‘ലിവര്‍ കാന്‍സറുണ്ടായിരുന്നു’ അഞ്ച് വര്‍ഷമായി രോഗം അറിഞ്ഞിട്ട്, തുടക്കത്തില്‍ തന്നെ ചികിത്സ ചെയ്തിരുന്നു ! പക്ഷെ ! വെളിപ്പെടുത്തൽ !

മലയാളത്തിന്റെ മഹാ നടൻ നെടുമുടി വേണു യാത്രയായി, അദ്ദേഹത്തെ കാണാൻ ആയിരങ്ങളാണ് ഒഴുകി എത്തിയത്. മലയാളത്തിലുപരി തമിഴിലും അദ്ദേഹം സജീവമായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ പല പ്രമുഖരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വന്നിരുന്നു. തമിഴൽ അന്യൻ ഉൾപ്പടെയുള്ള പല ചിത്രങ്ങളിലും അദ്ദേഹം മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഇന്ന്  ഉച്ചക്ക് 12.30ന് പൊതുദര്‍ശനം അവസാനിച്ചു. രണ്ട് മണിക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം. ഇന്നലെ രാത്രി തന്നെ മമ്മൂട്ടിയും മോഹന്‍ലാലും നെടുമുടി വേണുവിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

അദ്ദേഹത്തെ കണ്ട ശേഷം വളരെ വളരെ വിഷമത്തിലാണ് സംസാരിച്ചത്, എന്റെ സഹോദരനാണോ എന്ന് ചോദിച്ചാല്‍ അതിനൊക്കെ അപ്പുറത്തുള്ള ബന്ധമാണ് വേണു ചേട്ടനും ഞാനും തമ്മില്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ‘വേണു ചേട്ടന്റെ അമ്മയായുമായുള്ള ബന്ധമൊക്കെ ഇപ്പോള്‍ ഓര്‍ത്ത് പോവുന്നു. ഈ വീട്ടില്‍ ഞാന്‍ എപ്പോഴും വരാറുണ്ട്. പറഞ്ഞ് തീർക്കാതെ നിര കണ്ണുകളോടെ കാറിൽ കയറുകയായിരുന്നു.

സിനിമ സാംസ്‌കാരിക രംഗത്തുള്ള ഒരുപാട് പേര് അന്തിമോചാരം അർപ്പിക്കാൻ എത്തിയിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. നടന്‍ വിനീത്, മണിയന്‍പിള്ള രാജു, മധുപാല്‍, നിര്‍മാതാവ് സുരേഷ് കുമാർ എന്നിങ്ങനെ ഒരുപാട് പേര് ചടങ്ങിൽ പങ്കെടുത്തു.

സിനിമ രംഗത്തും അല്ലാതെയുമുള്ള ഒരുപാട് പേര് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് എത്തിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ അസുഖാവസ്ഥകളെ കുറിച്ചും അദ്ദേഹം അത് നേരിട്ട രീതിയെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് നിര്‍മാതാവ് എം.രഞ്ജിത്ത്. മുപ്പത് വര്‍ഷം നീണ്ട സൗഹൃദമാണ് രഞ്ജിത്തിന് നെടുമുടി വേണുവുമായുള്ളത്.

രഞ്ജിത്തിന്റെ ആദ്യ നിര്‍മാണ സംരംഭമായ മുഖചിത്രത്തില്‍ തുടങ്ങിയതാണ് ആ സൗഹൃദം. നമ്മളോടൊപ്പം നിഴലിപോലെ എപ്പോഴും ഒപ്പമുണണ്ടായിരുന്ന ഒരാൾ പെട്ടന്ന് ഇല്ലാതാക്കുക എന്നത് ഏറെ പ്രയാസകരമാണ്. ‘പത്ത് ദിവസം മുമ്പാണ്  ഞങ്ങള്‍ തമ്മില്‍ അവസാനം സംസാരിച്ചത്. അദ്ദേത്തിന്റെ അസുഖത്തെക്കുറിച്ച്‌ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കെല്ലാം അറിയാമായിരുന്നു.

ആദ്യഹത്തിന് നേരത്തെ തന്നെ കുറച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുകയാണ് രഞ്ജിത്, നെടുമുടി വേണുവിന്  ലിവറില്‍ കാന്‍സറായിരുന്നു. അതിന്റെ ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു. അഞ്ച് വര്‍ഷമായി രോഗം അറിഞ്ഞിട്ട്. തുടക്കത്തില്‍ തന്നെ ചികിത്സിച്ചിരുന്നു, പിന്നീട് കുഴപ്പങ്ങളില്ലായിരുന്നു. ചെറിയ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബ ജീവിതവുമൊക്കെയായി അദ്ദേഹം അതിനെ അതിജീവിച്ച് മുന്നോട്ട് പോകുകയായിരുന്നു.

അങ്ങനെ അദ്ദേഹം ഒരു വിധം പൊക്കൊണ്ടിരിക്കെയാണ് അസുഖം വീണ്ടും കൂടിയത്. ശരീരം പെട്ടന്ന് ഡൗണ്‍ ആയി. സ്ട്രെയിന്‍ കൂടി. പുഴു എന്ന സിനിമയില്‍ അഭിനയിച്ച്‌ വന്ന ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞങ്ങള്‍ സംസാരിക്കുമ്പോഴൊന്നും രോഗത്തെക്കുറിച്ച്‌ അദ്ദേഹത്തിന് ആവലാതികളോ നിരാശകളോ ഉണ്ടായിരുന്നില്ല. താൻ ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം അതുപോലെ തുടർന്ന് പോകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. മുന്നോട്ട് പോകുകയായിരുന്നു. എല്ലാക്കാര്യങ്ങളിലും സജീവമായിരുന്നു’ രഞ്ജിത്ത് പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *