കൂടുതൽ അടുത്തറിയാൻ തുടങ്ങിയതോടെ ഞാൻ പൈയുമായി പ്രണയത്തിലായി ! ആയോധനകല പഠിക്കാൻ പോയ വിസമയ മോഹൻലാലിന് സംഭവിച്ചത് തുറന്ന് പറഞ്ഞ് താരം ! കുറിപ്പ് വൈറലാകുന്നു !
മലയാള സിനിമയുടെ താര രാജാവാണ നടൻ മോഹൻലാൽ അദ്ദേഹത്തെ പോലെ നമുക്ക് ഏറെ പ്രിയങ്കരമാണ് അദ്ദേഹത്തിന്റെ കുടുംബവും, മകൾ വിസ്മയയും മകൻ പ്രണവും ഏവർക്കും വളരെ പ്രിയപ്പെട്ടതാണ്. പ്രണവ് ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടു വരുന്നു. രണ്ടുപേരും താര പരിവേഷത്തിന്റെ ആഡംബര ജീവിതത്തിൽ നിന്നും വിട്ടു നിന്ന് തങ്ങളുടേതായ ലോകം കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. യാത്രകളും പുസതകങ്ങളും കുങ്ഫു പഠിക്കലുമൊക്കെയായി വിസ്മയ തന്റെ ലോകം ചെറുതാക്കി മാറ്റി. ഇപ്പോഴിതാ തനിക്ക് പ്രണയം തോന്നിയ സ്ഥലത്തെ കുറിച്ച് താരപുത്രി എഴുതിയ വാക്കുകളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്.
ആ കുറിപ്പിൽ വിസ്മയ പറയുന്നത് ഇങ്ങനെ, നമയാങ് കുങ്ഫു എന്നയാളുടെ കൂടെ ‘പൈ’ യില്‍ വെച്ച് ഞാന്‍ നടത്തിയ പരിശീലനങ്ങളുടെ കുറച്ച് ഫോട്ടോസും വീഡിയോസുമാണിത്. അന്നത്തെ എന്റെ ദിനചര്യകള്‍ ആകെ കുഴഞ്ഞ് മറിഞ്ഞ രീതിയിൽ ആയിരുന്നു. മധ്യഭാഗത്തുള്ള കുറച്ച് ഭാഗങ്ങള്‍ നഷ്ടമായിട്ടുണ്ട്. പക്ഷെ ഇപ്പോഴും ഞാനൊരു തുടക്കകാരി മാത്രമാണ്. എന്നാല്‍ അവിടെ ചെലവഴിച്ച കാലവും അവിടെ നിന്ന് പഠിച്ചതുമെല്ലാം അതിശയകരമായിരുന്നു. താന്‍ പങ്കുവെച്ചതിലെ അവസാന വീഡിയോ പൈ എന്ന സ്ഥലത്തെ പെറ്റ്‌സ് മിഷന്‍ എന്ന മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ളതാണ്.
അവിടെ അവർ മൃഗങ്ങളെ രക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നു, അവിടെ വെച്ച് ഞാന്‍ ഏറ്റവും ഭംഗിയുള്ള പന്നികളെയും, നായ്ക്കളെയും, കുതിരകളെയും, നായ്ക്കുട്ടികളെയും ഒക്കെ കണ്ടുമുട്ടിയിരുന്നു. അവരെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോള്‍ കൂടുതൽ ഇഷ്ടപ്പെട്ടു. ആദ്യം ഞാന്‍ കുറച്ച് ആഴ്ചകള്‍ മാത്രം താമസിക്കാന്‍ പദ്ധതിയിട്ടിരുന്നു സ്ഥലമായിരുന്നു ഇത്. പക്ഷേ ശരിക്കും കുങ്ഫു ആസ്വദിക്കാന്‍ തുടങ്ങിയതോടെ പൈയുമായി പ്രണയത്തിലായി.
യെന്തര മനോഹരമായ അന്തരീക്ഷമാണ് അവിടെ, ഉറക്കം ഉണരുന്നത് തന്നെ മലനിരകളിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കുമാണ്. അതൊരു മാന്ത്രികമായി തോന്നി. അതോടെ ഞാന്‍ എന്റെ അവിടുത്തെ താമസം നീട്ടി കൊണ്ട് പോയി. അതില്‍ എനിക്ക് വളരെ സന്തോഷമേയുള്ളു. കാരണം ഞാന്‍ ആദ്യം അവിടെ ചെന്നപ്പോഴും അവിടുന്ന് പോന്നപ്പോഴുമൊക്കെ തോന്നിയ വ്യത്യാസം ശരിക്കും അടിപൊളിയാണ്. പൈ ഒരു അഭയകേന്ദ്രം കൂടിയാണ്. നാം യാങ്ങ് കുങ്ഫു ചെയ്യുമ്പോള്‍ പ്രത്യേകിച്ച് രാവിലെ ക്വിഗോംഗ് ചെയ്യുന്നത് എന്റെ മനസ്സിനെയും ശരീരത്തെയും ശരിക്കും ശാന്തമാക്കി.
അവിടുത്തെ പരിശീലകരെല്ലാം അവരുടെ കലയിൽ വളരെ ആഴത്തിൽ അറിവുള്ളവരാണ്, വളരെ ക്ഷമയോടെയാണ് അവർ നമ്മളെ പഠിപ്പിക്കുന്നത്. ഈ മനോഹരമായ കല പഠിച്ചു കൊണ്ട്, മനോരഹമായ ആളുകളുടെ കൂടെ ചെലവഴിച്ച മനോഹരമായ ഒരു സമയം മാത്രമായിരുന്നു അത്. തീര്‍ച്ചയായും ഞാന്‍ മടങ്ങി വരും. മാസ്റ്റര്‍ ഇയിനും അദ്ദേഹത്തിന്റെ ടീമിനും പീറ്റിന്റെ ദൗത്യത്തിനും വലിയ നന്ദി. അവിടെ നിന്നും എനിക്ക് ഒത്തിരി കാര്യങ്ങള്‍ ലഭിച്ചു. അതിനെല്ലാം ഞാന്‍ നന്ദിയുള്ളവള്‍ ആയിരിക്കും..’ എന്നും വിസ്മയ മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Leave a Reply