“നടേശാ കൊ,ല്ല,ണ്ടാ”…. ! വയസ്സ് 71 ! പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ അൻപത് വശങ്ങളുടെ നിറവിൽ ! വിജയ രാഘവന് ആശംസകൾ നേർന്ന് ആരാധകർ !

വിജയ രാഘവൻ എന്ന നടൻ മലയാള സിനിമയുടെ അതുല്യ പ്രതിഭകളിൽ ഒരാളാണ്. ഏത് കഥാപാത്രങ്ങളും അതിന്റെ തനിമ ചോരാതെ അഭ്രപാളികളിൽ അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ കഴിവുള്ള നടന വിസ്മയം. നാടകാചാര്യൻ എൻ.എൻ. പിള്ളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായി 1951ഡിസംബർ 20-ന് മലേഷ്യയിലെ ക്വാലാലമ്പൂരിൽ ജനിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ അച്ഛന്റെ പാത പിന്തുടർന്ന് നാടക രംഗത്ത് സജീവമായി. 22-വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ 31-ആം വയസിൽ നായകനായി.

പക്ഷെ ശ്രദ്ധ നേടിയ ആദ്യ ചിത്രം ന്യൂ ഡൽഹിയാണ്. പിന്നീടങ്ങോട്ട് ഇന്ന് വരെ അദ്ദേഹം ആടി തീർത്ത വേഷങ്ങൾ. കാട്ടിൽ കേറി കൊമ്പന്റെ കണ്ണില്‍ വെടി വയ്ക്കുന്ന ചേറാടി കറിയ, പേടിപ്പിക്കുന്നോടാ എന്ന് ചോദിച്ച് എതിരാളിയുടെ നെറ്റി തീര്‍ത്ത് പൊട്ടിക്കുന്ന അപ്പിച്ചായി, ഒരു വീട്ടില്‍ നിന്ന് ഒരു രക്തസാക്ഷി മതിയെന്ന് പറഞ്ഞ് നായകനെ പോലും വിരട്ടുന്ന അമ്പാടി മോഹനൻ, നടേശാ കൊല്ലണ്ടായെന്ന് പറഞ്ഞ് തിരിഞ്ഞുനടക്കുന്ന രാജേന്ദ്രൻ, ളോഹയിട്ട് പേടിപ്പിച്ച കാളിയാറച്ചന്‍.

അതുവരെ നമ്മൾ കണ്ടു ശീലിച്ച  വില്ലത്തരത്തിന് പുതിയ ഭാവം പകര്‍ന്നു നൽകിയ  റാംജിറാവ്,  അച്ചാ എന്നെ  തല്ലല്ലെയെന്ന് പറഞ്ഞ് നമ്മളെ ചിരിപ്പിച്ച് കൊണ്ട്  ഓടുന്ന മേലെപറമ്പിലെ ആണ്‍മക്കളില്‍ ഗോപീകൃഷ്ണൻ… അങ്ങനെ എണ്ണിയാല്‍ തീരാത്ത ജീവനുള്ള എത്രയോ കഥാപത്രങ്ങൾ.. ഇന്നിപ്പോൾ തന്റെ  എഴുപത്തിയൊന്നാം വയസിലും പ്രസരിപ്പോടെ വിസ്മയിപ്പിക്കുന്ന വിജയരാഘവന്‍. മലയാളികളുടെയും അടുപ്പക്കാരുടെയും സ്വന്തം കുട്ടേട്ടന്‍, അഭിനയത്തിന്‍റെ 50 ആം വര്‍ഷത്തില്‍ 100 കടന്ന ഇട്ടൂപ്പായി വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ്…

തന്റെ ഈ ജീവിതം പൂർണ്ണവിജയമാണ്, താൻ വളരെ സന്തുഷ്ടനാണ് എന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ സൗനകാര്യങ്ങളോടെയുള്ള ജീവിതം, നല്ല കുടുംബം, കുട്ടികൾ, പേരകുട്ടികൾ. ഇപ്പോഴും ആളുകൾ തിരിച്ചറിഞ്ഞ് ഒരു സ്നേഹം തരുന്ന ആരാധകർ ഇനി ഈ ജീവിതത്തിൽ എനിക്ക് വേറെ എന്താണ് വേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നു. ഇത്രയും നാൾ ചെയ്ത സിനിമകളിൽ തനിക്ക് അറപ്പോടെയും വെറുപ്പോടെയും ചെയ്തത്  ‘സ്റ്റോപ് വയലന്‍സ്’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് എന്നും. എക്കാലത്തെയും തന്റെ ഇഷ്ട നടൻ കുതിരവട്ടം പപ്പു ആണെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *