പ്രായക്കുറവുള്ള ആളുമായി പ്രണയ വിവാഹം ! ‘ഭർത്താവിനോട് രണ്ടു വട്ടം ക്ഷമിച്ചു’ സംഭവ ബഹുലമായ നടി സറീന വഹാബിന്റെ ജീവിത കഥ !!
മലയാളികൾക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് നടി സറീന വഹാബ്. ഒരു നടി എന്നതിലപ്പുറം അവർ പ്രശസ്തയായ ഒരു മോഡലും ആയിരുന്നു. 1970-കളിലെ മികച്ച അഭിപ്രയം നേടിയ ചിത്രമായ ചിത്ചോർ, ഗോപാൽ കൃഷ്ണ എന്നീ ചിത്രങ്ങളുടെ അവർ കൂടുതൽ പ്രശസ്തയായി മാറുകയായിരുന്നു. ഭരതൻ സംവിധാനം ചെയ്ത ചാമരം, മദനോൽസവം, പാളങ്ങൾ, പിന്നീട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ സലിം കുമാർ ചിത്രം ‘ആദാമിന്റെ മകൻ അബു’ എന്നീ മലയാള ചലചിത്രങ്ങളിലും സറീന മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു.
ഇതിൽ മദനോൽസവം എന്ന ചിത്രത്തിൽ നടൻ കമല്ഹാസനൊപ്പമാണ് നടി അഭിനയച്ചിരുന്നത്. ചാമരത്തിൽ പ്രതാപ് പോത്തെനുമായും നടി വേഷമിട്ടു. ഈ ചിത്രങ്ങൾ അന്ന് സൂപ്പർ ഹിറ്റുകളായിരുന്നു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലെ ഒരു മുസ്ലീം കുടുംബത്തിലാണ് താരം ജനിച്ചത്. സറീനക്ക് മൂന്ന് ഭാഷകൾ സംസാരിക്കാൻ അറിയാം.. തെലുഗു, ഇംഗ്ലീഷ്, ഹിന്ദി. കൂടാതെ അവർ പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പഠിച്ചിട്ടുണ്ട്. താരത്തിന് മൂന്നു സഹോദരിമാരും ഒരു സഹോദരനുമാനുള്ളത്.
1976 ൽ ബാസു ചാറ്റർജിയുടെ ‘ചിത് ചോർ’ എന്ന ചിത്രത്തിൽ ചലച്ചിത്രനിർമാതാവുകൂടിയായ രാജ് കപൂറിനോടൊപ്പമാണ് സറീന തനറെ അഭിനയ ജീവിതം തുടങ്ങുന്നത്.കൂടാതെ 1977 ൽ ‘ഘരോണ്ട’ എന്ന ചിത്രത്തിൽ അഭിനയിച്ചതിനു മികച്ച നടിക്കുള്ള ഫിലിംഗെയർ പുരസ്കാരത്തിനു സറീന അർഘയായിരുന്നു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നടി തിളങ്ങിയിരുന്നു പ്രധാനമായും തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ.. ഷാരൂഖ് ഖാൻ അഭിനയിച്ച മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിൽ നടന്റെ അമ്മ വേഷം ചെയ്ത് ഏറെ ശ്രദ്ധേ നേടിയിരുന്നു. 1986 ലാണ് സറീനയും ആദിത്യ പഞ്ചോളിയുമായുള്ള വിവാഹം നടക്കുന്നത്. ‘കലൻ കാ ടിക’ എന്ന ചിത്രത്തിനിടക്കാണ് ഇവർ പ്രണയത്തിലാകുന്നത്.
പക്ഷെ തനറെ ജീവിത പങ്കാളിക് തന്നെക്കാൾ പ്രായം കുറവാണ് എന്ന കാര്യം ഇവർ ഇരുവരും രഹസ്യമാക്കി വെച്ചെങ്കിലും അത് പിന്നീട് സറീനക്കെതിരെ നിരവധി വിമര്ഷങ്ങള്ക്ക് കാരണമായിരുന്നു. സറീനയെക്കാൾ ആറ് വയസിനു ഇളയതാണ് ആദിത്യ പഞ്ചോളി. ഇപ്പോഴും യവരുടെ ദാമ്പത്യ ജീവിതം വിജയകരമാണെങ്കിലും ഇതിനിടയിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 1993 ല്‍ ആദിത്യ പഞ്ചോളിയും പൂജ ബേദിയും തമ്മിലുള്ള അടുപ്പം സെറീനയ്ക്ക് ഒരു പ്രശ്നമായിരുന്നു. അത് കൂടാതെ ഈ പൂജയുടെ വീട്ടു ജോലിക്കാരിയും ആദിത്യക്കെതിരെ രംഗത്ത് വന്നിരുന്നു.
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നായിരുന്നു ആരോപണം. ഇത് പിന്നീട് പ്രശ്നമായപ്പോൾ ആദിത്യ വീണ്ടും പൂജയെ ഉപേക്ഷിച്ച് സെറീനയുടെ അടുത്തുതന്നെ വന്നു. കൂടാതെ നടി കങ്കണയും ആദിത്യ തന്നെ ഉപയോഗിച്ചു എന്ന രീതിയിൽ മുന്നോട്ട് പോയപ്പോൾ അപ്പോഴും തന്റെ ഭർത്താവിന് പൂർണ പിന്തുണ കൊടുത്ത് സറീന ഒപ്പമുണ്ടായിരുന്നു. സറീന ആദിത്യ ദമ്പതികൾക്ക് രണ്ടു മക്കളാണ് മകൻ സൂരജ്, മകൾ സന.സന ഇന്ന് സൗത്തിന്ത്യയിലെ പ്രശത്തായ നടിമാരിൽ ഒരാളാണ്. പക്ഷെ മകൻ സൂരജ് ജിയാ ഖാന്റെ വിയോഗവുമായി ബന്ധപ്പെട്ട് നിയമകുരുക്കുകളിൽ ആയിരുന്നു…
Leave a Reply