
രാഷ്ട്രീയമെന്ന പാമ്പിനെ ഞാന്‍ കയ്യിലെടുക്കാന്‍ പോകുന്നു, മാറ്റമാണ് പ്രധാന ലക്ഷ്യം ! രാഷ്ട്രീയം മാറിയില്ലെങ്കില്‍ പുതിയ ലോകം അതിനെ മാറ്റും. സാമൂഹിക നീതിയാണ് ഇതിന്റെ നയം ! വിജയ്
ഇപ്പോഴിതാ തമിഴകത്ത് വിജയിയുടെ രാഷ്ട്രീയ പാർട്ടി സമ്മേളനം വലിയ കോളിളക്കം ശ്രിഷ്ട്ടിച്ചിരിക്കുകയാണ്. വിജയ്‌യുടെ തമിഴ്‌നാട് വെട്രി കഴകം (ടി വി കെ) പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന് ആശംസകളുമായി നിരവധി താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. അതിൽ നടൻ സൂര്യയുടെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ സ്‌നേഹിതന്‍ പുതിയ യാത്ര തുടങ്ങുന്നു. എല്ലാ ആശംസകളും നേരുന്നു എന്നാണ് സൂര്യ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പുതിയ ചിത്രം ‘കങ്കുവ’യുടെ ഓഡിയോ ലോഞ്ചിലാണ് സൂര്യ സംസാരിച്ചത്.
സൂര്യ തന്റെ സുഹൃത്തുക്കളായ ഉദയനിധി സ്റ്റാലിനെയും ദളപതി വിജയ്യെ കുറിച്ചും സംസാരിക്കുകയായിരുന്നു. തനിക്ക് ലയോള കോളേജില്‍ പഠിക്കുമ്പോള്‍, ഒരു ജൂനിയര്‍ ഉണ്ടായിരുന്നു, ഞാന്‍ അവനെ ബോസ് എന്ന് വിളിക്കും. അദ്ദേഹം ഇന്ന് ഉപമുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന് ആശംസകള്‍. ഉദയനിധി ഒരു വലിയ പാരമ്പര്യത്തില്‍ നിന്ന് വന്നെന്ന് ഒരിക്കലും കാണിക്കാറില്ല. എപ്പോള്‍ വേണമെങ്കിലും നമുക്ക് പോയി സംസാരിക്കാം.
ഇനി ഇതുപോലെ എനിക്ക് മറ്റൊരു സുഹൃത്തുണ്ട്. അദ്ദേഹം പുതിയ വഴിയില്‍ പുതിയ യാത്രയ്ക്ക് തുടക്കമിടുകയാണ്. അദ്ദേഹത്തിന്റെ വരവും നല്ല വരവായി മാറട്ടെ എന്നാണ് ഞാനും ആശംസിക്കുന്നത് എന്നും സൂര്യ വ്യക്തമാക്കി. അതേസമയം വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും രംഗത്ത് വന്നിട്ടുണ്ട്, പുതിയ തുടക്കത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്ന് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

എന്നാൽ അതേസമയം തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വില്ലുപുരത്തെ വിക്രവാണ്ടിയില്‍ ആരംഭിച്ചു. ആയിരങ്ങള്‍ അണിനിരന്ന സമ്മേളനത്തിലേക്ക് വിജയ് എത്തിച്ചേര്‍ന്നു. 500 മീറ്റര്‍ നീളമുള്ള റാംപിലൂടെ നടന്ന് അണികളെ വിജയ് അഭിസംബോധന ചെയ്താണ് വിജയ് വേദിയിലെത്തിയത്. ടിവികെയുടെ ഷാള്‍ അണിഞ്ഞാണ് വിജയ് എത്തിയത്. തുടർന്ന് വേദിയിലൊരുക്കിയ മഹാത്മാഗാന്ധി, ബി ആർ അംബേദ്ക്കർ തുടങ്ങിയ മഹാന്മാരുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
ശേഷം ലക്ഷങ്ങളെ സാക്ഷിയാക്കി വിജയ് സംസാരിച്ചു തുടങ്ങി, വാക്കുകൾ ഇങ്ങനെ, “ഇതുവരെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പറ്റി പറഞ്ഞ് സമയം കളയാനില്ല. പ്രശ്‌നത്തിന് പരിഹാരം വേണം. അതാണ് ലക്ഷ്യം. രാഷ്ട്രീയമെന്ന പാമ്പിനെ ഞാന്‍ കയ്യിലെടുക്കാന്‍ പോകുന്നു. സിരിപ്പും സീരിയസ്‌നസും ചേര്‍ത്ത് മുന്നോട്ട് പോകും. രാഷ്ട്രീയം മാറിയില്ലെങ്കില്‍ പുതിയ ലോകം അതിനെ മാറ്റും. സാമൂഹിക നീതിയാണ് ഇതിന്റെ നയം” വിജയ് പറഞ്ഞു. കെ ജി എഫ് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
Leave a Reply