കഴിവുള്ള സംവിധായക ! മികച്ച ഗായിക ! ആദ്യ ഭർത്താവിന്റെ വേർപാടും തുടർന്ന് രണ്ടാം വിവാഹവും ! നടി വിനയ പ്രസാദിന്റെ ജീവിതം !

നടി വിനയ പ്രസാദിനെ മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതയാണ്. മലയാള സിനിമയിൽ ഇതിനോടകം വളരെ ശ്കതമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിരുന്നു. നമ്മളിൽ കൂടുതൽ പേരും വിനയ പ്രസാദ് ഒരു മലയാളി ആണെന്നാണ് കരുതിയിരുന്നത്. പക്ഷെ അങ്ങനെയല്ല  കർണാടകയിലെ  ഉഡുപ്പിയാണ് നടിയുടെ ജന്മ സ്ഥലം. അവിടുത്തെ ഒരു പ്രമുഖ ബ്രാഹ്മണ കുലത്തിലാണ് നടി വളർന്നത്. ഉഡുപ്പിയിൽ തന്നെയാണ് തനറെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

1988 ഒരു കന്നട ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് വിനയ പ്രസാദ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് കന്നടയിലും മലയാളത്തിലുമായി 60 ലധികം ചിത്രങ്ങളിൽ നടി അഭിനയിച്ചുണ്ട്. കൂടാതെ 1993 ൽ മികച്ച നടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. കന്നട ചിത്രങ്ങളിലാ‍ണ് നായിക വേഷത്തിൽ കൂടുതലായും വിനയ അഭിനയിച്ചുട്ടുള്ളത്. ഇപ്പോൾ കൂടുതലായും സഹ നടീ വേഷങ്ങളാണ് താരം ചെയ്തുവരുന്നത് അല്ലെങ്കിൽ അമ്മ വേഷങ്ങൾ.

മലയാളത്തിൽ ആദ്യം നമ്മൾ കണ്ടത് പെരുന്തച്ചനിലെ തമ്പുരാട്ടിയായിട്ടും, പിന്നീട് നിരവധി വേഷങ്ങൾ ചെയ്ത നടിക്ക് വീണ്ടും ഒരു ഹിറ്റ് സമ്മാനിച്ചത് മോഹൻലാൽ ചിത്രം മണിച്ചിത്രത്താഴിലെ ശ്രീദേവി എന്ന കഥാപാത്രമാണ്. ഇന്നും വിനയ പ്രസാദ് എന്ന നടിയെ കൂടുതലും പ്രേക്ഷകർ ഓർത്തിരിക്കുന്നതും ആ കഥാപാത്രത്തിന്റെ പേരിൽ തന്നെയാണ്. ഒരു അഭിനേത്രി എന്നതിലുപരി അവർ വളരെ മികച്ചൊരു ഗായിക കൂടിയാണ്. പല  പ്രമുഖ ഗായകർക്കൊപ്പം സ്റ്റേജ് പരിപാടികളിലും പങ്കെടുത്തിരുന്നു. കൂടാതെ ഇപ്പോൾ സംവിധാന രംഗത്തേക്കും തുടക്കം കുറിച്ചിരിക്കുകയാണ്.

കൂടാതെ ഒരു സംവിധയകയുമാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെ അവർ സീരിയലുകളും ചെയ്തിരുന്നു. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്ത ജനപ്രിയ സീരിയൽ ‘സ്ത്രീയിൽ’ വിനയ അഭിനയിച്ച വേഷം കുടുംബ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധേയമായിരുന്നു. ബുള്ളറ്റ് ഓടിക്കുന്ന പോലീസ് ഓഫിസറുടെ വിഛ്സ്ഥയിലാണ് നദി എത്തിയിരുന്നത്.

തനറെ അഭിനയ ജീവിതം ഇപ്പോൾ 33 വർഷം പൂർത്തിയാക്കുകയാണ്, ഇതിനോടകം സൗത്തിന്ത്യയിലെ മിക്ക ഭാഷകളിലും സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യവും നടിക്ക് ലഭിച്ചിരുന്നു. സംവിധായകനും കന്നഡ ചിത്രങ്ങളുടെ എഡിറ്ററുമായ വി. ആർ. കെ പ്രസാദുമായി 1988 ൽ ആണ് നടി ആദ്യമായി വിവാഹിതയാകുന്നത്. പക്ഷെ നിനച്ചിരിക്കാതെ 1995 ൽ അദ്ദേഹം വിടപറയുകയുമായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുണ്ട്. പ്രതമ പ്രസാദ്. ശേഷം 2002 ൽ ടെലിവിഷൻ സംവിധായകനായ ജ്യോതിപ്രകാഷിനെ വിവാഹം കഴിച്ചു അദ്ദേഹവും തനറെ ഭാര്യയെ നഷ്ടപെട്ട അവസ്ഥയിലായിരുന്നു. കൂടാതെ അദ്ദേഹത്തിനും ഒരു മകൻ ഉണ്ടായിരുന്നു. ഇവരെല്ലാവരും ഒരുമിച്ച് ഒരു കുടുംബായി വളരെ സന്തോഷ  ജീവിതം നയിച്ചുവരികയാണ് ഇപ്പോൾ.

പ്രായം 55 ആയെങ്കിലും ഇപ്പോഴും നടിയുടെ സൗന്ദ്യത്തിനു യാതൊരു കുറവും വന്നിട്ടില്ല. കന്നഡ ബിഗ് ബോസിൽ നടി പങ്കെടുക്കും എന്ന രീതിയൽ അടുത്തിടെ പല വാർത്തകളും വന്നിരുന്നു. നടിയുടെ മകൾ പ്രതമ പ്രസാദും അമ്മയെപ്പോലെ വളരെ സുന്ദരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *