ചേട്ടച്ഛനുമായി വഴക്ക് കൂടിയതിനു ഇപ്പോഴും ഞാൻ വഴക്ക് കേൾക്കാറുണ്ട് !! വിന്ദുജ മേനോന്‍ !!
നമ്മൾ ചില സിനിമകളും കഥാപാത്രങ്ങളും ഒരിക്കലും മറക്കില്ല, അത്തരത്തിലുള്ള മലയാള ചിത്രമാണ് മോഹൻ ലാൽ ശോഭന ജോഡികളുടെ ‘പവിത്രം’, നമ്മൾ ഒരിക്കലും ചിന്തിക്കാത്ത അതി മനോഹരമായ കഥയും കഥാപാത്രങ്ങളും ഇപ്പോഴും വിജയ ചിത്രമായി അത് തുടരുന്നു … ആ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മത്സരിച്ച് അഭിനയിച്ചിരിക്കുന്നപോലെയാണ് തോന്നുന്നത്, അതിൽ ഇപ്പോഴും മലയാളികൾ മൂളി നടക്കുന്ന ഒരുപിടി മികച്ച ഗാനങ്ങളും ആ ചിത്രത്തിന്റ മാറ്റ് കൂട്ടുന്നു… മോഹൻ ലാൽ, ശോഭന, തിലകൻ, ശ്രീവിദ്യ, വിന്ദുജ മേനോൻ, കെ പി സി ലളിത, ഇന്നസെന്റ്, ശ്രീനിവാസൻ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ തകർത്തഭിനയിച്ച ചിത്രം കൂടിയാണ് പവിത്രം….
ഇപ്പോൾ ആ ചിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള വേഷം ചെയ്തിരുന്ന വിന്ദുജ ചിത്രത്തിനെക്കുറിച്ചും അതിന്റെ നല്ല ഓർമകളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ, മലയാളത്തിൽ നിരവധി ചിത്രങ്ങൾ വിന്ദുജാ ചെയ്തിരുന്നു യെങ്കിലും മലയാളികൾ ഇന്നും പവിത്രത്തിലെ ചേട്ടച്ഛന്റെ മകളായിട്ടാണ് താരത്തെ കാണുന്നത്, ഒരു അഭിനേത്രി എന്നതിലുപരി അവർ മികച്ചൊരു നർത്തകി കൂടിയാണ്… പവിതത്തിൽ താൻ അഭിനയിക്കുമ്പോൾ ഒന്നും അറിയാത്ത ഒരു തുടക്കക്കരിയായിരുന്നു എന്നും അതിന്റെ സംവിധായകൻ രാജീവ് കുമാർ സർ ആണ് തനിക്ക് അത് ചെയ്യാനുള്ള ധൈര്യം തന്നതെന്നനും വിന്ദുജ പറയുന്നു…..
ഇപ്പോഴും പ്രായമുള്ള ആളുകൾ തന്നെ പുറത്തുവെച്ച് കാണുമ്പോൾ ആദ്യം ചോദിക്കുന്നത് ചേട്ടച്ഛനുമായി വഴക്ക് കൂടിയത് എന്തിനാ അയാൾ നിനക്ക് വേണ്ടിയല്ലേ ജീവിതം മാറ്റിവെച്ചത് എന്നൊക്കെ ആദ്യമൊക്കെ എനിക്ക് ഇങ്ങനെ പറയുംപോൾ വിഷമം വരുമായിരുന്നു പിന്നെ അറിവായപ്പോൾ എല്ലാം മാറിയെന്നും, കൂടാതെ മറ്റുചിലർ കണ്ടാൽ ഉടൻ ചോദിക്കുന്നത് മുടിയെ കുറിച്ചാണ്. എന്തിനാ മുടി വെട്ടിക്കളഞ്ഞത്. പ്രത്യേകിച്ചും വയസായിട്ടുള്ളവരാണ് ഈ ചോദ്യവുമായി എത്തുന്നത്…
ആ പ്രായത്തില്‍ തനിക്ക് ഒന്നും അറിയില്ലല്ലോ. നിങ്ങള്‍ക്ക് എങ്ങനയൊണ് മോഹന്‍ലാലിനോട് അങ്ങനെ ചെയ്യാന്‍ തോന്നിയതെന്ന് ചോദിച്ച് എനിക്ക് വന്ന കത്തില്‍ എല്ലാം ചീത്ത വിളിയായിരുന്നു. ഒരിക്കല്‍ രാജീവേട്ടനോട് ഞാനത് പരാതിയായി പറയുകയും ചെയ്തു. നീയത് നന്നായി ചെയ്തത് കൊണ്ടല്ലേ എന്ന് രാജീവേട്ടന്‍ പറഞ്ഞതോടെയാണ് അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയത്. എന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായൊരു ചിത്രം തന്നെയാണ് പവിത്രം എന്നും വിന്ദുജാ പറയുന്നു…. കൂടെ അഭിനയിച്ചവർ എന്നോട് പറയും ഒരുപാട് സിനിമകൾ ഒന്നും ചെയ്ത്ത്കൊണ്ട് യാതൊരു കാര്യവുമില്ല ഇതുപോലെ ഒരെണ്ണം മതി നമ്മളെ എക്കാലവും പ്രേക്ഷകർ ഓർത്തിരിക്കാൻ എന്ന് അത് വളരെ ശരിയാണെന്ന് എനിക്കും തോന്നുന്നു….
ആദ്യമായി പവിത്രത്തിന്റെ സെറ്റിൽ എത്തിയപ്പോൾ എല്ലാം സീനിയർ ആർട്ടിസ്റ്റുകളാണ് അവരുടെ മുന്നിൽ ഒന്നുമറിയാത്ത ഈ ഞാൻ, ഒരുപാട് പേടിച്ചാണ് ഓരോ സീനും ചെയ്യാൻ ചെല്ലുന്നത്, പക്ഷെ എല്ലാവരും അത് മനസിലാക്കി എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു, പിന്നെ നൃത്തം പഠിച്ച ആളായത്കൊണ്ട് അങ്ങനെയും കുര്ച്ച് ധൈര്യം ലഭിച്ചു എന്നും താരം പറയുന്നു.
Leave a Reply