‘അച്ഛനോട് പറഞ്ഞിട്ടല്ല ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നത്’ ! സായികുമാറിന്റെ മകൾ വൈഷ്ണവി തുറന്ന് പറയുന്നു !!
സായ് കുമാർ എന്ന നടൻ മലയാളികളുടെ അഭിമാനമാണ്. നായകനായും വില്ലനായും നിരവധി കഥാപാത്രങ്ങൾ മികച്ചതാക്കിയ അദ്ദേഹം ഇപ്പോഴും അഭിനയ ജീവിതത്തിൽ സജീവമാണ്. 1989 ൽ ‘റാംജി റൗ സ്പീക്കിങ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച കലാകാരൻ ഇന്നും മലയാളികളുടെ പ്രിയങ്കരനാണ്. തുടക്കം നായകനായി എത്തിയെങ്കിലും പിന്നീടങ്ങോട്ട് ആ നായക വേഷം തുടർന്നുകൊണ്ടുപോകൻ അദ്ദേഹത്തിന് സാധിച്ചില്ല..
1986 ലാണ് അദ്ദേഹം പ്രസന്ന കുമാരിയെ വിവാഹം ചെയ്തിരുന്നത്. ഇവർക്ക് ഒരു മകളുണ്ട് വൈഷ്‌ണവി സായികുമാർ, താരം അടുത്തിടെയാണ് അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയത്, ഇപ്പോൾ സീ കേരളം ചാനലിൽ വിജകരമായി പ്രദർശനം തുടരുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ കനക ദുർഗ്ഗാ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് വൈഷ്ണവിയാണ്.. സായ്‌കുമാറും പ്രസന്ന കുമാരിയും തമ്മിലുള്ള വിവാഹ ബന്ധം പക്ഷെ 2007 ൽ അവസാനിപ്പിച്ചിരുന്നു…
ഇപ്പോൾ വൈഷ്‌ണവി തന്റെ അച്ഛനെക്കുറിച്ചും അഭിനയത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. താൻ സീരിയലിലേക്ക് വന്നത് അച്ചനാട് പറഞ്ഞിട്ടോ അദ്ദേഹത്തിന്റെ അനുവാദം ചോദിച്ചിട്ടോ അല്ല. പക്ഷെ അച്ഛന്റെ സഹോദരിമാരോട് പറഞ്ഞിരുന്നു. കൂടാതെ തന്റെ അച്ഛമ്മ മരിക്കുന്നതിനു മുമ്ബാണ് ഈ സീരിയലിലേക്കുള്ള അവസരം വന്നത് അതുകൊണ്ടുതന്നെ എനിക്ക് അച്ഛമ്മയുടെ അനുഗ്രഹം ലഭിച്ചിരുന്നു.
ഇപ്പോൾ ഞാൻ സീരിയലിൽ അഭിനയിക്കുന്നത് അച്ഛൻ അറിയുന്നുണ്ടാവണം. പക്ഷെ അതെനിക്ക് വ്യക്തമല്ല. പിന്നെ കഴിഞ്ഞുപോയ കാര്യങ്ങൾ ഒന്നും പറയാനും ഓർത്തെടുക്കാനും എനിക്ക് താല്പര്യമില്ല. സായ്കുമാറിന്റെ മകളെന്ന പേര് ഒരുപാട് തരത്തില്‍ എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. സീരിയല്‍ കണ്ടിട്ട് പലരും മെസേജ് ചെയ്യാറുണ്ട്, പിന്നെ പുറത്തുവെച്ച് കാണുമ്പോഴും പലരും പറയാറുണ്ട് കണ്ണ് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് പരിചയം തോന്നി, അച്ഛനെപോലെയുണ്ട് എന്നൊക്കെ. അച്ഛന്റെ മകള്‍ എന്നു പറയുന്നതില്‍ എനിക്കെന്നും അഭിമാനമേയുള്ളൂ’ എന്നും വൈഷ്ണവി പറയുന്നു..
എന്നാൽ തന്റെ ഏക മകൾ വൈഷ്ണവിയുടെ വിവാഹം പോലും തന്നെ അറിയിച്ചിരുന്നില്ല എന്നും താൻ ഏറെ കാലം അധ്വാനിച്ചതൊക്കെ തന്റെ ഭാര്യക്കും മോൾക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛൻറെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളതെല്ലാം ഞാൻ അവർക്ക് നൽകിയിരുന്നു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്റെ മകളും തന്നെ മനസിലാക്കാതെ കുറ്റപ്പെടുത്തിയിരുന്നു എന്നും ഒരു വാക്കുപോലും പറയാതെ മകളുടെ വിവാഹ ആലോചനയും നിശ്ചയവും നടത്തുകയും, താൻ വീട്ടിൽ ഇല്ലാതിരുന്ന ഒരു സമയത്ത് വിവാഹം വിളിക്കുന്നതിനായി മകൾ വന്നിരുന്നു എന്ന് പറഞ്ഞിരുന്നു. പിന്നീട് വാട്‌സ് ആപ്പിൽ മെസേജായി തനിക്കൊരു ക്ഷണക്കത്തയച്ചിരുന്നു, ഇങ്ങനെയാണോ ഒരു അച്ഛനെ മകളുടെ വിവാഹം ക്ഷണിക്കേണ്ടത് എന്ന് സായികുമാർ ചോദിച്ചിരുന്നു…
2009 ൽ ബിന്ദു പണിക്കരും സായ്‌കുമാറും വിവാഹിതരായിരുന്നു, ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകൾ അരുന്ധതി ഇവരോടൊപ്പമാണ് ഉള്ളത്, മൂവരും ഒന്നിച്ചുള്ള നിരവധി വിഡിയോകൾ സോഷ്യൽ മീഡിയിയൽ വൈറലായിരുന്നു…
Leave a Reply