ജീവിതത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിഞ്ഞ് ജീവിക്കണം എന്നത് അപ്പച്ചന്റെ തീരുമാനമായിരുന്നു ! എന്‍എഫ് വര്‍ഗീസിന്റെ മകള്‍ പറയുന്നു !

മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അതുല്യ കലാകാരനാണ് നടൻ എന്‍എഫ് വര്‍ഗീസ്. മിമിക്രിനടനായിട്ടാണ് അദ്ദേഹം കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് സിനിമ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു. നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് എന്നാണ് അദ്ദേഹത്തിന്റെ പൂർണ പേര്. ശബ്ദഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും മലയാളികളുടെ മനസ്സിൽ അദ്ദേഹം വളരെ പെട്ടന്ന് കയറിക്കൂടിയ ആളാണ് എന്‍എഫ് വര്‍ഗീസ്. എത്ര എത്ര കഥാപാത്രങ്ങൾ വില്ലനായും, സഹ നടനായും, നായകനായും, കൊമേഡിയനായും ചെയ്യാത്ത വേഷങ്ങൾ ചുരുക്കം

സിനിമ താരമായി തുടരുമ്പോഴും ആ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നും ആകാശവാണിയിൽ റേഡിയോ നാടകത്തിൽ അഭിനയിക്കുകയുണ്ടായി. പത്രം, നരസിംഹം, ആകാശദൂത്, രാവണപ്രഭു അങ്ങനെ ഒരുപാട് ചിത്രങ്ങൾ, 1978-ലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം ഭാര്യ റോസി, ഇവർക്ക് നാല് മക്കൾ സോഫിയ, സോണി, സുമിത, സൈറ. 2002 ൽ ആണ് മലയാള സിനിമക്ക് ആ നഷ്ടം ഉണ്ടാകുന്നത് അദ്ദേഹം കാറോടിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതം മൂലമാണ് അപ്രതീക്ഷിതമായി യാത്രയാകുന്നത്. ഇപ്പോൾ മകൾ സോഫിയ അച്ചനെ കുറിച്ചുള്ള ഓർമ്മകൾ പറയുകയാണ്.

അപ്പച്ചന്‍ യാത്രയായിട്ട് ഏകദേശം ഇരുപത് വര്‍ഷത്തോളം ആവുകയാണ്. അപ്പച്ചന്റെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്ന സമയത്താണ് ഞാനൊരു സിനിമയുടെ കഥ കേൾക്കുന്നതും അത് ഇഷ്ടപ്പെടുകയും അപ്പച്ചന്റെ പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ആ സിനിമ ചെയ്യാമെന്നും തീരുമാനിക്കുകയുമായിരുന്നു. ‘പ്യാലി’ എന്നാണ് ചിത്രത്തിന്റെ പേര്. ഞങ്ങൾ നാല് മക്കളും അമേരിക്കയില്‍ സെറ്റില്‍ഡാണ്. അവിടെ ഐടി മേഖലയില്‍ ജോലി ചെയ്യുയ്യുകയാണ് എല്ലാവരും. വിദ്യാഭ്യാസത്തിന് അപ്പച്ചന്‍ വളരെ പ്രധാന്യം കൊടുത്തിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ മക്കളെല്ലാവരും നല്ല രീതിയില്‍ വളര്‍ന്നു. അപ്പച്ചന്റെ ആ തീരുമാനം വളരെ ശരിയായിരുന്നു എന്ന് ഞങ്ങൾക്ക് എപ്പോഴും തോന്നാറുണ്ട്. അപ്പച്ചൻ നല്ല വിദ്യഭ്യാസം ഉള്ള ആളായിരുന്നു. അതുകൊണ്ടു തന്നെ അത് കളഞ്ഞ് ഒന്നും ചെയ്യാന്‍ ഞങ്ങളെ സമ്മതിച്ചില്ല.

കുറച്ച്‌ സ്ട്രിക്റ്റ് ആയ അച്ഛനായിരുന്നു അദ്ദേഹം, കൂടാതെ അപ്പച്ചന്‍ ഭയങ്കര ഹോംലി പേഴ്‌സണ്‍ ആണ്. പഠിത്തത്തിനൊക്കെ വളരെ പ്രധാന്യം നല്‍കിയത് കൊണ്ട് സിനിമയുമായി ബന്ധപ്പെട്ട പാര്‍ട്ടികളും പരിപാടിയുമൊക്കെ പോകുമ്പോൾ ഞങ്ങളെ കൊണ്ടു പോക്കറില്ലായിരുന്നു. അതുകൊണ്ടാണ് സിനിമാ ലോകത്ത് ഞങ്ങളത്ര ശ്രദ്ധിക്കപ്പെടാതെ ഇരുന്നത്. അതുമാത്രമല്ല ജീവിതത്തിലെ കൊച്ച്‌ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് വളരണം. എങ്കിലേ ഒരു പ്രതിസന്ധി വരുമ്ബോള്‍ നേരിടാന്‍ പറ്റുകയുള്ളുവെന്ന് അപ്പച്ചന്‍ പറയുമായിരുന്നു .എല്ലാ കുട്ടികളെയും പോലെയാണ് ഞങ്ങളെന്നും മറ്റുള്ളവരില്‍ നിന്നും ഒരു പ്രത്യേകതയും ഞങ്ങള്‍ക്കില്ലെന്ന് അപ്പച്ചന്‍ എപ്പോഴും പറഞ്ഞിരുന്നത്.

എല്ലാ മേഖകളിലും അദ്ദേഹം നൂറ് ശതമാനം പെർഫെക്റ്റ് ആയിരുന്നു. ഒരു നടനെന്ന നിലയിലും അച്ഛനെന്ന നിലയിലും ഒത്തിരി സമര്‍പ്പണമുള്ള ആളായിരുന്നു. സിനിമയോ, മിമിക്രിയോ, ഡബ്ബിങ്ങോ അപ്പച്ചന്‍ എന്തൊക്കെ ചെയ്യുന്നുണ്ടോ, അതിനൊക്കെ ഒരു വാല്യൂ കൊടുക്കുകയും അതിൽ നൂറ് ശതമാനം നീതി പുലര്‍ത്തുകയും ചെയ്തിരുന്നു. സിനിമയിലെ എല്ലാ എത്തിക്‌സും അപ്പച്ചന്‍ പാലിച്ചിട്ടുണ്ട്. ഏതെങ്കിലും പുതിയ സിനിമ വരുമ്ബോള്‍ നേരത്തെ തന്നെ അതിന്റെ എല്ലാം ഡയലോഗുകളും കാണാതെ പഠിച്ച്‌ ഒരുങ്ങി ഇരിക്കും. അത്രയധികം ഡെഡിക്കേഷന്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നതായും മകള്‍ വെളിപ്പെടുത്തുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *