നടൻ നെടുമുടി വേണു തീവ്രപരിചരണ വിഭാഗത്തിൽ ! ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് !
മലയാള സിനിമയുടെ ഇതിഹാസ നാടൻമാരിൽ ഒരാളാണ് നെടുമുടി വേണു, അദ്ദേഹം മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾ ആണ് കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ല എന്ന് അറിഞ്ഞപ്പോൾ മുതൽ പ്രാർത്ഥനയിലാണ് ആരാധകരും സുഹൃത്തുക്കളും വേണ്ടപെട്ടവർ എല്ലാം തന്നെ. അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി തിരികെ എത്താൻ ആണ് ഏവരും ആശംസിക്കുന്നതും പ്രാർത്ഥിക്കുന്നതും.
അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ഞായർ രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയായ കിംസിലാണ് പ്രവേശിപ്പിച്ചത്. ഇപ്പോൾ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ് എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. നടന് നേരത്തേ കോവിഡ് ബാധിച്ചിരുന്നു. അതുകൂടാതെ ഇപ്പോൾ ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നും കേൾക്കുന്നു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കണേ എന്ന പ്രാർത്ഥനയിലാണ് സഹ പ്രവർത്തകരും ആരാധകരും.
മലയാള സിനിമയുടെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അദ്ദേഹം ഇതിനോടകം 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്. അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമ അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന സിനിമയിലെ കഥാപാത്രം വളരെ അതികം ശ്രദ്ധനേടി. ശേഷം പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നിമിത്തമായി.
അച്ഛനായും വില്ലനായും, സഹതാരമായും ഒട്ടനവധി കഥാപാത്രങ്ങളിൽ വിസ്‍മയിപ്പിച്ച കലാകാരൻ ഇനിയും അനേകം കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കാനെ എന്നാണ് ഏവരുടെയും പ്രാർഥന, അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത് ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് . ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം എത്തും എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Leave a Reply