സോഷ്യൽ മീഡിയിൽ വധുവിനെ തേടി നടന്ന നടൻ വിജിലേഷിന് മാഗല്യമായി ! ചിത്രങ്ങൾ !

സോഷ്യൽ മീഡിയ വഴി ആലോചന സ്വീകരിച്ച് വിവാഹം നടത്തിയ ഏക നാടാണ് വിജിലേഷ്, പേരുകേട്ടാൽ മലയാളികൾക്ക് അത്ര പരിചയം ഇല്ലങ്കിലും ആളെ കണ്ടാൽ എല്ലാവരും തിരിച്ചറിയും … കാഴ്‌ചയിൽ ചെറുതാന്നെകിലും അഭിനയത്തിൽ കേമനാണ് വിജിലേഷ്…    നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത് താരം  മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ അഭിനയിച്ച വേഷം എല്ലാവരും ശ്രദ്ധിക്കപ്പെട്ടിരുന്നു, അനിയത്തിയെ കാളിയാക്കിയവനെ  തല്ലാനുള്ള തയ്യാറെടുപ്പിനായി നായകൻ മഹേഷിനോപ്പം ആയോധന കല പഠിക്കാൻ പോകുന്ന വിജിലേഷിന്റെ കഥാപാത്രം ഏറെ പ്രശംസകൾ നേടിയെടുത്തിരുന്നു.. അതിനു ശേഷം മാറ്റനവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ  ചെയ്തിരുന്നു…

അടുത്തിടെ വാർത്തകളിൽ വിജിലേഷ് നിറഞ്ഞു നിന്നിരുന്നു , അതിനു പ്രധാന കാരണം തനിക്കൊരു ജീവിത പങ്കാളിയെ വേണമെന്ന് പറഞ്ഞ് വിജിലേഷ്  സോഷ്യൽ മീഡിയായ  ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. തങ്ങളുടെ പ്രിയ  താരത്തിനൊരു വധുവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആരാധകരും. വൈകാതെതന്നെ  തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച്‌ വിജിലേഷ് തന്നെ രംഗത്ത് എത്തിയിരുന്നു . കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസ് വിജിലേഷിന്റെ ജീവിത നായിക… ആ വാർത്ത എല്ലാ ആരാധകരെയും ഏറെ സന്തോഷിപ്പിച്ചിരുന്നു…

ഫേസ്ബുക്ക് വഴി താനെയാണ് സ്വാതി വിജിലേഷിന്റെ ജീവിതത്തിലേക്ക് വന്നത്, പരിചയപ്പെട്ട മാസങ്ങൾ കഴിഞ്ഞപ്പോൾ ഇവരുടെ വിവാഹ നിശ്ചയം നടന്നിരുന്നു, അടുത്തിടെ സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി വന്ന താരം മാര്‍ച്ച്‌ 29 ന് ഞങ്ങൾ  വിവാഹമാണെന്ന കാര്യം ആരാധകരെ അറിയിച്ചിരുന്നു… ഇപ്പോൾ വിജിലേഷിന്റെയും സ്വാതിയുടെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്… ഇരുവർക്കും സന്തോഷകരമ്യാ ദാമ്പത്യ ജീവിതം നേർന്നുകൊണ്ട് നിരവധിപേരാണ് ഇവർക്ക് ആശംസകളുമായി എത്തിയത്…

 

 

തന്റെ ജീവിത്തിൽ ഒരുപാട് ഒരുപാട് വിസ്മയങ്ങൾ തീർത്ത സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരമെന്നും, ആ വേഷം തനിക്ക് തന്ന ആഷിഖ് അബു സാറിനോട് ഒരുപാട് നന്ദി ഉണ്ടെന്നും വിജിലേഷ് പറഞ്ഞിരുന്നു, ആ ചിത്തത്തിനു ശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം എന്നിങ്ങനെ അനേകം സിനിമകളില്‍ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിചിരുന്നു …  അതുകൂടാതെ വരുത്തൽ എന്ന ഫഹദ്  ചിത്രത്തിലെ വേഷവും താരത്തിന് നിരവധി അഭിനന്ദനങൾ നേടി കൊടുത്തിരുന്നു…

എന്താണ് ഇതുവരെയും വിവാഹം കഴിക്കാഞ്ഞത് എന്ന് വിജിലേഷ് എപ്പോഴും കേൾക്കുന്നൊരു ചോദ്യമാണ്, അതിന്റെ ഉത്തരം കൂടുതലും സിനിമകളുട തിരക്കുകൾ കാരണമാണ് യെന്നായിരുന്നു പിന്നെ വിവാഹ ആലോചനകളും കുറവായിരുന്നു, ചിലതൊക്കെ ഏകദേശം അടുത്തൊക്കെ വന്നിട്ട് സ്ഥിര വരുമാനമില്ല എന്ന കാരണത്താൽ നടക്കാതെ പോയിട്ടുണ്ട്. പിന്നെ നാട്ടിൻപുറത്തൊക്കെ സിനിമക്കാർ എന്നാൽ എപ്പോഴും കല്ലും കഞ്ചാവുമൊക്കെയാണെന്നും പറഞ്ഞ് അങ്ങനെയും കുറെ വിവാഹം മുടങ്ങുപോയിട്ടുണ്ട് അത്‌കൊണ്ടാണ് എല്ലാം അറിഞ്ഞൊരു പെൺകുട്ടിവരട്ടെ എന്ന് വിചാരിച്ച് ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടത് എന്നും വിജിലേഷ് പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *