പ്രായമൊക്കെ വെറും നമ്പർ മാത്രം !! 72 വയസ്സായെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല ! വൈറലായി വിജയരാഘവന്റെ ചിത്രം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടന്മാരിൽ ഒരാളാണ് വിജയ രാഘവൻ. ഏത് തരം കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് തെളിയിച്ച അദ്ദേഹം ഇന്നും അഭിനയ രംഗത്ത് സജീവമാണ്., കഴിഞ്ഞ അൻപത് വർഷങ്ങളായി മലയാളത്തിലെ സ്വഭാവനടന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ വിജയരാഘവനുണ്ട്. ഏതുവേഷം നൽകിയാലും അതു മികച്ചതാക്കി മാറ്റുമെന്ന ആത്മവിശ്വാസം കൂടി സംവിധായകർക്ക് സമ്മാനിക്കുന്ന നടനാണ് വിജയരാഘവൻ. ഹാസ്യവും വില്ലൻ വേഷങ്ങളുമെല്ലാം ഇവിടെ ഭദ്രം.

മലയാള സിനിമയിൽ എഴുപത് കഴിഞ്ഞിട്ടും ചെറുപ്പം കൈവിടാതെ കാത്ത് സൂക്ഷിക്കുന്ന നടന്മാരാണ് മമ്മൂട്ടിയും വിജയ രാഘവനും. സിനിമയിൽ വൃദ്ധ വേഷങ്ങൾ നിരവധി തവണ ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഇപ്പോഴും ചെറുപ്പം നിലനിർത്തുന്ന ഒരാൾ കൂടിയാണ് വിജയരാഘവൻ. നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ ചിത്രവും അതിനു അടിയറയിടുകയാണ്. ഒരു യാത്രക്കിടയിൽ പകർത്തിയ ചിത്രത്തിൽ ബ്ലാക്ക് ഷർട്ടും കണ്ണാടിയുമൊക്കെ അണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് വിജയരാഘവൻ.

ചിത്രം നിമിഷ നേരംകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു, ഇതിന് ലഭിച്ച കമന്റുകളാണ് മറ്റൊരു ഹൈലറ്റ്, 72 വയസുള്ള കൊച്ചു പയ്യനാണ്” “മമ്മൂക്കയ്ക്ക് മാത്രമല്ല, ഇവിടെയും ഏജ് റിവേഴ്സ് ഗിയറിലാണ്” “ഒരു കാലത്ത് സൂപ്പർസ്റ്റാർസ് മാറി നിൽക്കും ഇങ്ങേർടെ ലുക്കിന് മുന്നിൽ” എന്നിങ്ങനെ പോവുന്നു കമന്റുകൾ. അർഹിക്കുന്ന അംഗീകാരം ഇതുവരെ കിട്ടാത്ത മഹാനടൻ, എന്റെ ഏറെ ഇഷ്ടപെട്ട നടൻ , ഒരു കാലത്ത് സൂപ്പർസ്റ്റാർസ് മാറി നിൽക്കും ഇങ്ങേർടെ ലുക്കിന് മുന്നിൽ.. ” പിടിച്ചു കൊണ്ടു വരാൻ ” പറഞ്ഞാൽ ; ” കൊന്ന് കൊണ്ടു വരുന്ന ” കിടിലൻ അഭിനയം … അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ലഎന്ന് കരുതി വിഷമിക്കേണ്ട ആരാധകരുടെ ഹൃദയത്തിൽ അങ്ങേക്ക് വലിയൊരു സ്ഥാനമുണ്ട് അതുതന്നെ വലിയൊരു അംഗീകാരമല്ലേകുട്ടേട്ടാ.. മലയാള സിനിമയുടെ കുട്ടേട്ടൻ… നടേശാ കൊല്ലണ്ട എന്നിങ്ങനെ പോകുന്നു മറ്റു ചില കമന്റുകൾ….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *