പൃഥ്വിരാജിന്റെ വിലക്ക് കാരണം ഞാൻ ആ കാര്യം രഹസ്യമാക്കി വെച്ചിരുന്നു ! എന്നാൽ അന്ന് ഞാൻ നമിച്ചുപോയത് കല്പനയുടെ മുന്നിലാണ് ! ആ സംഭവം വിനയൻ പറയുന്നു !

മലയാള സിനിമ രംഗത്ത് ഒരുപിടി മികച്ച ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച പ്രതിഭാശാലിയായ സംവിധായകനാണ് വിനയൻ. അദ്ദേഹത്തിന്റെ സിനിമകളിൽ എന്നും മുന്നിൽ നിൽക്കുന്ന റെക്കോർഡുകൾ സ്വന്തമാക്കിയ മികച്ച ചിത്രം അത്ഭുതദ്വീപ് എന്ന ചിത്രത്തെ കുറിച്ച് ഗിന്നസ് പക്രു ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അതിൽ നായിക ആയി എത്തിയത് പഞ്ചാബിയായ മല്ലിക ആയിരുന്നു. എന്നാൽ ഇതിൽ തന്റെ നായികാ ആണെന്ന കാര്യം പറയാതെയാണ് മല്ലികയെ ചിത്രത്തിലേക്ക് വിനയൻ സാർ കൊണ്ടുവന്നത്  എന്നായിരുന്നു പക്രു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാൽ സത്യം അതല്ല എന്ന് പറഞ്ഞുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് വിനയൻ.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മല്ലിക എന്ന നടിയോട് താൻ യഥാർഥ കഥ പറഞ്ഞു തന്നെയാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. പക്ഷെ അവരോട് ഞാൻ വളരെ ശക്തമായി പറഞ്ഞിരുന്നു പൃഥ്വിരാജ് ഈ സിനിമയിൽ ഉണ്ടെന്നുള്ള കാര്യം മറ്റാരോടും പറയരുത് എന്ന്. അതിനൊരു കാരണം ഉണ്ടായിരുന്നു. എന്റെ ഈ സിനിമയുടെ കഥ കേട്ടത് മുതൽ എല്ലാവരും വളറെ ആകാംഷയോടെ കാത്തിരുന്നത് ഇതിന്റെ നായിക ആരാണെന്ന് അറിയാൻ ആയിരുന്നു. മലയാളത്തിലെ ഏതെങ്കിലും അറിയപ്പെടുന്ന നായിക ആയിരിക്കും എന്നാണ് പലരും ധരിച്ചിരുന്നത്.

എന്നാൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ  കലാഭവന്‍ മണിയുടെ നായികായി അഭിനയിക്കാന്‍ അന്ന് ലൈംലൈറ്റില്‍ നിന്നിരുന്ന നിരവധി  നായികമാരോട് സംസാരിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് വിനയപൂർവം ഒഴിഞ്ഞു മാറിയ കാര്യം എന്റെ മനസ്സില്‍ ഉണ്ടായിരുന്നല്ലോ, ആ നടിമാരില്‍ ആരെങ്കിലും രണ്ടടി പൊക്കമുള്ള പക്രുവിന്റെ നായികയായി അഭിനയിക്കാന്‍ വരുമെന്ന് ചിന്തിക്കാന്‍ മാത്രം വിഡ്ഢിയല്ലല്ലോ ഞാന്‍. അതുകൊണ്ട് ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ പഞ്ചാബി കുടുംബത്തില്‍ ജനിച്ച സുന്ദരിയായ മല്ലികയെ നായികയായി കണ്ടുവച്ചിരുന്നു. അതുപോലെ  പൃഥ്വിരാജ് ആ ചിത്രത്തിലുണ്ടെന്ന് വെളിയില്‍ പറയരുതെന്ന് പറയാൻ ഒരു  പ്രത്യേക കാരണമുണ്ടായിരുന്നു.

അന്ന് രാജുവിനെ ചില സിനിമ സംഘടനകൾ വിലക്ക് ഏർപെടുത്തിയിരുന്ന സമയം ആയിരുന്നു. ആ വിലക്കിനെ മറികടന്ന് വേണം എനിക്ക് രാജുവിനെ ഈ ചിത്രത്തിൽ അഭിനയിപ്പിക്കാൻ ഒഴുക്കിനെതിരെ നീന്തുക എന്ന ഒരു കുഴപ്പം പിടിച്ച സ്വഭാവം അന്നും ഇന്നും എനിക്കുണ്ട്. എന്റെ പ്ലാന്‍ പറഞ്ഞപ്പോള്‍ മല്ലിക ചേച്ചിക്കും വളരെ സന്തോഷമായി. മുന്നൂറിലധികം പൊക്കം കുറഞ്ഞവരെ വച്ചെടുക്കുന്ന സിനിമയില്‍ പക്രുവാണ് നായകന്‍ എന്ന രീതിയില്‍ പരസ്യം കൊടുത്ത ശേഷമാണ് ഞാൻ സിനിമയിലെ മറ്റുപല താരങ്ങളുടെയും എഗ്രിമെന്റ് ഒപ്പിട്ട് വാങ്ങിയത്.  ജഗതി ശ്രീകുമാറിനും, ജഗദീഷിനും, ഇന്ദ്രന്‍സിനും, കല്‍പനയ്ക്കും ഒക്കെ അഡ്വാന്‍സ് കൊടുത്ത് എഗ്രിമെന്റിട്ടു . എന്നാൽ  ആ കൂട്ടത്തില്‍ കല്‍പനയ്ക്ക് മാത്രമാണന്ന് രാജുവാണ് ഈ  ചിത്രത്തിലെ മറ്റൊരു പ്രധാന നടന്‍ എന്ന വിവരം അറിയാമായിരുന്നത്. ഇത്തരം അന്യായമായ വിലക്കിനേയും ഒറ്റപ്പെടുത്തലിനെയും ഒക്കെ എതിര്‍ത്തു തോല്‍പ്പിക്കണം എന്ന ശക്തമായ അഭിപ്രായമുള്ള ആളായിരുന്നു കല്‍പന.

മറ്റൊരു സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ഞാൻ ജഗതി ചേട്ടൻറെയും കല്പനയുടെയും ഒപ്പ് വാങ്ങുന്നത്. എന്നാൽ ആ സമയത്ത് ജഗതി ചേട്ടൻ മറ്റാരോ പറഞ്ഞ് രാജു ഈ ചിത്രത്തിൽ ഉണ്ടെന്ന് ഒരു വാർത്ത കേട്ടല്ലോ, അങ്ങനെ ആണെങ്കിൽ ഞാൻ ഇല്ല കേട്ടോ.   സംഘടനാ വലിയ പ്രശ്നമുണ്ടാക്കും എന്നായിരുന്നു അന്ന് ജഗതി ചേട്ടൻ പറഞ്ഞത്, എന്നാൽ ഇത് കേട്ട എല്ലാം അറിയാവുന്ന കൽപന ഉടൻ പറഞ്ഞു, ജഗതിച്ചേട്ടനോട് വിനയേട്ടനല്ലേ പറഞ്ഞത് പക്രുവാണ് നായകന്‍ എന്ന് പിന്നെ നമുക്കെന്താ പ്രശ്‌നം എന്നു പറഞ്ഞ് കണ്ണിറുക്കിക്കൊണ്ട് എന്നെ നോക്കി ചിരിച്ച കല്‍പനയുടെ മുഖം ഇന്നും എന്റെ മനസിലുണ്ട്.

ശേഷം ചിത്രത്തിന്റെ റൈറ്റപ്പ് പത്രത്തില്‍ വന്നപ്പോള്‍ എഗ്രിമെന്റ് ഒപ്പിട്ടു പോയില്ലേ ഇനിയിപ്പോ അഭിനയിക്കാതിരിക്കാന്‍ പറ്റുമോ എന്ന് സംഘടനയില്‍ പറഞ്ഞ ജഗതിച്ചേട്ടനും ആ വിലക്കിനെ എതിര്‍ത്തിരുന്നു എന്നതാണ് സത്യം. അങ്ങനെ ആ ചിത്രത്തോടെ രാജുവിന്റെ വിലക്ക് കാറ്റിൽ പറന്നു പോയി, അതിനു ശേഷം അയാൾക്ക് ഉയർച്ചയെ ഉണ്ടായിട്ടുള്ളൂ. ഇന്നത്തെ തലമുറയിലെ കുട്ടികൾ ഈ ചിത്രത്തെ ട്രോൾ ചെയ്യുകയും അതിനോടൊപ്പം മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി ചിത്രമെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. അന്ന് പക്ഷെ വേണ്ടവിധത്തിൽ ഈ ചിത്രം കയറിവരാൻ ചിലർ കാരണം സാധിച്ചില്ല എന്നും അദ്ദേഹം ഓർക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *