
രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ദുരന്തത്തെ നേരിടാന്‍ നമ്മളെ കൊണ്ട് കഴിയുന്നതൊക്കെ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കുക ! ഉണ്ണി മുകുന്ദൻ !
കേരളം വീണ്ടും വലിയിരു ദുരന്തത്തെ നേരിടുകയാണ് വയനാട്ടിൽ നിന്നുള്ള കാഴ്ചകൾ ആരെയും വേദനിപ്പിക്കുന്ന ഒന്നാണ്, ഉരുൾപൊട്ടല്‍ ദുരന്തത്തിൽ മരിച്ചവർക്ക് ആരദാഞ്ജലികൾ അർപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ദുരന്തത്തെ നേരിടാൻ തങ്ങളാൽ കഴിയുന്നത് ഓരോരുത്തരും ചെയ്യണമെന്നും ഉണ്ണി മുകുന്ദൻ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ സ്റ്റോറിയിലൂടെ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.
വാക്കുകൾ ഇങ്ങനെ, വയനാട് പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ദുരന്തത്തെ നേരിടാന്‍ നമ്മളെ കൊണ്ട് കഴിയുന്നതൊക്കെ ചെയ്യാന്‍ ഓരോരുത്തരും ശ്രമിക്കുക”, എന്നാണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. ഒപ്പം #staysafe എന്ന ഹാഷ്ടാഗും താരം പങ്കുവച്ചിട്ടുണ്ട്.

അതുപോലെ നടൻ കമൽ ഹാസനും ദുഃഖത്തിൽ പങ്കുചേർന്ന് എത്തിയിട്ടുണ്ട്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുകയാണ്. പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങളോട് എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കാലാവസ്ഥയിലെ മാറ്റം കാരണം പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറി കൊണ്ടിരിക്കയാണ്. അതിൻ്റെ ആഘാതം മനസിലാക്കി നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സർക്കാർ ജീവനക്കാർക്കും എൻ്റെ നന്ദി അറിയിക്കുകയാണ്’ എന്നാണ് കമൽഹാസൻ കുറിച്ചത്..
മഞ്ജു വാര്യരുടെ പുതിയ സിനിമയുടെ റിലീസും ഇതിനോടകം മാറ്റിയിട്ടുണ്ട്, അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്നുമാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകൾ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ ആളുകൾ രാത്രിക്ക് മുമ്പ് ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
Leave a Reply