ഉരുൾ പൊട്ടൽ.. ഉറ്റവർക്കായി വേദനയോടെ വയനാട് !! മൺസൂൺ പാത്തി സജീവമായി തുടരുന്നു; സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലർട്ട് !
വീണ്ടും കേരളത്തെ നടുക്കി മഴക്കെടുതി രൂക്ഷമാകുകയാണ്, വയനാട്ടിലെ ഉരുൾപൊട്ടലിൽ ദു,ര,ന്ത തീരമായി ചാലിയാർപ്പുഴ. ഉരുൾപൊട്ടലുണ്ടായ മേൽപ്പാടിയിൽ നിന്നും ചാലിയാർ പുഴയിലൂടെ കിലോമീറ്റർ ഒഴുകിയെത്തി മൃ,ത,ദേ,ഹ,ങ്ങൾ. മലപ്പുറത്ത് ചാലിയാറിന്റെ ഭാഗങ്ങളിൽ ഇതുവരെ കണ്ടെത്തിയത് 11 മൃ,ത,ദേ,ഹങ്ങളാണ്. പലതും ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട നിലയിലാണ്. മൂന്ന് വയസ് തോന്നിക്കുന്ന പെൺകുട്ടിയുടേതുൾപ്പടെയുള്ള മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയത്.
ഉറ്റവരെ കാത്ത് കണ്ണുനീരോടെ നാട്ടുകാരും ബന്ധുക്കളും പരക്കം പായുന്ന ദയനീയ കാഴ്ചയാണ് ഇപ്പോൾ വയനാട്ടിൽ നിന്നും കാണാൻ കഴിയുന്നത്. വയനാട്ടിൽ എങ്ങും വേദനിപ്പിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്, അത് കൂടാതെ സംസ്ഥാനത്ത് മൺസൂൺ പാത്തി സജീവമായി തുടരുന്നു. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലെ റിപ്പോർട്ട് അനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് മഴ സാധ്യത പ്രവചനത്തിൽ പറയുന്നു.
കൂടാതെ വയനാട്ടിൽ മരണ സംഖ്യ ഉയരുന്ന വേദനിപ്പിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്, വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 73 ആയി. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. രക്ഷാ പ്രവർത്തനം തുടരുകയാണ്, എന്നാൽ മരിച്ചവരെ തിരിച്ചറിയാൻ ഉറ്റവർ ആരെയും തന്നെ കാണാത്തതും ഏവരെയും ആശങ്ക പെടുത്തുന്നു. കേരളത്തിൽ അതിതീവ്ര മഴ ലഭിക്കുകയും അടുത്ത 48 മണിക്കൂർ നേരം മഴ ശക്തമായി തന്നെ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടണ്ട്.
Leave a Reply