പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല ! എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു ! വിനായകൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിനായകൻ, മികച്ച നടനുള്ള സംസ്ഥാന അവാർഡ് വരെ സ്വന്തമാക്കിയിട്ടുള്ള വിനായകൻ പക്ഷെ പലപ്പോഴും വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഏറെ വിവാദങ്ങൾ സൃഷ്ടിക്കുന്ന ആളുകൂടിയാണ്. കഴിഞ്ഞ ദിവസം അത്തരത്തിൽ അദ്ദേഹം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.  വിനായകൻ ഫ്ളാറ്റിൻ്റെ ബാൽക്കണയിൽനിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദർശിപ്പിക്കുന്നതിൻ്റേയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

ഇത് എന്നത്തേയും പോലെ വിനായകന് വലിയ രീതിയിൽ വിമർശനം നേടികൊടുക്കാൻ കാരണമായിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ പ്രവർത്തിയിൽ മാപ്പ് ചോദിച്ച് എത്തിയിരിക്കുകയാണ് വിനായകൻ. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നുമാണ് വിനായകൻ സാമൂഹ്യമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.

വിനായകൻ ഇന്ന് മലയാളത്തിൽ മാത്രം ഒതുങ്ങിന് നിൽക്കുന്ന നടനല്ല മറിച്ച് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്നെ ഏറെ ആരാധകരുള്ള താരമാണ്. ആയതിനാൽ തന്നെ അദ്ദേഹത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. ഫ്ളാറ്റിൻ്റെ ഭാഗത്തുനിന്ന് എതിർഭാഗത്തേക്ക് നോക്കി ഒരേ അസഭ്യവാക്ക് തുടർച്ചയായി വിളിച്ചുപറയുന്നതാണ് വീഡിയോയിൽ കേൾക്കുന്നത്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നു. ടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോവുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നു.

എന്നാൽ വിവാദങ്ങൾ വിനായകന് പുതുമയുള്ള കാര്യമല്ല, നേരത്തേയും പലതവണ വിനായകൻ വിവാദങ്ങളിൽപ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് തടഞ്ഞുവെച്ചതിന് തറയിൽ ഇരുന്ന് ആക്രോശിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് വിനായകൻ തന്നെ വിളിച്ചുവരുത്തിയ പോലീസിനെ സ്‌റ്റേഷനിൽ പിന്തുടർന്നെത്തി ബഹളമുണ്ടാക്കിയതിന് കേ,സെ,ടുത്തിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *