‘പെൺസിംഹമായ സീതയെ പാർപ്പിച്ചത് ആൺസിംഹം അക്ബറിനൊപ്പം’ ! വനം വകുപ്പിനെതിരെ നിയമനടപടിക്ക് ഒരുങ്ങി വിശ്വഹിന്ദു പരിഷത് !

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് വി എച്ച് പി. വിശ്വ ഹിന്ദു പരിഷത്ത്.  ഇപ്പോഴിതാ കൊൽക്കത്തയിൽ സീതാ എന്നുപേരുള്ള പെൺ സിംഹത്തെ അക്ബർ എന്ന് പേരുള്ള ആൺ സിംഹത്തിനൊപ്പം പാർപ്പിച്ചതിൽ പശ്ചിമബംഗാൾ വനം വകുപ്പിനെതിരെ നിയമനടപ്പിക്ക് ഒരുങ്ങുകയാണ് വിശ്വ ഹിന്ദു പരിഷത്ത്. വനംവകുപ്പിന്റെ നീക്കത്തിനെതിരേ കോടതിയെ സമീപിച്ച് വി.എച്ച്.പി. കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പൈഗുരി സര്‍ക്യൂട്ട് ബെഞ്ചിന് മുമ്പാകെയാണ് വി.എച്ച്.പി. പശ്ചിമബംഗാള്‍ ഘടകം ഹര്‍ജി നല്‍കിയത്. ബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലാണ് ‘സീതയും’ ‘അക്ബറും’ ഒന്നിച്ച് താമസിക്കുന്നത്..

ഈ സംഭവം ഇപ്പോൾ സംഘടന വലിയ പ്രശ്നമാക്കി മാറ്റിയിരിക്കുകയാണ്.  കഴിഞ്ഞ ചൊവ്വാഴ്ചയാണ് സീതയേയും അക്ബറിനേയും സിലിഗുഡി സഫാരി പാർക്കിലേക്ക്  കൊണ്ടുവന്നത്. രണ്ട് സിംഹങ്ങൾക്കും നേരത്തേ തന്നെയുള്ള പേരാണ് ഇപ്പോഴുമുള്ളതെന്നാണ് ബംഗാൾ  വനംവകുപ്പ് ഉദ്യോഗസ്ഥര് പറയുന്നത്. ബി.ജെ.പി. ഭരിക്കുന്ന ത്രിപുരയിലെ സിപാഹിജാലാ സുവോളജിക്കൽ  പാർക്കിൽ  നിന്നാണ് ഈ  രണ്ട് സിംഹങ്ങളേയും സിലിഗുഡിയിലേക്ക് എത്തിച്ചത്.

അതുപോലെ തന്നെ ഈ രണ്ട് സിംഹങ്ങൾക്കും പേരിട്ടത് ബംഗാൾ  വനംവകുപ്പാണ് എന്നാണ് വി.എച്ച്.പി. ആരോപിക്കുന്ന പ്രധാന കുറ്റം. ഇത് ബോധപൂർവം ചെയ്ത പ്രവർത്തിയാണെന്നും,  സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന വാദവും വി.എച്ച്.പി. മുന്നോട്ടുവെച്ചു. സീത എന്ന പെൺസിംഹത്തിന്റെ പേര് മാറ്റണമെന്നാണ് വി.എച്ച്.പിയുടെ ഇപ്പോഴത്തെ ആവശ്യം.

സ്റ്റിസ് സൗഗത ഭട്ടാചാര്യ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വെള്ളിയാഴ്ചയാണ് ഈ ഹർജി  എത്തിയത്. എന്നാൽ ഈ കേസിൽ  വാദം കേൾക്കൽ  ചൊവ്വാഴ്ചത്തേക്ക് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സിലിഗുഡി സഫാരി പാര്ക്ക് ഡയറക്ടറും കേസില് കക്ഷിയാണ്. എന്നാൽ ഈ സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനവും പരിഹാസവുമാണ് വി.എച്ച്.പി നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *