
പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല, പറ്റുമെങ്കിൽ ഫെരാരി കാറിൽ വരണമെന്നാണ് എന്റെ ചിന്ത ! വിനായകന് കൈയ്യടി !
മലയാള സിനിമയിൽ നിന്നും മറ്റു ഭാഷകളിൽ ശ്രദ്ധ നേടുന്ന താരങ്ങളിൽ മുന്നിലുള്ള ആളാണ് നടൻ വിനായകൻ, വില്ലൻ വേഷത്തിലൂടെ തമിഴകത്ത് താരമായി മാറിയ വിനായകൻ മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് കൂടി വാങ്ങിയ ആളാണ്. എന്നാൽ ചില വാക്കുകളുടെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടുള്ള ആളുകൂടിയാണ് വിനായകൻ അടുത്തിടെ ഹൈദരാബാദ് വിമാന താവളത്തിൽ വാക്ക് തർക്കം ഉണ്ടായതിനെ തുടർന്ന് പോൾസ് കേസ് ആയിരുന്നു.
ഇപ്പോഴിതാ മലയാളത്തിൽ മമ്മൂക്കയുടെ വില്ലനായി വിനായകൻ എത്തുന്നു എന്ന വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്, വാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തുന്നു എന്നാണ് റിപ്പോർട്ട്. ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ സഹ രചയിതാവാണ് ജിതിൻ കെ ജോസ്. മമ്മൂട്ടിയുടെ സ്വന്തം ബാനറായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.

ഇപ്പോഴിതാ മുമ്പൊരിക്കൽ വിനായകൻ പറഞ്ഞ ചില കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് നേടിയതിന് പിന്നാലെയായിരുന്നു ഈ അഭിമുഖം. ഈ അഭിമുഖത്തിലെ ചില സംഭാഷണങ്ങളും ജയിലര്‍ ചിത്രത്തിലെ അപൂര്‍വ്വതയും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. തന്റെ സ്വത്വം സംബന്ധിച്ച് അഭിമുഖത്തില്‍ ഒരിടത്ത് വിനായകന്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.
ഞാൻ ഒരു പുലയനാണെന്ന് പറഞ്ഞ് ഒരിക്കലും പിറകിലേക്ക് പോകില്ല, ഞാൻ കുറച്ചുകൂടി അയ്യങ്കാളി ശൈലിയിൽ ചിന്തിക്കുന്ന മനുഷ്യനാണ്. പറ്റുമെങ്കിൽ ഫെരാരി കാറിൽ വരാമെന്നുള്ളതാണ് എന്റെ ചിന്ത. പറ്റുമെങ്കിൽ സ്വർണത്തിന്റെ കിരീടവും വെക്കാൻ ശ്രമിക്കുന്ന ആളാണ് എന്നും വിനായകൻ പറയുന്നു.
Leave a Reply