‘കുട്ടികൾ ഇല്ലന്ന് കരുതി വിഷമിച്ചിരിക്കുന്ന ദമ്പതികൾ അല്ല ഞങ്ങൾ’ ! ചോദ്യങ്ങൾക്ക് മറുപടിയുമായി വിധുവും ദീപ്തിയും !!
സിനിമ പിന്നണി രംഗത്ത് വളരെ കഴിവ് തെളിയിച്ച ഗായകനാണ് വിധു പ്രതാപ്. മനോഹരമായ, ഇപ്പോഴും നമ്മൾ ഓർത്തിരിക്കുന്ന നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. ഭാര്യ ദീപ്തിയും മലയാളികൾക്ക് വളരെ പരിചയമുള്ള ആളാണ്, നടിയായും അവതാരകയായും, നർത്തകിയായും ദീപ്തി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു..
ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇവർക്ക് ഒരു യുട്യൂബ് ചാനൽ ഉണ്ട്, അതുകൊണ്ടുതന്നെ നിരവധി രസകരമായ വിഡിയോകൾ താര ദമ്പതികൾ പങ്കുവെച്ചിരുന്നു. കൂടാതെ ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളും അങ്ങനെ എല്ലാം ഇവർ ചാനലിൽ പങ്കുവെച്ചിരുന്നു. അത്തരത്തിൽ ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്…
സമൂഹ മാധ്യമങ്ങൾ വഴി ആരധകർ പലപ്പോഴായി ഇവരോട് ചോദിച്ച ചോദ്യങ്ങൾക്ക് ഇവർ മറുപടിയുമായി എത്തിയിരിക്കുന്ന രാകരമായ വീഡിയോ ഇതിനോടകം വൈറലായി മാറിയിരുന്നു, അതിൽ പ്രധാനമായും ചിലർ തങ്ങളോട് ചോദിച്ച ചോദ്യം നിങ്ങൾക്ക് കുട്ടികളില്ലെ എന്നായിരുന്നു. ഇതിന് മറുപടിയായി താരങ്ങൾ പറഞ്ഞത്.. ഇല്ല ഞങ്ങൾക്ക് കുട്ടികളില്ല, തല്‍ക്കാലത്തേക്ക് ഇല്ല.
എന്നുകരുതി ഇനി ഭാവിയില്‍ ഉണ്ടായാല്‍ നിങ്ങളല്ലെ എന്നോട് പറഞ്ഞത് കുട്ടികളില്ലാ എന്നൊന്നും കൊടിയും പിടിച്ച് വരരുത്. ഞങ്ങള്‍ക്ക് ഇപ്പോൾ കുട്ടികളില്ല. എന്നുകരുതി അങ്ങനെ അതോർത്ത് വിഷമിച്ചിരിക്കുന്ന ദമ്പതികള്‍ ഒന്നും അല്ല. ഞങ്ങൾ വളരെ ഹാപ്പിയായിട്ട് എഞ്ചോയ് ചെയ്തിട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്. ചിലര് മനപ്പൂർവം കുത്താന്‍ വേണ്ടിയിട്ട് ഈ ചോദ്യം ചോദിക്കുന്നവരും ഉണ്ട്. അതല്ലാതെ ചോദിക്കുന്നവരും ഉണ്ട് എന്നും ഇവർ പറയുന്നു..
അതല്ലാതെ ഞങ്ങളെ കുറിച്ച് കൂടുതലൊന്നും അറിയാത്ത ഒരുപാട് പേര് വളരെ ആത്മാർഥമായി ഈ ചോദ്യം ചോദിക്കുന്നവരും ഉണ്ട് അവരോടായിട്ട് പറയുകയാണ് ഞങ്ങള് ഹാപ്പിയാണ്. അതുപോലെ നിങ്ങളും ഹാപ്പിയായിട്ടിരിക്കുക. അതോര്‍ത്ത് നിങ്ങള് സങ്കടപ്പെടരുത്, നിങ്ങള്‍ വിഷമിക്കരുത്. ഞങ്ങൾ ഹാപ്പിയാണ് അതുകൊണ്ട് നിങ്ങളും ഹാപ്പിയായിട്ട് ഇരിക്കണം എന്നും വിധുവും ദീപ്തിയും പറയുന്നു..
കൂടാതെ മറ്റു ചില പ്രധാന കമന്റുകൾ.. സെലിബ്രിറ്റീസിന്‌റെ ചാനല്‍ ആകുമ്പോൾ അവർക്ക് വേഗം സബ്‌സ്‌ക്രൈബേഴ്‌സിനെ കിട്ടും, അല്ലാത്തവരാണ് ഒരുപാട് കഷ്ടപ്പെട്ട് വീഡിയോസ് ചെയ്യുന്നത്. ഇവരൊക്കെ എന്ത് കുന്തം കാണിച്ചാലും ആളുകൾ കാണാനുണ്ടാവും എന്നൊക്കെ.. ഇത് വായിച്ച ദീപ്തി പറഞ്ഞു.. കണ്ടോ വിധുചേട്ടാ നമ്മളൊക്കെ എന്ത് കഷ്ടപ്പെട്ടാണ് ഒരു വീഡിയോ എടുക്കുന്നത്.
എന്നിട്ട് ഇവരൊക്കെ എന്താ ഇങ്ങനെ പറയുന്നത് ഒരു വീഡിയോ എടുക്കാന്‍ എന്തുമാത്രം കഷ്ടപ്പാടാണെന്ന് അറിയാമോ. അത് മനസിലാക്കണമെങ്കില്‍ യൂടൂബില്‍ കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ആള്‍ക്കാരോട് ചോദിക്കണം അവർക്കറിയാം അറിയാം അതിന്‌റെ കഷ്ടപ്പാട്, ഈ സെലിബ്രിറ്റീസ് എന്ന് പറഞ്ഞാല് കലാ കായികരംഗത്ത് നാല് പേര് അറിയുന്ന അല്ലെങ്കില്‍ ആരാധികപ്പെടുന്ന ആളുകള്‍, അത്രയേയുളളൂ. വിധുപ്രതാപ് പറഞ്ഞു.
Leave a Reply