മാന്യമായി മാത്രമേ സിനിമ ചിത്രീകരിക്കൂ എന്ന് സംവിധയകാൻ എനിക്ക് ഉറപ്പ് തന്നിരുന്നതാണ് ! പക്ഷെ ആ സംഭവം എന്നെ ഞെട്ടിച്ചു ! മമ്മൂട്ടിയുടെ സംവിധായകനെതിരേ നടി വിചിത്ര !

വിചിത്ര എന്ന അഭിനേത്രിയെ മലയാളികൾക്ക് അത്ര പരിചിതയല്ല, എങ്കിലും  തമിഴ് സിനിമ കാണുന്നവർക്ക് പരിചിതയായിരിക്കും,ഒരു കാലത്ത് തമിഴിലെ ഗ്ലാമര്‍ താരമായിരുന്നു വിചിത്ര. രണ്ട് സിനിമകളിലൂടെ മലയാളത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ നേരിട്ട ദുരനുഭവമാണ് പിന്നീട് മലയാളത്തില്‍ അധികം അഭിനയിക്കാത്തതിന് കാരണം എന്ന് വിചിത്ര പറയുന്നു. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മലയാള സിനിമയില്‍ താന്‍ വഞ്ചിക്കപ്പെട്ട സംഭവത്തെ കുറിച്ച് വിചിത്ര പറഞ്ഞത്.

വിചിത്രയുടെ വാക്കുകളിലേക്ക്.. ആകാലത്ത് ഷക്കീല മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു. ആ സമയത്താണ് ഒരു മലയാള സിനിമയിലേക്ക് എനിക്ക് ക്ഷണം വരുന്നത്. എന്നാല്‍ ഷക്കീലയ്ക്ക് താരമൂല്യം അധികമുള്ള സമയമായതിനാല്‍ തന്നെ ഞാന്‍ അഭിനയിച്ചാല്‍ അത് ശ്രദ്ധനേടുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഇക്കാര്യം സംവിധായകനോട് സംസാരിച്ചു. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്തു വിജയിപ്പിച്ച ആളാണെന്നായിരുന്നു അയാളുടെ അവകാശ വാദം. ഓ മമ്മൂട്ടി സാറിനെ പടം ചെയ്ത ആളാണോ, അപ്പോൾ അയാൾ പറഞ്ഞത് ശരിയായിരിക്കും എന്ന് ഞാൻ വിശ്വസിച്ചു.

എന്നാൽ ഞാൻ അയാളോട് തുടക്കം തന്നെ പറഞ്ഞിരുന്നു മാന്യമായി മാത്രമേ സിനിമ ചിത്രീകരിയ്ക്കൂ എന്ന്, സംവിധായകൻ ആ കാര്യത്തിൽ അങ്ങനെ ആയിരിക്കുമെന്ന് ഉറപ്പു നല്‍കി. അങ്ങനെ എന്റെ പരീക്ഷ പോലും പൂര്‍ത്തിയാക്കാതെയാണ് സിനിമയുടെ ചിത്രീകരണത്തിനായി പോയത്. ചിത്രീകരണമെല്ലാം പൂര്‍ത്തിയായി ഞാന്‍ തിരിച്ചു വന്ന ശേഷം അയാള്‍ വീണ്ടും വിളിച്ചു. ഒരു കുളി സീനും ബലാത്സംഗ രംഗവും ചിത്രീകരിക്കാനുണ്ടെന്ന് പറഞ്ഞു. മോശമായ രീതിയില്‍ ചിത്രീകരിക്കില്ല എന്ന് പറഞ്ഞ് സമ്മതിച്ച ശേഷം ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആദ്യം സമ്മതിച്ചില്ല.

എന്നാൽ പിന്നെ ആ സിനിമ പൂർത്തിയാക്കണമെങ്കിൽ അത് ആവിശ്യമാണ് എന്ന് പറഞ്ഞപ്പോൾ വീണ്ടും ഞാൻ മടങ്ങിയെത്തി ആ രംഗങ്ങൾ അഭിനയിച്ചു പോയി. എന്നാല്‍ സിനിമയുടെ പോസ്റ്ററില്‍ ബലാത്സംഗ രംഗമാണ് വന്നത്. അത് സഹിച്ചു. എന്നാല്‍ സിനിമ സെന്‍സര്‍ ചെയ്ത് വന്നപ്പോള്‍ സമ്പൂര്‍ണ അഡള്‍ടസ് ഓണ്‍ലി ചിത്രം. എ സര്‍ട്ടിഫിക്കറ്റ്. എനിക്ക് സങ്കടവും ദേഷ്യവും വന്നു. വഞ്ചിക്കപ്പെട്ടു എന്ന തോന്നല്‍ എന്നെ വല്ലാതെ അലട്ടി. അങ്ങനെ അയാളെ നേരില്‍ ചെന്നു കാണാന്‍ തന്നെ തീരുമാനിച്ചു.

എന്നാൽ കേരളത്തില്‍ താൻ തിരിച്ചെത്തി അയാളെ നേരില്‍ കാണുകയും കണ്ടയുടൻ കരണത്ത് ഒറ്റയടി വച്ചുകൊടുക്കുകയാണ് ആദ്യം ചെയ്തത്. ഒരുപാട് ചീത്തയും വിളിച്ച ശേഷമാണ് അവിടെ നിന്നും ഇറങ്ങിപ്പോന്നത്. കരിയറിലെ ഏറ്റവും മോശം അനുഭവമായിരുന്നു അതെന്ന് വിചിത്ര പറയുന്നു. ആ മോശം അനുഭവത്തിന് ശേഷവും ഏഴാമിടം, ഗന്ധര്‍വ്വ രാത്രി എന്നീ രണ്ട് മലയാള സിനിമകള്‍ വിചിത്ര ചെയ്തിട്ടുണ്ട്. തമിഴില്‍ എസ് പി ബാലസുബ്രഹ്‌മണ്യം, ശിവാജി ഗണേശന്‍, രജനികാന്ത്, കമല്‍ ഹസന്‍, അജിത്ത്, വിജയ് തുടങ്ങിയവരുടെയൊക്കെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിചിത്ര കന്നട സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ മലയാള സിനിമയിലെ അനുഭവം മറ്റൊരിടത്തും ഉണ്ടായിട്ടില്ല എന്നാണ് നടിയുടെ പക്ഷം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *