നിവിന്‍ പോളി അന്നേ ദിവസം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു ! തെളിവുകള്‍ കൈയിലുണ്ട് ! നിവിന് സപ്പോർട്ടായി താരങ്ങൾ ! നിവിൻ ഒറ്റക്കല്ലെന്ന് താരങ്ങൾ !

ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം മലയാള സിനിമയിൽ നടക്കുന്നത് ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളാണ്. അതിൽ ഏറ്റവും പുതിയതായി നടൻ നിവിൻ പോളിക്കെതിരെ വന്ന ആരോപണങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിക്കെതിരെ ലൈം,ഗി,ക പീ,ഡ,ന കേ,സ് ര,ജി,സ്റ്റ,ര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊ,ലീ,സ് ആണ് കേ,സ് എടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീ,ഡി,പ്പി,ച്ചെ,ന്നാണ് യുവതിയുടെ പരാതി.

എന്നാൽ നിവിനെതിരെ വന്നിരിക്കുന്നത് വ്യാജ പരാതി ആണെന്നാണ് പോലീസിന്റെ  പ്രധമ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. കൂടാതെ നിവിന് പിന്തുണ നൽകി വിനീത് ശ്രീനിവാസനും നടിയും അവതാരകയുമായ പാർവതിയും രംഗത്ത് വന്നിരുന്നു.  പീഡനം നടന്നുവെന്ന ദിവസം നിവിന്‍ തന്റെ കൂടെ ഷൂട്ടിംഗില്‍ ആയിരുന്നുവെന്നാണ് വിനീത് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലുള്ള ചിത്രങ്ങളും തന്റെ കൈയില്‍ തെളിവായി ഉണ്ട് എന്നാണ് വിനീത് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് വ്യക്തമാക്കുന്നത്.

നിവിന്റെ വാക്കുകൾ ഇങ്ങനെ, 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലര്‍ച്ചെ മൂന്ന് മണി വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്ക് ശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ആനി ദിവസം ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാർവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിങ്ങനെ, “2023 ഡിസംബര്‍ 14ന് ഞാൻ എടുത്ത വീഡിയോ ആണിത്. വിനീതേട്ടന്റ വർഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് ലൊക്കേഷനില്‍ ആണ് ഇത്. സിനിമയില്‍ ഞാൻ ചെറിയൊരു വേഷം ചെയ്തിരുന്നു. ഡിസംബർ 14 ന് ഞാൻ നിവിൻ ചേട്ടന്റെ കൂടെയാണ് ആ സീൻ ചെയ്തത്. ഒരു പാട് പേര് ന്യൂസ് കണ്ടിട്ട് ടെക്സ്റ്റ് ചെയ്തിരുന്നു. ഇത് പറയണമെന്ന് തോന്നി, ഇതാണ് സത്യം”, പാർവതി പറഞ്ഞു. അന്ന് തന്റെ ഫോണില്‍ എടുത്ത വീഡിയോ കാണിച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *