
മകൻ ക്രിസ്ത്യൻ പെൺകുട്ടിയെയാണ് സ്നേഹിക്കുന്നത് എന്നറിഞ്ഞപ്പോൾ അദ്ദേഹം മനസ്സിൽ സന്തോഷിച്ചു ! പക്ഷെ ആ ഒരു പേടി ഉണ്ടായിരുന്നു !
മലയാളികളുടെ അഭിമാന താരമായിരുന്നു നെടുമുടി വേണു, പക്ഷെ ഇന്ന് അദ്ദേഹം നമ്മെ വിട്ടുപോയി, അതൊരു തീരാ നഷ്ടമാണ് മലയാള സിനിമക്ക് സംഭവിച്ചത്. അദ്ദേഹത്തിന്റെ ഒരു പ്രണയ വിവാഹമായിരുന്നു. സിനിമയുടെ തിരക്കുകളിൽ മുഴുകിയപ്പോൾ ഭാര്യ സുശീലയായിരുന്നു. മക്കളുടെ എല്ലാ കാര്യങ്ങളും ഒരു കുറവും ഇല്ലാതെ നോക്കിയിരുന്നത്. മകന്റെ ചെറുപ്പം തനിക്ക് മിസ് ചെയ്തതിനെക്കുറിച്ച് അദ്ദേഹം ഇടക്ക് പറഞ്ഞിരുന്നു. മകന്റെ പ്രണയവിവാഹത്തിന് സമ്മതം മൂളിയതിനെക്കുറിച്ച് തുറന്നുപറഞ്ഞുള്ള അദ്ദേഹത്തിന്റെ പഴയ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
തനറെ മകൻ ഉണ്ണി വളരെ അപൂര്വമായിട്ട് മാത്രമാണ് അച്ഛനെ കണ്ടിരുന്നത്. പാട്ടും അഭിനയവുമൊക്കെ മകന് പകര്‍ന്ന് നല്‍കണമെന്നൊക്കെ ആഗ്രഹിച്ചിരുന്നുവെങ്കിലും അതൊന്നും തനിക്ക് കഴിഞ്ഞില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മകന് കോളേജ് പഠനത്തിനിടയില്‍ ഒരു പ്രണയമുണ്ടായിരുന്നു. എന്നാൽ ജോലി ലഭിച്ചതിന് ശേഷമായാണ് മെറീനയെക്കുറിച്ച് ഉണ്ണി വീട്ടില്‍ അവതരിപ്പിച്ചത്. എന്നാൽ ഈ വിവരം ബീറ്റിൽ അറിയുമ്പോൾ എന്താകും അച്ഛന്റെയും കുടുംബത്തിന്റെയും പ്രതികരണം എന്ന കാര്യത്തിൽ ഉണ്ണിക്ക് നല്ല ഭയം ഉണ്ടായിരുന്നു.
എന്നാൽ ആശങ്കകളെ കാറ്റില്‍ പറത്തി എല്ലാവരും പിന്തുണയ്ക്കുകയായിരുന്നു. അച്ഛൻ സ്ഥാനത്ത് നിന്നല്ല അദ്ദേഹം ഇതിനെ കണ്ടത് മറിച്ച് മതത്തിന്റെ മതില്‍ക്കെട്ടുകളില്ലാത്ത പ്രണയം എന്നായിരുന്നു അച്ഛന്‍ ചിന്തിച്ചത്. എന്നാൽ കുടുംബത്തിലെ കാരണവന്മാർ ഇത് എതിർക്കുമോ എന്ന ഒരു ചെറിയ ഭയം ഉണ്ടായിരുന്നു, പക്ഷെ അവരും സമ്മതിച്ചു, അപ്പോൾ തനിക്ക് മനസിൽ ഓര്മ വന്നത് അന്ന് സുശീലയുമായുള്ള രജിസ്റ്റര്‍ വിവാഹത്തെക്കുറിച്ചായിരുന്നു ആ സമയത്ത് ചിന്തിച്ചത്. ഉണ്ണി ജനിച്ചത് ശേഷമായിരുന്നു ഭാര്യവീട്ടുകാര്‍ ആ ബന്ധം അംഗീകരിച്ചതെന്നും അന്നത്തെ അഭിമുഖത്തില്‍ നെടുമുടി വേണു പറഞ്ഞിരുന്നു.

ആർഭാടങ്ങലോട് ഒട്ടും താല്പര്യമില്ലാത്ത ആളായിരുന്നു അദ്ദേഹം അതുകൊണ്ടു തന്ന് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയിരുന്നത്. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷിക്കട്ടെ എന്ന കാര്യത്തിനായിരുന്നു മുന്‍ഗണന നൽകിയിരുന്നത് അതുകൊണ്ട് ഉച്ചത്തിലുള്ള പാട്ടുകളൊന്നുമുണ്ടായിരുന്നില്ല. എപ്പോഴും സിനിമയുടെ തിരക്കിൽ ആയിരുന്നത്കൊണ്ട് കുടുംബവുമായിട്ടുമുള്ള കുറച്ച് നല്ല നിമിഷങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.
പിന്നെ സിനിമ രംഗത്ത് നടൻ തിലകനുമായി ചെറിയ പിണക്കങ്ങൾ ഉണ്ടായിരുന്നു പക്ഷെ, എന്നോട് പിണങ്ങിയിരിക്കുന്ന സമയത്തായിരുന്നുവെങ്കിലും തിലകന്‍ ചേട്ടനും അന്ന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു എന്ന് വളരെ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞിരുന്നു, തിരുവനന്തപുരത്തെ നായര്‍ ലോബിയുടെ ആളാണ് നെടുമുടി വേണുവെന്നായിരുന്നു ഒരിക്കല്‍ തിലകന്‍ വേണുവിനെക്കുറിച്ച് പറഞ്ഞത്. ആ പരാമര്‍ശം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.
Leave a Reply