ചില സിനിമാ സംഘടനകളുടെ അഹങ്കാരത്തിന്റെ പത്തിക്ക് അടികൊടുക്കേണ്ടത് ആദ്യത്തെ ആവശ്യമാണ് ! പുതിയ സംഘടനയെ സ്വാഗതം ചെയ്ത് വിനയൻ !

മലയാള സിനിമ  മേഖലയിൽ ഇപ്പോൾ ഏറ്റവും വലിയ ചർച്ചയായി മാറുന്നത് പുതിയ സഘടനയായ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ നെ കുറിച്ചാണ്, ഇപ്പോഴിതാ ഇതിനെ സ്വാഗതം ചെയ്തുകൊണ്ട് സംവിധായകൻ വിനയൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. തങ്ങളുടെ സംഘടനയിൽ അംഗമല്ലാത്തവരെ കൊണ്ട് സിനിമാ സെറ്റിൽ ജോലി ചെയ്യിക്കില്ല എന്ന ചില സിനിമാ സംഘടനകളുടെ അഹങ്കാരത്തിന്റെ പത്തിക്ക് അടികൊടുക്കേണ്ടത് ആവശ്യമാണ്, ” പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് സംഘടനയെ സ്വാ​ഗതം ചെയ്തുകൊണ്ട് വിനയൻ പറഞ്ഞു.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, പ്രോഗ്രസ്സീവ് മലയാളം ഫിലിം മേക്കേഴ്സ് (PMFA) എന്ന പുതിയ സിനിമാസംഘടന അവരുടെ നിയമാവലിയുടെ ഡ്രാഫ്റ്റ് എനിക്കിന്ന് അയച്ചു തന്നു. Byelaw കണ്ടതിനു ശേഷം പുതിയ സംഘടനയുമായി സഹകരിക്കുന്നകാര്യം ആലോചിക്കാമെന്നാണു ഞാൻ പറഞ്ഞിരുന്നത്. എനിക്കതിൽ ഏറ്റവും ഇഷ്ടമായി തോന്നിയത് മലയാള സിനിമയിലെ നിർമ്മാതാക്കൾ മുതൽ ടെക്നീഷ്യൻമാരും ആർടിസ്റ്റുകളും മാത്രമല്ല തൊഴിലാളികളും സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകളും (ജൂനിയർ ആർട്ടിസ്റ്റുകൾ) കൂടാതെ സിനിമയുടെ പബ്ളിസിറ്റിക്കായി പോസ്റ്റർ ഒട്ടിക്കുന്ന തൊഴിലാളികൾക്കു പോലും അംഗത്വം കൊടുത്തുകൊണ്ടുള്ള വിശാലമായ ഒരു വേദി ആയിട്ടാണ് PMFA ആരംഭിക്കുന്നത്.

ഈ ദൗത്യം വിജയിച്ചാൽ  ഒരുപക്ഷെ  മലയാള സിനിമാ സംഘടനകൾക്കിടയിൽ വിപ്ളവകരമായ മാറ്റമായിരിക്കും ഉണ്ടാകുക. ആ സംഘടന ട്രേഡ് യൂണിയൻ ആക്കണോ എന്ന കാര്യം പൊതുയോഗത്തിൽ തീരുമാനിക്കാം എന്നാണ് സംഘാടകർ പറഞ്ഞത്. എന്തായാലും ഒരു ഡ്രൈവർക്കോ സെറ്റുകളിൽ ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ ബോയ്ക്കോ ഒരു സപ്പോർട്ടിംഗ് ആർട്ടിസ്റ്റിനോ നിർമ്മാതാവും സംവിധായകനും  നായകനും ഇരിക്കുന്ന വേദിയിൽ തുല്യതയോടെ അഭിപ്രായ പ്രകടനം നടത്താൻ കഴിയുക എന്നത് പുതിയോരു സിനിമാ സംസ്കാരം സൃഷ്ടിച്ചേക്കാം. തീരുമാനങ്ങൾ കൂടുതൽ സുതാര്യമാക്കാനും സ്വാർത്ഥമതികളുടെ പവർഗ്രൂപ്പ് ഫോർമേഷൻ ഒഴിവാക്കാനും ഈ കൂട്ടായ്മ സഹായിക്കും.

അതുമാത്രമല്ല നിലവിൽ മറ്റു സഘടനകളിൽ അംഗമായിട്ടുള്ളവർക്കും ഇതിൽ അംഗമാകാൻ കഴിയും. തങ്ങളുടെ സംഘടനയിൽ അംഗമല്ലാത്തവരെ കൊണ്ട് സിനിമാ സെറ്റിൽ ജോലി ചെയ്യിക്കില്ല എന്ന ചില സിനിമാ സംഘടനകളുടെ അഹങ്കാരത്തിന്റെ പത്തിക്ക് അടികൊടുക്കേണ്ടത് ആദ്യത്തെ ആവശ്യമാണ്.    ഇതെല്ലാം സ്വകാര്യ സംഘടനകളാണ് അല്ലാതെ സർക്കാർ കമ്മിറ്റികളല്ല എന്ന കാര്യം പലരും ഓർക്കുന്നില്ല.

അതേസമയം ഇപ്പോൾ അമ്മ സംഘടനാ അംഗത്വ ഫീസായി ഈടാക്കുന്നത് ലക്ഷങ്ങളാണ്, അങ്ങനെ അല്ലാതെ എല്ലാവരെയും കൊണ്ട് ഉൾകൊള്ളാൻ കഴിയുന്ന ഒരു ചെറിയ തുക  അംഗത്വ ഫീസായി ഈടാക്കാവൂ എന്നാണ് എന്റെ ഒരു ആവിശ്യം. വലിപ്പച്ചെറുപ്പം ഇല്ലാതെ സംഘടനയ്കുള്ളിൽ എല്ലാവരെയും ഒരുപോലെ കാണുകയും അതുപോലെ ഭയമില്ലാതെ ശക്തമായ നിലപാടെടുക്കാനുള്ള കരുത്തും പുതിയ സംഘടന ആർജ്ജിക്കണം. എങ്കിൽ, ആ സംഘടനയ്കൊപ്പം ഞാനും ഉണ്ടാകും.   പവർ ഗ്രൂപ്പല്ല, നമുക്കു വേണ്ടത് പവറുള്ള സിനിമാ ഇൻഡസ്ട്രിയാണ് ആവശ്യം എന്നും  വിനയൻ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *