ഞെട്ടൽ അല്ല തീരാ ദുഖം ! ഞങ്ങൾക്ക് നഷ്ടമായത് ജ്യേഷ്‌ഠതുല്യനായിരുന്ന ആൾ ! ഹൃദയവേദനയോടെ താരങ്ങൾ !
മലയാളികളുടെ പ്രിയ നടൻ നെടുമുടി വേണു നമ്മളെ ദുഃഖത്തിൽ ആഴ്ത്തികൊണ്ട് യാത്രയായി, അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ഞായർ രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയായ കിംസിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു. നടന് നേരത്തേ കോവിഡ് ബാധിച്ചിരുന്നു. അതുകൂടാതെ ഇപ്പോൾ ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു.
എന്നാൽ ഇപ്പോൾ നടന്റെ വിയോഗ വാർത്ത സിനിമ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചു, എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഇത് തികച്ചും അപ്രതീക്ഷിതമായി പോയി എന്നും ഈ വിയോഗം വളരെ നേരത്തേ ആയിപ്പോയി എന്നും സിനിമാപ്രേമികളൊക്കെ തെല്ലു വിങ്ങലോടെ പറയുന്നുണ്ട്. അഞ്ചു ദശകങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവരൊക്കെ അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. നടനവൈഭവത്തിൽ ലോകോത്തര നിലവാരം കാത്തുസൂക്ഷിച്ച നടൻ കൂടിയാണ് നെടുമുടി വേണു.
1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ സിനിമ അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന സിനിമയിലെ കഥാപാത്രം വളരെ അതികം ശ്രദ്ധനേടി. ശേഷം പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നിമിത്തമായി. മലയാള സിനിമയുടെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അദ്ദേഹം ഇതിനോടകം 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്. അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്.
അച്ഛനായും വില്ലനായും, സഹതാരമായും ഒട്ടനവധി കഥാപാത്രങ്ങളിൽ വിസ്‍മയിപ്പിച്ച കലാകാരൻ ഇനിയും അനേകം കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കാനെ എന്നാണ് ഏവരുടെയും പ്രാർഥന, അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത് ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് . ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം എത്തും എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടൻ എന്നതിലുപരി അദ്ദേഹം തനിക്ക് ജ്യേഷ്ഠ തുല്യനായ വ്യക്തിയാണെന്നും തീരാ ദുഖമാണെന്നും കമൽ പറയുന്നു…
കൂടാതെ നടി കെപിഎസി ലളിത പറഞ്ഞത്, പറയാൻ വാക്കുകൾ ഇല്ല. ജീവിതത്തിൽ ഒരുപാട് സ്നേഹവും ഒരുപാട് അടുപ്പവും ഉണ്ടായിരുന്ന ആളാണ് വേണു. അത്രമാത്രം ഞങ്ങളുടെ വീടുമായി അടുപ്പമാണ് ഉണ്ടായത്. എന്റെ ഭർത്താവ് മരിച്ചപ്പോൾ എന്റെ താങ്ങും തണലുമായിരുന്നു വേണു. കുഞ്ഞുങ്ങളുടെ പ്രകൃതം ആയിരുന്നു അദ്ദേഹത്തിന്. വേണു എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരുന്നു. വേണു വേര്പിരിഞ്ഞപ്പോൾ അത് സഹിക്കാൻ ആകുന്നില്ല, വാക്കുകൾ ഒന്നും വരുന്നില്ല എന്നാണ് ഏറെ വിഷമത്തിൽ അവർ പറയുന്നത്, കൂടാതെ നടൻ ഇന്നസെന്റ് പറഞ്ഞത്, ഞാൻ ഈ ലോകത്ത് നിന്ന് പോയിട്ട് വേണു പോയാൽ മതി എന്നായിരുന്നു എന്റെ ആഗ്രഹം, കാരണം ആ വേർപാട് എനിക്ക് സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല എന്നാണ്.
Leave a Reply