വിനയന്‍ സാറാണ് ഇന്ദ്രജിത്തിനെയും രാജുവിനെയും നിലനിര്‍ത്തിയതെന്നും അവര്‍ പറയുമ്പോള്‍ അതേ രാജു പിന്നെ വിനയൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല എന്നും ഓർക്കണം !

മലയാള സിനിമ രംഗത്ത് ഏറെ ഹിറ്റുകൾ സമ്മാനിച്ച അതുല്യ സംവിധായകനാണ് വിനയൻ. അദ്ദേഹം മലയാള സിനിമക്ക് ഒരുപാട് നടിനടന്മാരെ സമ്മാനിച്ചിട്ടുള്ള ആളുകൂടിയാണ്. അതുമാത്രമല്ല സിനിമ രംഗത്ത് ഒരുപാട് പ്രതിസന്ധികളെ നേരിട്ട ആളുകൂടിയാണ് വിനയൻ. അത്തരത്തിൽ അദ്ദേഹം ഇതിനുമുമ്പ് പങ്കുവെച്ച ഒരു കുറിപ്പിൽ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സത്യം എന്ന സിനിമ തനിക്ക് ഒരുപാട് പ്രിയപെട്ടതാണെന്നും ആ സിനിമ ചെയ്യുന്ന സമയത്ത് തനിക്ക് പല തരത്തിലുള്ള പ്രശ്ങ്ങൾ നേരിടുന്ന സമയമായിരുന്നു എന്നും ചില സംഘടന  പരമായ പ്രശ്നങ്ങൾ, ‘സത്യവും’, തൊട്ടടുത്ത ചിത്രമായ ‘അത്ഭുതദ്വിപും’ എൻെറ മറ്റൊരു ഹൊറർ ഫിലിം ആയിരുന്ന ‘വെള്ളിനക്ഷത്രം’, സത്യവും, പൃഥ്വിരാജിന് ആദ്യമായി ക്രിട്ടിക്സ് അവാർഡ് കിട്ടിയ ‘മീരയുടെ ദുഖം’ പോലെയും ‘അത്ഭുതദ്വീപും’ രാജുവിൻെറ ആദ്യകാല വളർച്ചയിൽ ഗുണമേ ചെയ്തുള്ളു.

അല്ലാതെ അത് രാജുവിന് യാതൊരു ദോഷവും ഉണ്ടാക്കിയിട്ടില്ല. ഇന്ന്  രാജു ഇന്ത്യൻ സിനിമ അറിയപ്പെടുന്ന സൂപ്പർസ്റ്റാർ ആയി മാറിക്കഴിഞ്ഞു, അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു, ആ നടന്റെ വളർച്ചയിൽ ചെറിയ ഒരു പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം.  ഇനിയും ആ വളർച്ച തുടരട്ടെ എന്ന് ആശംസിക്കുന്നു. അതു പോലെ തന്നെ സത്യത്തിലെ ഷാജികുമാർ ഉൾപ്പടെ എല്ലാ ടെക്നീഷ്യൻ മാർക്കും അന്നത്തെ പുതുമുഖ നായികയായിരുന്ന പ്രിയാമണി അടക്കം എല്ലാ താരങ്ങൾക്കും നല്ലതേ ഭവിച്ചിട്ടുള്ളു.. ഇനിയും അതുണ്ടാവട്ടെ എന്നും ആഗ്രഹിക്കുന്നു പ്രാർഥിക്കുന്നു എന്നും അദ്ദേഹം കുറിക്കുന്നു..

ഈ കുറിപ്പിൽ വിനയൻ ചില സംഘടന പ്രശ്‌നം എന്ന് ഉദ്ദേശിച്ചത് അദ്ദേഹം ഒരു സമയത്ത് അമ്മ താര സംഘടനയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകാരണം വിനയനെ സിനിമ രംഗത്ത് നിന്നും സംഘടന വിലക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം പങ്കുവെച്ച ഈ കുറിപ്പിന് ഏറെ കമന്റുകൾ ആരാധകർ പങ്കുവെച്ചിരുന്നു. അത്തരത്തിൽ ഒരു ഒരു സിനിമ ആസ്വാദകന്റെ കമന്റ് ഇങ്ങനെ ആയിരുന്നു, അത്ഭുതദ്വീപ് എന്ന ചിത്രം ചെയ്‌തത്‌ തന്നെ പ്രിഥ്വിരാജിന്റെ വിലക്ക് തീര്‍ക്കാനണന്ന് ബഹുമാനപ്പെട്ട മല്ലിക ചേച്ചി തന്നെ പബ്ലിക്കായി പ്രസംഗിച്ചതിന്റെ വീഡിയോ ഇപ്പോഴുമുണ്ട് .. വിനയന്‍ സാറാണ്  ഇന്ദ്രജിത്തിനെയും രാജുവിനെയും നിലനിര്‍ത്തിയതെന്നും അവര്‍ പറയുമ്പോള്‍.. അത്ഭുതദ്വീപ് കഴിഞ്ഞ് 17 വര്‍ഷമായി സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ പ്രിഥ്വിരാജ് അഭിനയിച്ചിട്ടില്ലായെന്ന കാര്യം നമ്മള്‍ ഓര്‍ക്കണം.

ഇന്നും ഏറെ ഹിറ്റായി മിനിസ്‌ക്രീനിൽ കാണുന്ന ‘സത്യം’ എന്ന ചിത്രത്തിൽ അഭിനയിച്ച തിലകൻ ചേട്ടനും പ്രിത്വിരാജുമൊഴിച്ച് ബാക്കി എല്ലാവരും അമ്മ സംഘടനയോട് മാപ്പ് പറഞ്ഞ് തിരിച്ച് കയറിപക്ഷെ, തിലകൻ ചേട്ടൻ മാപ്പ് പറഞ്ഞില്ല എന്നും പ്രിത്വിരാജ് ഇനി മേലിൽ സംവിധായകൻ വിനയൻ്റെ ചിത്രത്തിൽ അഭിനയിക്കുകയില്ലയെന്ന് അമ്മയിലെ നേതാക്കൾക്ക് വാക്കു കൊടുത്തിട്ടാണ് രാജു ആ പ്രശ്നം അന്നു തീർത്തത്. അതും ഒരു കണക്കിന് മാപ്പു തന്നല്ലെ.. ഞാൻ ഈ പറയുന്നത് കള്ളമാണന്ന് പ്രിത്വിരാജിന് പറയാൻ പറ്റുമോ… എന്നായിരുന്നു കമന്റ്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *