
മകന്റെ പേര് ആത്മജ ! മകളുടെ പേര് ‘ഓം പരമാത്മാ’ ! മകൾക്ക് നൽകിയത് ഞങ്ങൾക്ക് ഇഷ്ടപെട്ട പേരുകൾ ! വിമര്ശങ്ങള്ക്ക് കാതുകൊടുക്കാതെ വിജയ് മാധവ്
സ്റ്റാർ സിംഗർ എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ ഏവർക്കും പരിചിതനായ ആളാണ് വിജയ് മാധവ്. ദേവിക നമ്പ്യാരും വിജയിയും തമ്മിലുള്ള വിവാഹവും പിന്നീടുള്ള ഇവരുടെ സന്തോഷങ്ങളും എല്ലാം യുട്യൂബ് വിഡിയോകളിൽ കൂടി ഇരുവരും പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് തങ്ങള്‍ക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ച സന്തോഷം ഇരുവരും പങ്കുവച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇവര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ പേരും ഇരുവരും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
മകൾക്ക് ഇവർ നൽകിയ പേര് ‘ഓം പരമാത്മാ’ എന്നാണ്. മൂത്ത മകന്റെ പേര് ‘ആത്മജ’ എന്നാണ്. ഈ പേരിടലിന് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. നിരവധി പേരാണ് കുട്ടികളുടെ പേരിനെ ചൊല്ലി വിമർശിക്കുന്നത്, എന്നാൽ മുമ്പും മകന്റെ പേരിന്റെ പേരിൽ ഇതുപോലെ വിമർശനം ഉയർന്നപ്പോൾ തങ്ങളുടെ മക്കൾക്ക് അവർക്ക് ഇഷ്ടപെട്ട പേരാണ് നൽകുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

ഇതിനെ കുറിച്ച് വിജയ് മാധവ് പറയുന്നതിങ്ങനെ, ഈ പേരുകൾ എന്നിൽ എല്ലാം ദൈവം തോന്നിപ്പിച്ചതാണ്, ദൈവത്തിന്റെ തീരുമാനം അനുസരിച്ചു ഞാന്‍ പോകുന്നു. അതിലൂടെയാണ് നമ്മുടെ യാത്ര. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ഇപ്പോളാണ് അറിയുന്നത്. അതിനും മുമ്പേ തന്നെ എന്റെ മനസില്‍ വന്ന പേര് തന്നെയാണ് ഞാന്‍ പറയുന്നത് എന്നാണ് വിജയ് പറയുന്നത്. ആണായാലും പെണ്ണ് ആയാലും ഈ പേര് തന്നെ ഇടും എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ അത് ദേവികയോട് പറയുകയും ചെയ്തിരുന്നു. അത് കേട്ടപ്പോള്‍ ഇത് ഭഗവാനെ ആത്മജയ്ക്ക് മുകളില്‍ പോകുമല്ലോയെന്നാണ് ദേവിക പറഞ്ഞത് എന്നും വിജയ് പറഞ്ഞു.
Leave a Reply