
അരനൂറ്റാണ്ടിന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി ലഭിച്ച പുരസ്‌കാരം ! 100 വയസ്സുകാരനായ ഇട്ടൂപ്പിനെ തന്റെ 71ാം വയസ്സിൽ അഭിനയിച്ച് ഭലിപ്പിച്ച അത്ഭുതം ! ആശംസകൾ അറിയിച്ച് മലയാളികൾ !
മലയാളികൾക്ക് വളരെ പ്രിയനക്കാരനായ അഭിനേതാവാണ് വിജയരാഘവൻ. നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ മകനുകൂടിയായ വിജയരാഘവന്റെ അഭിനയ ജീവിതത്തിലെ ഓരോ കഥാപാത്രങ്ങളിലും അദ്ദേഹം ചാർത്തിയിട്ടുള്ള ഒരു കയ്യൊപ്പ് തന്നെയാണ് വിജയ രാഘവനെ മലയാളി മനസുകളോട് ചേർത്ത് നിർത്തിയത്. അഭിനയ ചാതുര്യത്തിനാൽ വിപ്ലവം സൃഷ്ടിച്ച വിജരാഘവന്റെ കലാജീവിതം അരനൂറ്റാണ്ട് പിന്നിടുമ്പോൾ ആദ്യ പുരസ്കാരവുമായി എത്തി ‘പൂക്കാലം’.
ഗണേഷ് രാജ്, രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഇട്ടൂപ്പ് എന്ന കഥാപാത്രത്തിനാണ് വിജരാഘവനെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം തേടിയെത്തിയത്. 100 വയസ്സുകാരനായ ഇട്ടൂപ്പിനെ തന്റെ 71ാം വയസ്സിൽ അഭിനയിച്ച് അത്ഭുതകരമാം വിധം ഫലിപ്പിച്ച വിജരാഘവന് പ്രശംസകളുടെ പൂക്കാലം തന്നെയായിരുന്നു. മലയാള സിനിമയിൽ.
ഇന്നും തന്റെ 72 മത് വയസിലും ഏതൊരു യുവ നടന്റെയും ആവേശത്തോടെയും ചുറുപ്പോടെയുമാണ് അദ്ദേഹം ഇന്നും സിനിമയെ സമീപിക്കുന്നത്. കോട്ടയം ജില്ലയിലെ ഒളശ്ശയാണ് സ്വദേശം. നാടകാചാര്യൻ എൻ.എൻ. പിള്ളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായി 1951ഡിസംബർ 20-ന് മലേഷ്യയിലെ ക്വാലാലമ്പൂരിൽ ജനിച്ചു. എൻ.എൻ. പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽതന്നെ നാടകരംഗത്ത് സജീവമായി. സെന്റ് ബാഴ്സലിസ് കോളേജ്, SN കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു ക്രോസ്ബെൽറ്റ് മണി കപലിക സിനിമയാക്കിയപ്പോൾ അതിൽ പോർട്ടർ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 22-വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

നായകനായി എത്തിയ ആദ്യ ചിത്രം സുറുമയിട്ട കണ്ണുകൾ ഒരു പരാജയമായിരുന്നു. ശേഷം ന്യൂ ഡൽഹി, ഏകലവ്യൻ എന്നീ സിനിമകളിൽ കൂടി മലയാളികളുടെ ഇഷ്ട നടനായി മാറി, അകന്ന ബന്ധു കൂടിയായ സുമയാണ് വിജയരാഘവന്റെ ഭാര്യ. ഇവർക്ക് ജിനദേവൻ, ദേവദേവൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മൂത്ത മകനായ ജിനദേവൻ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ഇളയ മകൻ ദേവദേവൻ പവനായി 99.99 എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. നായകനായും വില്ലനായും സഹ നടനായും ഏത് വേഷവും തന്റെ കരങ്ങളിൽ ഭദ്രമാണെന്ന് ഇതിനോടകം തെളിയിച്ച വിജയരാഘവന് ആശംസാ പ്രവാഹമാണ്..
Leave a Reply