
മലയാള സിനിമയിലെ ആ പവർ ഗ്രൂപ്പ് ആരാണെന്നുള്ള ചർച്ചകൾ സജീവം ! ഒരു സമയത്ത് മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത് ഈ നടൻ ആയിരുന്നു എന്ന് സംവിധായകന്റെ വെളിപ്പെടുത്തൽ !
ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നാണ് മലയാള സിനിമ മേഖലയിലെ പവർ ഗൂപ്പ് എന്നത്, തങ്ങളുടെ സിനിമ അവസരങ്ങൾ ഈ പവർ ഗ്രൂപ്പ് ഇടപെട്ട് ഇല്ലാതാക്കിയെന്നും മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഈ പവർ ഗ്രൂപ്പ് ആണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാണ് ഈ പവർ ഗ്രൂപ്പ് എന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി നടക്കുകയാണ്, പൃഥ്വിരാജ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലും പവർ ഗ്രൂപ്പിനെ പറ്റി സൂചിപ്പിച്ചിരുന്നു. പാർവതിക്ക് മുൻപ് ഈ പവർ ഗ്രൂപ്പിന്റെ ഇടപെടൽ കാരണം വിലക്ക് നേരിട്ട വ്യക്തിയായിരുന്നു താനെന്നും പൃഥ്വി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരു സമയത്ത് മലയാള സിനിമ മേഖലയിൽ നടൻ ദിലീപിന് ഉണ്ടായിരുന്ന സ്വാധീനത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ വിനയൻ. ട്വന്റി- 20 സിനിമ നിർമ്മച്ചതിന് ശേഷം ദിലീപ് മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ സ്വാധീനമുള്ള ശക്തിയായി മാറിയെന്നും, നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ ലോബിയുടെ ശക്തി കുറഞ്ഞുവന്നതെന്നും വിനയൻ വെളിപ്പെടുത്തുന്നു.

ദിലീപ് മലയാളത്തിലെ സൂപ്പർ സ്റ്റാർ പദവിയിൽ എത്തുന്നതിന് മുമ്പ് എന്റെ ഒപ്പം പത്തോളം സിനിമകൾ ചെയ്തിരുന്നു. അത്. പിന്നീട് ട്വന്റി ട്വന്റി സിനിമാ നിർമ്മാണത്തിനെല്ലാം ശേഷം ദിലീപ് സിനിമാ മേഖലയിൽ മമ്മൂട്ടിക്കും മോഹൻലാലിനും മേലെ സ്വാധീന ശക്തിയായി മാറി. ദിലീപ് നാല്പത് ലക്ഷം മുൻകൂർ വാങ്ങിയിട്ട് സംവിധായകന് ഡേറ്റ് കൊടുക്കാതെ നിന്നതായിരുന്നു ആ വിവാദം.
അന്ന് ഞാൻ മാക്ട എന്ന, അസോസിയേഷൻ തുടങ്ങിയ സമയത്ത് ഉയർന്നുവന്ന പരാതിയിൽ നടപടിക്ക് ശ്രമിച്ചതിന് ദിലീപ് പിന്നീട് എന്നെ ഒതുക്കാൻ ശ്രമിച്ചു. അങ്ങനെയാണ് സിനിമാ മേഖലയിൽ നിന്നും പ്രധാനപ്പെട്ടവരെല്ലാം മാക്ട അസോസിയേഷനിൽ നിന്ന് രാജിവെക്കുന്നതും പുതിയ അസോസിയേഷൻ തുടങ്ങുന്നതും. അന്ന് ദിലീപിന്റെ കയ്യിലായിരുന്നു മലയാള സിനിമാ വ്യവസായം. ഞാൻ ഇനി മലയാള സിനിമയിൽ വേണ്ട എന്ന തീരുമാനം ദിലീപിന്റേതായിരുന്നു. നടൻ നിർമ്മാതാവ്, തിയറ്റർ ഉടമസ്ഥൻ, താര സംഘടനയിൽ ഉയർന്ന പദവി എന്നിങ്ങനെ അന്ന് എല്ലാ സാഹചര്യങ്ങളും ദിലീപിന് അനുകൂലമായിരുന്നു എന്നും അദ്ദേഹം ഓർക്കുന്നു.
Leave a Reply