
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നല്‍കി വിക്രം ! 2018 ലെ പ്രളയകാലത്തും വിക്രം കേരളത്തിന് കെെത്താങ്ങായിട്ടുണ്ട് !
വിക്രം എന്ന നടന് മലയാളികളോടുള്ള കരുതൽ ഇതിന് മുമ്പും പ്രകടമാക്കിയതാണ്, നമ്മുടെ മോശം സമയത്ത് അദ്ദേഹം എപ്പോഴും കേരളത്തെ ഹൃദയത്തോട് ചേർത്ത് നിർത്തിയ മനുഷ്യനാണ്. ഇപ്പോഴിതാ അദ്ദേഹം അത് തന്നെ ആവർത്തിക്കുകയാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നല്‍കി നടൻ വിക്രം. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദനയും അറിയിച്ച അദ്ദേഹം, ഇന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തത്.
2018 ലെ പ്രളയകാലത്തും വിക്രം കേരളത്തിന് കെെത്താങ്ങായിട്ടുണ്ട്.
അതുപോലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഞ്ചു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. പിണറായി വിജയനെ ഫോണില്‍ വിളിച്ച് ദുഃഖം രേഖപ്പെടുത്തുകയും അനുശോചനമറിയിക്കുകയും ചെയ്ത സ്റ്റാലിൻ ദുരന്തത്തില്‍ തമിഴ്‌നാടിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് സഹായം അനുവദിച്ചത്.
നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ചെയ്യുന്നത്. ഇപ്പോഴിതാ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപയുടെ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

അതുപോലെ തന്നെ ഉരുൾപൊട്ടലിൽ ദുരന്ത ഭൂമിയായി മാറിയ വയനാടിന് കൈത്താങ്ങായി മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനാ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. വ്യവസായിയായ സിപി സാലിയുടെ ട്രസ്റ്റായ സി പി ട്രസ്റ്റും സംയുകതമായാണ് ദുരന്തനിവാരണ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നത്.
എന്നാൽ അതേസമയം വയനാട് ഉരുള്‍പൊട്ടലില്‍ മ,രി,ച്ച,വ,രു,ടെ എണ്ണം 250 ആയി. കണക്കുകള്‍ പ്രകാരം 225 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 144 മൃ,ത,ദേ,ഹം കണ്ടെടുത്തുവെന്നും 191 പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൂടാതെ സൈന്യത്തിന്റെ നേതൃത്വത്തിൽ ബെയ്ലി പാലത്തിന്റെ നിർമ്മാണം രാത്രിവൈകിയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാലം പണി രാവിലെയോടെ പൂർത്തികരിച്ചാൽ അവശ്യസാധങ്ങനങ്ങൾ മുണ്ടക്കൈയിൽ എത്തിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
Leave a Reply