അന്ന് എന്റെ വാക്ക് കേട്ടാണ് സുകുമാരി വിനീതിനെ ത ല്ലി യത് ! ആ അവാർഡ് എനിക്കല്ല ലാലിന് തന്നെ അർഹതപ്പെട്ടതാണ് ! അന്ന് നെടുമുടി വേണു തുറന്ന് പറഞ്ഞപ്പോൾ !

മലയാള സിനിമ ചരിത്രത്തിലെ രണ്ടു മികച്ച പ്രതിഭകൾ ആയിരുന്നു നെടുമുടി വേണുവും, സുകുമാരിയും. പക്ഷെ ഇവർ ഇരുവരും ഇന്ന് നമ്മൊളൊടൊപ്പമില്ല എന്നത് ഏറെ ദുഖകരമായ ഒന്നാണ്. രണ്ടു അതുല്യ പ്രതിഭകൾ ഒരുമിച്ച് ഒരുപാട് സിനിമകൾ. ഇന്നും നമ്മൾ ഓർത്തിരിക്കുന്ന മികച്ച കഥാപാത്രങ്ങൾ നമ്മൾ ഇപ്പോഴും ഓർത്തിരിക്കുന്നു. ഈ അടുത്തിടെയാണ് നെടുമുടി വേണു നമ്മളെ വിട്ട് പിരിഞ്ഞത്. വളരെ അപ്രതീക്ഷിത വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്. മോഹന്‍ലാലും മമ്മൂട്ടിയും തുടങ്ങി താരരാജാക്കന്മാര്‍ മുതല്‍ യുവതാരങ്ങളുമെല്ലാം നെടുമുടിയെ അവസാനമായി കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തുകയും ചെയ്തിരുന്നു.

അതുപോലെ തന്നെയാണ് സുകുമാരിയും നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് ഈ ലോകത്തുനിന്നും വിടപറയുകയായിരുന്നു, നെടുമുടി വേണു കുറച്ച് നാളുകൾക്ക് മുമ്പ് എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പരിപാടിയായ പറയാം നേടാം എന്ന പരിപാടിയിൽ നെടുമുടി വേണു പങ്കെടുത്തിരുന്നു. അതിൽ രതം സിനിമയില്‍ മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് കിട്ടിയത് വിവാദമായതിനെ കുറിച്ചും തന്റെ വാക്ക് കേട്ട് നടി സുകുമാരി വിനീതിനെ തല്ലിയതിനെ കുറിച്ചുമൊക്കെ നെടുമുടി വേണു തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഒരു വിദേശ ഷോയിൽ പങ്കെടുക്കവെ അതിൽ അന്ന് നാലയത്തിലെ ഒട്ടുമിക്ക താരങ്ങളും ഉണ്ട്, അതിൽ നടൻ വിനീതുമുണ്ട്, വിനീത് അവതരിപ്പിക്കാൻ പോകുന്ന സ്കിറ്റിൽ സി ഗ ററ്റ് വലിച്ച്‌ അഭിയിക്കുന്നൊരു സീന്‍ ഉണ്ട്. ലാല്‍ വന്നിട്ട് അത് വാങ്ങി വലിക്കും. തിരിച്ച്‌ ചോദിച്ചാല്‍ കൊടുക്കത്തില്ല. അങ്ങനെ ഒക്കെയാണ് സീന്‍. ചേട്ടാ എനിക്ക് സിഗരറ്റ് വലിക്കാന്‍ ശീലമില്ലെന്ന് വിനീത് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു അപ്പുറത്തെ മുറിയില്‍ പോയിരുന്നു വലിച്ചു നോക്കാന്‍. അവന്‍ അത് കത്തിച്ചിട്ടില്ല.

ശേഷം ഞാൻ ഇങ്ങനെ സുകുമാരി ചേച്ചിയുടെ വിളിച്ചു, ഭക്ഷണം ഒക്കെ കഴിച്ചോ എന്നൊക്കെ തിരക്കിയ കൂട്ടത്തിൽ ഞാൻ പറഞ്ഞു ആ വിനീത് ആ മുറിയിൽ എന്തെടുക്കുകയാണെന്ന് ചെന്ന് ഒന്ന് നോക്കിയേരെ, കുരുന്ന് പ്രായമല്ലേ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് എനന്നും പറഞ്ഞു, ചേച്ചി നോക്കിയപ്പോള്‍ അവന്‍ സി ഗ രറ്റ് വലിച്ചു കൊണ്ടിരിക്കുന്നു. ഡാ, എന്തുവാടാ ഈ കാണിക്കുന്നേന്ന് ചോദിച്ചു. റിഹേഴ്‌സല്‍ ആണെന്ന് അവന്‍ പറഞ്ഞെങ്കിലും ഇങ്ങനെയാണോ റിഹേഴ്‌സല്‍ എന്ന് ചോദിച്ച്‌ കരണം കുറ്റി നോക്കി രണ്ട് അ ടി കൊടുത്ത് പറഞ്ഞ് വിട്ടു. ഇങ്ങനെയുള്ള ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഷോ യില്‍ നടന്നിട്ടുണ്ടെന്നും തമാശരൂപേണ നെടുമുടി പറയുന്നു.

കൂടാതെ ഭരതം സിനിമയിൽ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. പക്ഷെ പലരും അന്ന് പറഞ്ഞു അത് എനിക്ക് കിട്ടേണ്ടത് ആയിരുന്നു എന്ന്. എന്നാൽ അത് അറിയാത്തവര്‍ പറയുന്നതാണ്. കാരണം ഈ കല്ലൂര്‍ രാമനനാഥന് ഒറ്റ മുഖമേ ഉള്ളൂ. പിന്നെ ഉള്ളത് മദ്യത്തോടുള്ള അടിമത്തം. മറ്റേത് അതല്ല. ഉള്ളില്‍ ഒന്നും പുറത്തു മറ്റൊന്നും കാണിക്കേണ്ട വൈകാരിക തലമുള്ള കഥാപാത്രമാണ് ലാല്‍ അഭിനയിക്കുന്നത്. അതാണ് അഭിനയിക്കാന്‍ വക ഉള്ളത്. എനിക്ക് വളരെ എളുപ്പം ആയിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ അർഹമായ അംഗീകാരമാണ് ലാലിന് ലഭിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *