൽ ലാണ് സായികുമാർ പ്രസന്ന കുമാരിയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പക്ഷെ പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം 2007 ൽ ആ ബന്ധം അവസാനിപ്പിച്ചിരുന്നു. ശേഷം ഏറെ വിവാദങ്ങൾക്ക് ശേഷം നടി ബിന്ദുപണിക്കരെ വിവാഹം കഴിച്ചു, ബിന്ദുവിന്റെ ആദ്യ വിവാഹത്തിലെ മകൾ കല്യാണിയും ചേർന്ന് ഒരു കൊച്ചു കുടുംബമായി സന്തുഷ്ട ജീവിതം നയിക്കുകയാണ് ഇപ്പോൾ സായികുമാർ.
കല്യാണി ഇപ്പോൾ സിനിമ അരങ്ങേറ്റത്തിന് തുടക്കം കുറിക്കുകയാണ്, സായി കുമാറിന്റെയും ബിന്ദു പണിക്കറുടെയും മകള്‍ എന്ന ലേബലിലാണ് കല്യാണിയുടെ അരങ്ങേറ്റം. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കല്യാണിയുടെ ചത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്. കല്യാണത്തിനും മറ്റ് ചടങ്ങുകളിലും സായി കുമാറിനും ബിന്ദു പണിക്കര്‍ക്കുമൊപ്പം എത്തുന്ന കല്യാണി, അച്ഛനെ കെയര്‍ ചെയ്യുന്നത് കണ്ടോ എന്ന് പറഞ്ഞ് പല ഇന്‍സ്റ്റഗ്രാം പേജുകളിലും റീലുകളും വന്നിരുന്നു..
എല്ലാവരും കല്യാണിയാണ് സായി കുമാറിന്റെ മകള്‍ എന്ന ഹാഷ് ടാഗ് ക്രിയേറ്റ് ചെയ്യുന്നതിനിടയിലാണ് അച്ഛന്റെ ഓർമ്മകൾ വൈഷ്ണവി സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെവെച്ചത്, അത്തരത്തിൽ വൈഷ്ണവി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വളരെ ശ്രദ്ധ നേടുന്നത്. വൈഷ്ണവിയും കുടുംബത്തിന്റെ പാത പിന്തുടർന്ന് അഭിനയ ലോകത്ത് എത്തിയിരുന്നു, സീരിയലുകളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച വൈഷ്ണവിക്ക് ആശംസകൾ ലഭിച്ചിരുന്നു..
തന്റെ പ്രിയപ്പെട്ട അച്ഛനൊപ്പമുള്ള പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് വൈഷ്ണവി എത്തിയത്. ‘ഓര്‍മകള്‍’ എന്ന ക്യാപ്ഷനില്‍ മകളെ എടുത്ത് നില്‍ക്കുന്ന സായികുമാറിനെയും, വൈഷ്ണവിയുടെ നിഷ്‌കളങ്കമായ ചിരിയും കാണാം. ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഓര്‍മകള്‍ എന്നാണ് ഫോട്ടോയ്ക്ക് വൈഷ്ണവി നല്‍കിയിരിക്കുന്ന ഹാഷ് ടാഗ്. വൈഷ്ണവിയുടെ വിവാഹം തന്നെ അറിയിക്കാതെ നടത്തി എന്ന കാരണത്താലാണ് സായികുമാർ മകളുമായും പിണങ്ങിയത്, ഈ കാര്യം അദ്ദേഹം തന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്.
തന്റെ അച്ഛനെ കുറിച്ച് വൈഷ്ണവി പറയുന്നത് ഇങ്ങനെ, സായ് കുമാറിന്റെ മകള്‍ എന്ന മേല്‍വിലാസം നൂറ് ശതമാനവും പോസിറ്റീവായാണ് വന്നത്. ആളുകള്‍ അച്ഛനെ എത്രത്തോളം ബഹുമാനിക്കുകയും സ്‌നേഹിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്ന് മനസിലാക്കാനാവുന്നുണ്ട്. സായ് കുമാറിന്റെ മകള്‍ എന്ന പരിഗണന നന്നായി കിട്ടുന്നുണ്ട്. അച്ഛനോട് പറഞ്ഞിട്ടോ അല്ലങ്കിൽ അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയോട്ടോ അല്ല അഭിനയ ജീവിതം തുടങ്ങിയത് എന്നും, കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഒന്നും പറയാൻ താൻ താല്പര്യപെടുന്നില്ല എന്നും വൈഷ്ണവി പറയുന്നു.
Leave a Reply