ചേച്ചിക്ക് മോഹൻലാലിൽ നിന്നും അത്തരം അനുഭവം വല്ലോം ഉണ്ടായിട്ടുണ്ടോ ! അദ്ദേഹത്തിന് സ്ത്രീകൾ ഒരു വീക്ക്നെസ് ആണെന്ന് കേട്ടിട്ടുണ്ട് ! സീനത്തിന്റെ മറുപടി !

മലയാള സിനിമ രംഗത്ത് വർഷങ്ങളായി സജീവമായിട്ടുള്ള ആളാണ് നടി സീനത്ത്, നാടക രംഗത്തുനിന്നും അഭിനയ രംഗത്ത് എത്തിയ സീനത്ത് നിരവധി ക്യാരക്ടർ റോളുകൾ മികച്ചതാക്കിയിട്ടുണ്ട്. സഹ താരമായും, നായകന്റെ അമ്മയായും, കോമഡിയും വില്ലത്തി വേഷങ്ങളും എല്ലാം വളരെ മനോഹരമായി അഭിനയിച്ച സീനത്ത് ഇപ്പോഴും സിനിമ സീരിയൽ രംഗത്ത് സജീവമാണ്.  നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം വേദി പങ്കിട്ടിട്ടുള്ള സീനത്ത് ഇതിനുമുമ്പ് മോഹൻലാലിൻറെ പിറന്നാളിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ സീനത്ത് പങ്കുവെച്ച പോസ്റ്റിനെതിരെ വന്ന ഒരു മോശം കമന്റും, താരം അതിനു നൽകിയ മറുപടിയും ഇന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ആ സംഭവം ഇങ്ങനെ, ജന്മദിനാശംസകൾ ലാൽജി എന്ന തലക്കെട്ടോടെയാണ് സീനത്ത് ചിത്രം പോസ്റ്റ് ചെയ്തത്. ‘മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്..

അദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ മതിയാവാത്ത അവസ്ഥയാണ്.   അതുപോലെതന്നെയാണ് സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെ. ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു. മനസറിഞ്ഞു പ്രാർത്ഥിക്കുന്നു, ഒരായിരം ജന്മദിനാശംസകൾ ലാൽജി’ എന്നും സീനത്ത് ഫേസ്ബുക്കിൽ കുറിച്ചു.

ഇങ്ങനെ കുറിച്ചുകൊണ്ട് സീനത്ത് പങ്കുവെച്ച ആ  പോസ്റ്റിനു താഴെ നിരവധി പേര് അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നത്, എന്നാൽ അതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കമന്റ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു, അതിങ്ങനെ.. “മോഹൻലാലിന്   സ്ത്രീകൾ ഒരു വീക്നെസ് ആണെന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടായിട്ടുണ്ടോ”… എന്നായിരുന്നു ആ കമന്റ്, ഇതിന് മറുപടിയുമായി സീനത്ത് തന്നെ രംഗത്തെത്തിയിരുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ  “സ്ത്രീ എന്നും ഒരു വീക്നെസ് തന്നെയാണ് മോനെ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത്. എന്നാൽ കൂട്ടത്തിൽ ഇത്തിരി ലാലിന് ബഹുമാനം ഉണ്ടെന്ന് പറയുന്നത് തെറ്റാണോ.

ഈ ലോകത്തുള്ള എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവൻ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി സമയം കളയാതെ സ്വന്തം സന്തോഷത്തിന് വേണ്ടി ജീവിക്കാൻ നോക്ക്. നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം. എന്നായിരുന്നു സീനത്തിന്റെ മറുപടി. താരത്തിന്റെ മറുപടിയെ പ്രശംസിച്ച് നിരവധിപേരാണ് അപ്പോൾ രംഗത്ത് വന്നിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *