അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല, അദ്ദേഹത്തിന്റെ കുപ്പായം പാകമാവുകയും ഇല്ല ! ഇന്ദ്രൻസിനെ അപമാനിച്ച മന്ത്രിക്ക് മറുപടിയുമായി താരങ്ങൾ !

ഇന്ന് ഇന്ത്യൻ സിനിമവരെ അറിയപ്പെടുന്ന നടനാണ് ഇന്ദ്രൻസ്. സിനിമ ലോകത്ത് വസ്ത്രാലങ്കാരകനായി തുടക്കം കുറിച്ച അദ്ദേഹം ഈ അടുത്ത കാലത്താണ് തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയത്.  ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു വലിയ മനസിന് ഉടമ കൂടിയാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ എളിമയും വിനയവും ഏവരെയും അതിശയപ്പെടുത്തുന്ന ഒന്നാണ്. ഇന്ന് ഒരു നടൻ എന്നതിലുപരി അദ്ദേഹത്തെ കൂടുതൽ പേരും സ്നേഹിക്കുന്നതും ആരാധിക്കുന്നതും അദ്ദേഹത്തിലെ മനുഷ്യനെ തിരിച്ചറിഞ്ഞതുകൊണ്ടാണ്.

എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായ ഒരു മോശം വാക്കുകളാണ് ആരാധകരെ ഏറെ വേദനിപ്പിച്ചിരിക്കുന്നത്. മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ നടത്തിയ ഒരു വാക്കിൽ നിന്നാണ് ഇതിന്റെ തുടക്കം.  2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടെ ആയിരുന്നു കോണ്‍ഗ്രസിന്റെ അവസ്ഥ വിവരിച്ച് വാസവന്റെ വിവാദ പരാമര്‍ശം.  “അമിതാഭ് ബച്ചനെ പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെ ആയി” എന്നായിരുന്നു പരാമര്‍ശം. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന് മന്ത്രി നടത്തിയ താരതമ്യമാണ് വിവാദത്തിലായത്. മന്ത്രിയുടെ വാക്കുകളിൽ കടുത്ത വിയോജിപ്പാണ് ഇപ്പോൾ സിനിമ താരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ഉയർന്ന് വരുന്നത്.

മന്ത്രിയെ വിമർശിച്ചും ഇന്ദ്രൻസിന്റെ ചേർത്ത് പിടിച്ചും സഹ താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ, മന്ത്രിയുടെ ഈ വാക്കുകളോട് ഇന്ദ്രൻസ് തന്നെ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. ‘ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലെയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല’. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്, എന്നാണ് ഇന്ദ്രന്‍സ്പ്രതികരിച്ചിരിക്കുന്നത്.

ഈ സംഭവത്തിൽ നടി മാലാ പാർവതി, നടൻ ഹരീഷ് പേരടി തുടങ്ങിയവർ പോസ്റ്റ് ചെയ്തിരുന്നു. മാല പാർവതി ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്  കുറിച്ചത് ഇങ്ങനെ, അളക്കാനാവാത്ത പൊക്കം, ഇന്ദ്രൻസ് ചേട്ടനെ അളക്കാനുള്ള അളവ് കോൽ ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല. എന്നായിരുന്നു.  അതുപോലെ ഹരീഷ് പേരടി പറഞ്ഞത് ഇങ്ങനെ, ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാങ്ങിയ മഹാനടന്‍…എപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിക്കാവുന്ന നടന്‍…പിന്നെ സാംസ്‌കാരിക മന്ത്രിയും അയാളുടെ വിവരക്കേടും..എല്ലാ ജനതയും അവര്‍ക്ക് അര്‍ഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു… അങ്ങിനെ കാണാനാണ് തല്‍ക്കാലം നമ്മുടെ വിധി.. എന്നുമായിരുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *