ഈ മഹാരഥന്‍മാര്‍ ഇപ്പോള്‍ കാണിച്ച സ്‌നേഹത്തിന് ഹൃദയത്തില്‍ തൊട്ട നന്ദി ! സിനിമ ചെയ്യാന്‍ അനുവദിക്കാതെ നിങ്ങള്‍ എന്നെയല്ലേ ദ്രോഹിച്ചത് ! വിനയന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാള സിനിമക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. എന്നാൽ അദ്ദേഹവും അമ്മ താര സഘടനയുമായുള്ള പ്രശ്നങ്ങളെ കുറിച്ച് ഇതിനുമുമ്പും പലപ്പോഴും വിനയൻ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഏറെ നാളത്തെ ഇടവേളക്ക് ശേഷം വിനയൻ ഇപ്പോൾ ഒരു ഇതിഹാസ ചിത്രവുമായി രംഗത്ത് വരികയാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ നമ്മുടെ ചരിത്ര കഥയുമായി ബന്ധമുള്ള യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നടൻ സിജു വിൽസൺ ആണ് നായകൻ.

ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഓണത്തിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ശബ്ദ സാന്നിധ്യമായി മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ടെന്ന വിവരമാണ് ഇപ്പോള്‍ വിനയന്‍ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന്‍ ഇക്കാര്യം പങ്കുവെച്ചത്.

ചിത്രത്തിലെ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കർ ആയി എത്തുന്നത്  സിജു വില്‍സണ്‍ ആണ്.`  ആറാട്ടുപുഴ വേലായുധ പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ശബ്ദം നല്‍കിയിരിക്കുന്നത് മോഹന്‍ലാലാണ്. മമ്മൂട്ടിയാണ് സംഘര്‍ഷാത്മകമായ കാലഘട്ടത്തിന്റെ വിവരണം നല്‍കുന്നത്.  കൂടാതെ ഈ അവസരത്തിൽ തന്നെ ദ്രോഹിച്ച സംവിധായകരെ കുറിച്ചും വിനയൻ പറയുന്നുണ്ട്.

ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ  മമ്മുട്ടിയും, മോഹന്‍ലാലും എന്റെ പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിന് ശബ്ദം നല്‍കിക്കൊണ്ട് ഈ സിനിമയെ ധന്യമാക്കിയിരിക്കുന്നു. ഇവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, മലയാള സിനിമാ മേഖലയിലെ എന്റെ നിലപാടുകള്‍ക്കോ, അഭിപ്രായങ്ങള്‍ക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ എന്നോടും എന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പന്‍മാരായ ഈ മഹാരഥന്‍മാര്‍ ഇപ്പോള്‍ കാണിച്ച സ്‌നേഹത്തിന് ഹൃദയത്തില്‍ തൊട്ട നന്ദി സ്‌നേഹാദരങ്ങളോടെ ഞാന്‍ അര്‍പ്പിക്കട്ടെ.

അവർ സ്റ്റുഡിയോയിൽ എത്തിയ ശേഷമാണ് ഈ കാര്യം ഗോപാലൻ ചേട്ടൻ പോലും അറിയുന്നത്. ഇ,ന്നും എന്നോടു വി,ദ്വേ,ഷം വച്ചു പുലര്‍ത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകര്‍ മലയാള സിനിമയില്‍ ഉണ്ടെന്നെനിക്കറിയാം. ഞാനവരുടെ പേരു പറഞ്ഞ് വിഷമിപ്പിക്കുന്നില്ല.. ഇതു വായിക്കുമ്പോള്‍ അവര്‍ക്കു സ്വയം മനസ്സിലാകുമല്ലോ. എനിക്കാരോടും ശത്രുത ഇല്ല, സ്നേഹമേയുള്ളു. പത്തു വര്‍ഷത്തോളം നല്ലൊരു സിനിമ ചെയ്യാന്‍ അനുവദിക്കാതെ നിങ്ങള്‍ എന്നെയല്ലേ ദ്രോഹിച്ചത്. ഞാന്‍ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ? നിയമ പരമായി കോടതിയില്‍ പോയല്ലേ ഉള്ളു. പിന്നെ നിങ്ങളുടെ വിലക്കു വകവയ്ക്കാതെ പഴയ നിലവാരത്തിലല്ലെങ്കിലും ചില സിനിമകള്‍ ചെയ്തു തിയറ്ററില്‍ എത്തിച്ചു.

അങ്ങനെ ഒരു വാശി ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ന വ്യക്തിയുമില്ല. കാലം ഒത്തിരി മാറിയിരിക്കുന്നു സുഹൃത്തുക്കളെ. ഈ പുത്തന്‍ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങള്‍ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല. അത് നിങ്ങളുടെ മസ്തിഷ്‌കത്തില്‍ വെറുപ്പിന്റെയും അസൂയയുടെയും ഹോര്‍മോണുകള്‍ കൂട്ടുമെന്നല്ലാതെ ഒരു ഗുണവും കിട്ടില്ല. സിമിയയുടെ പേരിൽ ഞാൻ ഒന്നും അവകാശപ്പെടുന്നില്ല, വിധി എഴുതേണ്ടത് പ്രേക്ഷകരാണ്. എന്നും അദ്ദേഹം കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *