
കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായതു കൊണ്ടാണ് തനിക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നത് ! ഇപ്പോഴും എംഎല്‍എ സ്ഥാനത്ത് തുടരുന്ന മുകേഷിന്റെ നടപടി പരിഹാസ്യമാണ് ! നടി സുപര്‍ണ !
ഞാൻ ഗന്ധർവ്വൻ, വൈശാലി എന്നീ രണ്ടു സൂപ്പർ ഹിറ്റ് സിനിമകളിൽ കൂടി മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് സുപര്‍ണ . ഇപ്പോഴിതാ മലയാള സിനിമയിൽ നടന്നുകൊണ്ടിരിക്കുന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് സുപര്‍ണ. മലയാള സിനിമയിൽനിന്നടക്കം തനിക്ക് കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായതുകൊണ്ടാണ് താൻ സിനിമ തന്നെ ഉപേക്ഷിക്കാൻ കാരണമായതെന്നാണ് സുപർണ പറയുന്നത്. ഏഷ്യാനെറ്റ് നടി പ്രതികരിച്ചത്.
സുപർണയുടെ വാക്കുകൾ വിശദമായി, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പ്രവണതകള്‍ അന്നേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാന്‍ നടിമാര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ കേസ് എടുത്തിട്ട് പോലും എംഎല്‍എ സ്ഥാനത്ത് തുടരുന്ന മുകേഷിന്റെ നടപടി പരിഹാസ്യമാണ്. മുകേഷ് പദവി ഒഴിയണമെന്നും സുപര്‍ണ വ്യക്തമാക്കി. മുതിര്‍ന്ന നടന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം അമ്പരിപ്പിക്കുന്നു. പരാജയമായതു കൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്‌ക്കേണ്ടി വന്നത്.
മറ്റു ഭാഷകൾക്ക് വരെ മാതൃകയായി മാറിയ സംഘടനാ ആയിരുന്നു അമ്മ. പക്ഷെ ഇപ്പോൾ വലിയ പരാജയമായിരുന്നു എല്ലാവരെയും ഉള്‍ക്കൊണ്ട് വേണം അമ്മയുടെ പുതിയ ഭരണ സമിതി മുമ്പോട്ട് പോകാന്‍. സ്ത്രീകളും ഭരണത്തില്‍ ഉണ്ടാകണം. കേരളത്തിലെ സംഭവങ്ങള്‍ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിന് ഇടയാക്കട്ടെ എന്നുമാണ് സുപര്‍ണ പറയുന്നത്.

രാജ്യ വ്യാപകമായി ഇപ്പോൾ ഹേമ കമ്മറ്റി റിപ്പോർട്ടും അതുപോലെ മലയാള സിനിമ ലോകവും ചർച്ചയാകുമ്പോൾ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾ പ്രതികരിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി മറ്റു താരങ്ങൾ സഹിതം രംഗത്ത് വരികയാണ്, കഴിഞ്ഞ ദിവസം തമിഴ് നടൻ വിശാൽ, ”ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ.
അവര്‍ മുതിര്‍ന്ന താരങ്ങളാണ്. പ്രസ്താവനയേക്കാള്‍ ആവശ്യം നടപടികളാണ്. ചില നടിമാര്‍ക്ക് സുരക്ഷാ പ്രശ്‌നമുണ്ട്, അത് പരിഹരിക്കാന്‍ അവര്‍ക്ക് ബൗണ്‍സര്‍മാരെ വയ്ക്കേണ്ട അവസ്ഥയാണ്. മലയാള സിനിമാ മേഖലയില്‍ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും അന്വേഷണം വേണം. അതിന്റെ നടപടികള്‍ ഉടന്‍ തന്നെ നടികര്‍ സംഘം ആലോചിക്കും എന്നും, ”20 ശതമാനം നടിമാര്‍ക്ക് മാത്രമേ തമിഴ് സിനിമയില്‍ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. എന്നാല്‍ 80 ശതമാനം നടിമാരും ചതിക്കുഴിയില്‍ പെടുന്നുണ്ട്. ഇത് പരിശോധിക്കണം എന്നും വിശാൽ പറഞ്ഞു.
Leave a Reply