‘ആൺകുട്ടിയാണ് അവൻ’ ! വാചകമടിക്കുന്നയാളല്ല, കൂട്ടത്തില്‍ ചേരാനും കാര്യം കാണാനും പൃഥ്വിരാജിനെ കിട്ടില്ല ! വിനയന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !

മലയാള സിനിമ രംഗത്ത് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. അദ്ദേഹം ഇപ്പോൾ ഏറെ നാളുകളുടെ ഇടവേളക്ക് ശേഷം പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുമായി തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം നിരവധി കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു. അതിൽ നടൻ പ്രിത്വിരാജിനെ കുറിച്ചും താൻ നേരിടേണ്ടി വന്ന വിലക്കിനെ കുറിച്ചും വിനയൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ആര്‍ട്ടിസ്റ്റുകള്‍ സിനിമ ചെയ്യുന്നതിന് മുമ്പ് എഗ്രിമെന്റ് സൈന്‍ ചെയ്യണം എന്ന ആവിശ്യപെട്ട് 2004ല്‍ നിര്‍മാതാക്കള്‍ മുൻപോട്ട് വന്നിരുന്നു. എത്ര രൂപയാണ് താരങ്ങൾക്ക് പ്രതിഫലമെന്നും, എത്രയാണ് ഇതിനു അഡ്വാന്‍സ് വാങ്ങിയതെന്നും, എത്ര ദിവസം സിനിമയ്ക്കു തിയതി തരുമെന്നുമൊക്കെയുള്ള എഗ്രിമെന്റ് ആണ് നിര്‍മാതാക്കള്‍ അന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഈ രീതിയോട് അന്ന് പല അഭിനേതാക്കളും സമ്മതിച്ചില്ല.

പിന്നീട് എന്റെ ഉൾപ്പടെ മറ്റു പലരുടെയും സമ്മർദ്ദം കാരണം  ഇവര്‍ക്കൊക്കെ സമ്മതിക്കേണ്ടി വരുകയായിരുന്നു. ഞങ്ങൾ അന്നുകൊണ്ടുവന്ന  ആ എഗ്രിമെന്റ് ആണ്  ഇപ്പോഴും താരങ്ങൾ  ഒപ്പിടുന്നത്. ഈ എഗ്രിമെന്റിനെ താര സംഘടന അമ്മയും എതിർത്തിരുന്നു.  മലയാളത്തിലെ യുവ സംവിധായകരില്‍ കമല്‍ അടങ്ങുന്ന ചിലര്‍ മാത്രമാണ് ഇതിനെ പിന്തുണച്ചത്. എന്നാല്‍ പൃഥ്വിരാജ് ഈ എഗ്രിമെന്റ് വേണം എന്ന നിലപാടാണെടുത്തത്. കൂട്ടത്തില്‍ ചേര്‍ന്ന് ആളാവാനും കാര്യം കാണാനും വേണ്ടി വാചകമടിക്കുന്നയാളല്ല പൃഥ്വിരാജ്. അപ്പോഴും അമ്മ സംഘടനാ ഇത് വേണ്ട എന്നതിൽ ഉറച്ചുനിന്നു.

 

അങ്ങനെ  ചേംബര്‍ ഇതിനെതിരെ ശക്തമായ നിലപാടെടുത്തു. എന്നോട്  ചോദിച്ചപ്പോള്‍ എഗ്രിമെന്റ് വേണം എന്ന നിലപാടില്‍ തന്നെ ഞാൻ ഉറച്ചു നിന്നു. അന്ന് ഇതിനോട് പ്രതികരിച്ച്  മിക്ക താരങ്ങളും സിനിമയില്‍ അഭിനയിക്കാതെ സമരത്തിലായിരുന്നു. പലരും ഷൂട്ടിങ് നിര്‍ത്തി വെച്ച്  അമേരിക്കയിലേക്ക് പരിപാടിക്ക് പോയി. അങ്ങനെ  മലയാളത്തില്‍ സിനിമകൾ തന്നെ ഇല്ലാതായപ്പോൾ ഒരു കൂട്ടം പ്രൊഡ്യൂസേഴ്‌സ് എന്നെ സമീപ്പിച്ചു. താന്‍ സിനിമ ചെയ്യാം എന്നവര്‍ക്ക് വാക്ക് കൊടുത്തു. വേണമെങ്കില്‍ തനിക്ക് ഒഴിയാമായിരുന്നു. പക്ഷേ ഞാനത്  ചെയ്തില്ല. അങ്ങനെ ഞാൻ  പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ ഈ വിഷയത്തിനാണെങ്കില്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാം എന്ന് രാജുവും പറഞ്ഞു.

അങ്ങനെ ഞാൻ രാജുവിനെയും എന്നോട് സഹകരിച്ച ചില താരങ്ങളെയും വെച്ച് സിനിമ ചെയ്തു. ബാക്കിയുള്ള ചില ആര്‍ട്ടിസ്റ്റുകളെ തമിഴില്‍ നിന്ന് കൊണ്ടുവന്നു. ആര്‍ട്ടിസ്റ്റുകളുടെ സമരത്തെ പൊളിക്കാനായി അന്ന് ചെയ്ത സിനിമയാണ് സത്യം. ഈ സിനിമ റിലീസായതോടെ ഇവരുടെ സമരം പൊളിഞ്ഞു. അങ്ങനെ എഗ്രിമെന്റ് ഒപ്പിടാമെന്ന് എല്ലാവരും സമ്മതിച്ചു. അതൊരു ചരിത്രമാണ്. പിന്നീട് മാപ്പു പറഞ്ഞു മറ്റുള്ളവര്‍ സിനിമകളിലേക്ക് തിരിച്ച് കയറി. പൃഥ്വിരാജും തിലകന്‍ ചേട്ടനും മാപ്പ് പറയാന്‍ തയാറാവാത്തതുകൊണ്ട് അവർക്ക് വിലക്ക് വന്നു. അതിന് ശേഷം അത്ഭുതദ്വീപ് വരുകയും അത് സൂപ്പർ ഹിറ്റ് ആവുകയും ചെയ്തതോടെയാണ് പൃഥ്വിരാജിന്റെ വിലക്ക് മാറിയത് എന്നും വിനയൻ പറയുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *